Union Budget 2025: പത്മശ്രീ പുരസ്‌കാര ജേതാവ് സമ്മാനിച്ച മധുബനി സാരി; നിർമല സീതാരാമന്റെ ബജറ്റ് സാരിയുടെ പ്രത്യേകത

Finance Minister Nirmala Sitharaman Budget Saree: മധുബനി കലയ്ക്കും പത്മപുരസ്കാര ജേതാവ് ദുലാരി ദേവിക്കും ആദരസൂചകമായാണ് ഇത്. 2021-ലെ പത്മശ്രീ പുരസ്കാര ജേതാവായ ദുലാരി ദേവിയുടെ അഭ്യർത്ഥന പ്രകാരമാണ് മധുബനി സാരി ധരിച്ച് ബജറ്റ് അവതരിപ്പിക്കുന്നത്.

Union Budget 2025: പത്മശ്രീ പുരസ്‌കാര ജേതാവ് സമ്മാനിച്ച മധുബനി സാരി; നിർമല സീതാരാമന്റെ ബജറ്റ് സാരിയുടെ പ്രത്യേകത

നിർമല സീതാരാമൻ

sarika-kp
Updated On: 

01 Feb 2025 11:13 AM

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റാണ് ഇന്ന് നടക്കാൻ പോകുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ തുടർച്ചയായ എട്ടാം ബജറ്റ് കൂടിയാണ്.  ഈ ദിവസം അവതരിപ്പിക്കുന്ന ബജറ്റ് മാത്രമല്ല, അന്നേ ദിവസം മന്ത്രി ധരിക്കുന്ന സാരിയും ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തവണയും നിർമല സീതാരാമന്റെ ബജറ്റ് സാരി സ്പെഷ്യലാണ്. ഇത്തവണ നിർമല ബജറ്റ് അവതരിപ്പിക്കുന്നത് മധുബനി സാരി ധരിച്ചാണ്. മധുബനി കലയ്ക്കും പത്മപുരസ്കാര ജേതാവ് ദുലാരി ദേവിക്കും ആദരസൂചകമായാണ് ഇത്. 2021-ലെ പത്മശ്രീ പുരസ്കാര ജേതാവായ ദുലാരി ദേവിയുടെ അഭ്യർത്ഥന പ്രകാരമാണ് മധുബനി സാരി ധരിച്ച് ബജറ്റ് അവതരിപ്പിക്കുന്നത്.

ബീഹാറിലെ മിഥില മേഖലയിൽ കണ്ടുവരുന്ന രു പരമ്പരാഗത നാടോടി കലാരൂപമാണ് മധുബനി കല. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ അടയാളം കൂടിയാണ്. ഇത് പ്രതിനിധാനം ചെയ്യുന്നതാണ് ഈ സാരി. വർണ്ണാഭമായ മധുബനി രൂപത്തിലുള്ള ബോർഡറോടു കൂടിയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള സാരിക്ക് ചുവന്ന നിറത്തിലാണ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. കൈത്തറി സില്‍കാണ് ഇത്. സങ്കീർണ്ണമായ ജ്യാമിതീയ പാറ്റേണുകൾ, പുഷ്പ രൂപങ്ങൾ, പ്രകൃതിയുടെയും പുരാണങ്ങളുടെയും ചിത്രീകരണങ്ങൾ എന്നിവയാൽ സവിശേഷതയുണ്ട്. ഇതിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുകയും മധുബനി കലാരൂപത്തെ സജീവമായി നിലനിർത്തുന്ന കരകൗശല വിദഗ്ധരെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

Also Read: റെക്കോഡ് കുറിക്കാന്‍ നിര്‍മലാ സീതാരാമന്‍; ധനമന്ത്രിയുടെ ബജറ്റ് പ്രംസഗത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍

ഇതിനു മുൻപ് ഉണ്ടായ ബജറ്റിലും മന്ത്രി ധരിച്ച സാരി ചർച്ചയായിരുന്നു. 2024-25 ലെ ബജറ്റിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള സാരിയാണ് ധരിച്ചത്. മജന്ത ബോർഡറുള്ള ഓഫ്-വൈറ്റ് മംഗളഗിരി സാരിയാണ് അത്. 2022 ൽ, തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയും 2021-ൽ, ഹൈദരാബാദിലെ പോച്ചമ്പള്ളി സാരിയാണ് ധരിച്ചത്.

Related Stories
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം