Union Budget 2025 : എസ്റ്റിമേറ്റ് മുതല്‍ എക്സ്പെൻഡിച്ചർ വരെ; കേട്ടുതഴമ്പിച്ച ചില ബജറ്റ് വാക്കുകള്‍ പരിചയപ്പെടാം
Budget Key Terms: ധനമന്ത്രി എന്തൊക്കെ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന ആകാംഷയിലാണ് രാജ്യം. ബജറ്റിനെ ചുറ്റിപ്പറ്റി വിലയിരുത്തലുകളും, പ്രവചനങ്ങളും പൊടിപൊടിക്കുന്നു. പ്രഖ്യാപനങ്ങള്‍ എന്തൊക്കെയായാലും, തുടര്‍ച്ചയായി എട്ട് ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം ഫെബ്രുവരി ന് നിര്‍മലാ സീതാരാമന്‍ സ്വന്തം പേരിനൊപ്പം ചേര്‍ക്കും. ബജറ്റുമായി ബന്ധപ്പെട്ട, ഒരു പക്ഷേ, പലരും കേട്ടുതഴമ്പിച്ച 11 വാക്കുകള്‍
![Union Budget 2025 : എസ്റ്റിമേറ്റ് മുതല്‍ എക്സ്പെൻഡിച്ചർ വരെ; കേട്ടുതഴമ്പിച്ച ചില ബജറ്റ് വാക്കുകള്‍ പരിചയപ്പെടാം Union Budget 2025 : എസ്റ്റിമേറ്റ് മുതല്‍ എക്സ്പെൻഡിച്ചർ വരെ; കേട്ടുതഴമ്പിച്ച ചില ബജറ്റ് വാക്കുകള്‍ പരിചയപ്പെടാം](https://images.malayalamtv9.com/uploads/2025/01/budget.jpg?w=1280)
Representational ImageImage Credit source: PTI
മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണത്തിന് ഇനി രണ്ട് ദിനം മാത്രം ബാക്കി. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ എന്തൊക്കെ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന ആകാംഷയിലാണ് രാജ്യം. ബജറ്റിനെ ചുറ്റിപ്പറ്റി വിലയിരുത്തലുകളും, പ്രവചനങ്ങളും പൊടിപൊടിക്കുന്നുണ്ട്. പ്രഖ്യാപനങ്ങള്‍ എന്തൊക്കെയായാലും, തുടര്‍ച്ചയായി എട്ട് ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം ഫെബ്രുവരി 1 ന് നിര്‍മലാ സീതാരാമന്‍ സ്വന്തം പേരിനൊപ്പം ചേര്‍ക്കും. ബജറ്റുമായി ബന്ധപ്പെട്ട, ഒരു പക്ഷേ, പലരും കേട്ടുതഴമ്പിച്ച ചില വാക്കുകള്‍ പരിചയപ്പെടാം.
- ബജറ്റ് എസ്റ്റിമേറ്റ്: വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, മേഖലകൾ, പദ്ധതികൾ എന്നിവയ്ക്ക് അനുവദിക്കേണ്ട തുകയുടെ പ്രതീക്ഷിത തുകയാണ് ഇത്. പ്രതീക്ഷിക്കുന്ന ചെലവുകളും ഫണ്ട് എങ്ങനെ വിതരണം ചെയ്യുമെന്നും ഇതില്‍ പറയുന്നു.
- ആനുവല്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് (എഎഫ്): ആനുവല്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് (എഎഫ്) അഥവാ വാർഷിക ധനകാര്യ പ്രസ്താവന സർക്കാരിന്റെ ഒരു സാമ്പത്തിക വർഷത്തെ വരവുചെലവുകൾ സംഗ്രഹിക്കുന്ന ഒരു രേഖയാണ്.
- കാപിറ്റല്‍ റെസീപ്റ്റ്‌സ്: കടം വാങ്ങുന്നതിലൂടെയോ, ആസ്തികൾ വിൽക്കുന്നതിലൂടെയോ, ഓഹരികളിൽ നിക്ഷേപിക്കുന്നതിലൂടെയോ സർക്കാരിന് ലഭിക്കുന്ന ഫണ്ടുകള്‍
- കാപിറ്റല്‍ എക്സ്പെൻഡിച്ചർ (മൂലധനച്ചെലവ്): സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്ന ആസ്തികൾ സൃഷ്ടിക്കുന്നതിലും ഏറ്റെടുക്കുന്നതിലും സർക്കാർ നിക്ഷേപിക്കാൻ പദ്ധതിയിടുന്ന ഫണ്ടുകകള്‍
- കണ്ടിജൻസി ഫണ്ട്: അപ്രതീക്ഷിത സാഹചര്യങ്ങളിൽ പ്രസിഡന്റിന് ആക്‌സസ് ചെയ്യാൻ കഴിയുന്ന കരുതല്‍ ധനം. ഈ ഫണ്ടിൽ നിന്ന് എടുക്കുന്ന ഏതൊരു പണവും പാർലമെന്റിന്റെ മുൻകൂർ അനുമതിയോടെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് തിരികെ നൽകേണ്ടതാണ്
- കൺസോളിഡേറ്റഡ് ഫണ്ട്: മൊത്തം സർക്കാർ വരുമാനം, വിപണി വായ്പകൾ, വായ്പാ രസീതുകൾ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുന്നു. കണ്ടിജൻസി ഫണ്ട് മുഖേന ധനസഹായം നൽകുന്നവ ഒഴികെകെയുള്ള എല്ലാ സര്‍ക്കാര്‍ ചെലവുകളും ഈ ഫണ്ട് ഉള്‍ക്കൊള്ളുന്നു.
- സെസ്സ്: ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ആദായനികുതിയിൽ ചുമത്തുന്ന അധിക നികുതി. സർചാർജ് ഉൾപ്പെടെയുള്ള മൊത്തം നികുതി ബാധ്യതയ്ക്ക് ഇത് ബാധകം.
- സാമ്പത്തിക സർവേ: സാമ്പത്തിക പ്രകടനത്തിന്റെ രൂപരേഖ നൽകുകയും പുതിയ ബജറ്റിനുള്ള ഒരു ചട്ടക്കൂട് നൽകുകയും ചെയ്യുന്നതാണ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ഈ സര്‍വേ. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിലെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതിയെക്കുറിച്ച് ഒരു അവലോകനവും നല്‍കുന്നു.
- ഓഹരി വിറ്റഴിക്കൽ: സർക്കാർ നിലവിലുള്ള ആസ്തികൾ വിൽക്കുന്ന പ്രക്രിയ
- പ്രത്യക്ഷ & പരോക്ഷ നികുതികൾ: ആദായ നികുതി, കോർപ്പറേറ്റ് നികുതികൾ തുടങ്ങിയ പ്രത്യക്ഷ നികുതികൾ നികുതിദായകരിൽ നിന്ന് നേരിട്ട് പിരിക്കുന്നതാണ്. കസ്റ്റംസ്, എക്സൈസ്, സേവന നികുതി എന്നിവയുൾപ്പെടെയുള്ള പരോക്ഷ നികുതികൾ വരുമാനത്തിന് പകരം ചരക്കുകളുടെയും സേവനങ്ങളുടെയും മേലാണ് ചുമത്തുന്നത്. ഉപഭോക്താക്കളിൽ നിന്ന് പരോക്ഷമായി പിരിച്ചെടുക്കുന്നു.
- റവന്യൂ എക്സ്പെൻഡിച്ചർ: റവന്യൂ ചെലവ് എന്നത് സർക്കാർ വകുപ്പുകൾ പ്രവർത്തിപ്പിക്കുന്നതിനും സേവനങ്ങൾ നൽകുന്നതിനുമുള്ള ചെലവുകളാണ്. ശമ്പളം, ആനുകൂല്യങ്ങൾ, സബ്‌സിഡികൾ തുടങ്ങിയവ ഉള്‍പ്പെടുന്നു
Read Also : നിസാരമല്ല അറിഞ്ഞിരിക്കാം ഈ വസ്തുതകള്‍; എന്താണ് ബജറ്റ്?