Union Budget 2025: പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച

New Income Tax Bill to be Introduced Next Week: പുതിയ ആദായ നികുതി ബിൽ അടുത്താഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു

Union Budget 2025: പുതിയ  ആദായനികുതി ബില്‍ അടുത്തയാഴ്ച

Nirmala Sitharaman

sarika-kp
Updated On: 

01 Feb 2025 12:50 PM

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മഹാകുംഭ മേളയിൽ നടന്ന അപകടത്തെ ചൂണ്ടികാട്ടിയാണ് പ്രതിപക്ഷ ബഹളം. ബജറ്റ് ആരംഭിച്ച് മന്ത്രി മോദി സ‍ർക്കാരിന്റെ വികസന നേട്ടങ്ങൾ‌‌ എണ്ണി പറഞ്ഞു. ലോകത്ത് തന്നെ അതിവേ​ഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് രാജ്യത്തിന്റെതെന്നും ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റ് പ്രസം​ഗത്തിൽ പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇതുമൂലം നിരവധി മാറ്റങ്ങൾ രാജ്യത്ത് സംഭവിക്കുമെന്നും മന്ത്രി പറ‍ഞ്ഞു.പുതിയ ആദായനികുതി ബിൽ നിലവിലെ ആദായനികുതി നിയമം ലഘൂകരിക്കുമെന്നും വ്യക്തിഗത നികുതിദായകർക്ക് അത് മനസ്സിലാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, പുതിയ ആദായ നികുതി ബിൽ പേജുകളുടെ എണ്ണം 60 ശതമാനത്തോളം കുറയ്ക്കും.

Also Read: ഭാവിയിലേക്കായി കേന്ദ്രത്തിന്റെ കരുതല്‍; എഐയ്ക്കായി നീക്കിവയ്ക്കുന്നത് 500 കോടി; വരുന്നത് മൂന്ന് വമ്പന്‍ കേന്ദ്രങ്ങള്‍

ഇതോടെ നടപടികൾ ലഘൂകരിക്കുമെന്നും നികുതി ദായകരുടെ സൗകര്യം പരിഗണിക്കുമെന്നും ബജറ്റിൽ പറയുന്നു. നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി. മുതിർന്ന പൗരമാരുടെ ടിഡിഎസ് പരിധി ഒരു ലക്ഷമാക്കി ഉയർത്തി. ആദായ നികുതി അടയ്ക്കാൻ വൈകിയാൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും ബജറ്റ് പ്രസം​ഗത്തി ​ധനമന്ത്രി പ്രഖ്യാപിച്ചു.

1961-ലെ നിലവിലുള്ള ആദായനികുതി നിയമം മാറ്റിസ്ഥാപിക്കാനും വ്യക്തികൾക്കും ബിസിനസുകൾക്കും ഒരുപോലെ നികുതി പാലിക്കൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ള ഡയറക്ട് ടാക്സ് കോഡ് (ഡിടിസി) അടിസ്ഥാനമാക്കിയാകും പുതിയ ബിൽ എത്തുന്നതെന്നാണ് പ്രതീക്ഷിക്കുന്നത് . ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റുമെന്നും രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴിയാകും പദ്ധതി നടപ്പാക്കുകയെന്നും ധനമന്ത്രി പറഞ്ഞു.

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ