Budget 2025 : ഇനി ഫോണും ടിവിയും എല്ലാം വാങ്ങിച്ചോളൂ; ബജറ്റിൽ വില കുറയുന്നവയും വില കൂടുന്നവയും

Budget Costlier and Cheaper Items : ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് പല ഉത്പനങ്ങളുടെയും വില കുറയും. അതുപോലെ തന്നെ ഉത്പനങ്ങളുടെ വില കൂടുകയും ചെയ്യും.

Budget 2025 : ഇനി ഫോണും ടിവിയും എല്ലാം വാങ്ങിച്ചോളൂ; ബജറ്റിൽ വില കുറയുന്നവയും വില കൂടുന്നവയും

Nirmala Sitharaman Budget 2025

Updated On: 

01 Feb 2025 14:01 PM

2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്ന് പാർലമെൻ്റിൽ അവതരിപ്പിച്ചു. ആദായനികുതി പരിധി 12 ലക്ഷം രൂപയായി ഉയർത്തിയത് ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. അതുപോലെ ബജറ്റിൽ ഏറ്റവും ശ്രദ്ധേയമായ വില കുടുന്നവയുടെയും കുറയുന്നവയുടെയും പട്ടിക പരിശോധിക്കാം. ചില ഉത്പനങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിനാലാണ് വില കുറയുകയ. അതോടൊപ്പം മറ്റ് ചില ഉത്പനങ്ങളുടെ വില ഉയരുകയും ചെയ്യും. ആ പട്ടിക പരിശോധിക്കാം.

വില കുറയുന്നവ

  1. ക്യാൻസർ രോഗങ്ങൾക്ക് ഉൾപ്പെടെയുള്ള 42 ജീവൻ രക്ഷാമരുന്നുകളുടെയും വില കുറയും. ഇതിൽ 36 ജീവൻ രക്ഷാമരുന്നുകളുടെ ഇറക്കുമതി തീരുവ കേന്ദ്രം ഒഴിവാക്കി. ആറ് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
  2. മെഡിക്കൽ ഉപകരണങ്ങളുടെയും വില കുറയും
  3. മൊബൈൽ ഫോണിൻ്റെ വില കുറയും. മൊബൈൽ ഫോൺ നിർമാണത്തിനുള്ള ബാറ്ററിക്കുള്ള കസ്റ്റംസ് ഡ്യൂട്ടിയിൽ ബജറ്റിൽ ഇളവ് നൽകി.
  4. സിങ്ക്, ലിഥിയം-അയൺ ബാറ്ററികൾക്ക് വില കുറയന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും.
  5. ചെരുപ്പ്, ലെഥെർ തുടങ്ങിയ ഉത്പനങ്ങളുടെ വില കുറയും
  6. ഹാൻഡ്ലൂം ഉത്പനങ്ങൾ ഇന്ത്യൻ നിർമിത തുണിത്തരങ്ങൾക്കും വില കുറയും
  7. മറ്റ് ധാതുക്കളുടെ വില കുറയും

വില കൂടുന്നവ

  1. വിദേശത്ത് നിന്നും എത്തിക്കുന്ന മോട്ടോർ ബൈക്കുകൾ
  2. വില കൂടിയ ടിവികൾ
  3. ഫ്ലാറ്റ് സ്ക്രീൻ ടിവികൾ, മറ്റ് ഡിസ്പ്ലെകളും
  4. പ്രത്യേക നെയ്ത തുണിത്തരങ്ങൾ
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ