5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Union Budget 2025: ബജറ്റിൽ ട്രാവൽ ആൻഡ് ടൂറിസത്തിന് എന്ത് ലഭിക്കും?; പ്രതീക്ഷകൾ ഇങ്ങനെ

Union Budget 2025 Travel And Tourism Expectations: കേന്ദ്രബജറ്റിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയ്ക്കുള്ളത് വലിയ പ്രതീക്ഷകളാണ്. അടിസ്ഥാന സൗകര്യവികസനം മുതൽ നികുതി ഇളവുകളും ഗതാഗത മേഖലയിലെ വികസനങ്ങളുമൊക്കെയാണ് പ്രതീക്ഷിക്കുന്നത്.

Union Budget 2025: ബജറ്റിൽ ട്രാവൽ ആൻഡ് ടൂറിസത്തിന് എന്ത് ലഭിക്കും?; പ്രതീക്ഷകൾ ഇങ്ങനെ
നിർമ്മല സീതാരാമൻImage Credit source: PTI
abdul-basith
Abdul Basith | Published: 25 Jan 2025 10:44 AM

ഈ വർഷം ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ് അവതരിപ്പിക്കപ്പെടുക. ബജറ്റവതരണമടുക്കുമ്പോൾ പല മേഖലകളിലും പ്രതീക്ഷകളുണ്ട്. ട്രാവൽ ആൻഡ് ടൂറിസം മേഖലയും ബജറ്റിൽ പലതും പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിൻ്റെ വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ടൂറിസത്തെ മുൻപുള്ള ബഡ്ജറ്റിലും സവിശേഷകരമായി പരിഗണിച്ചിരുന്നു. അതുകൊണ്ട് ഇക്കുറിയും ട്രാവൽ ആൻഡ് ടൂറിസത്തിന് പ്രതീക്ഷയുണ്ട്. വിദഗ്ധരുടെ അഭിപ്രായപ്രകാരം ബജറ്റിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പ്രതീക്ഷകൾ ഇങ്ങനെയാണ്.

രാജസ്ഥലി റിസോർട്ട് ആൻഡ് സ്പാ ഉടമയായ ആകാശ് അഗർവാളിൻ്റെ വാക്കുകൾ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ബജറ്റ് പ്രതീക്ഷകൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്തെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലാകെ 40 ദശലക്ഷം പേരിലധികമാണ് ജോലി ചെയ്യുന്നത്. അടുത്ത 10 വർഷത്തിൽ 62 ദശലക്ഷമായി വർധിക്കും. ബജറ്റിലുള്ള പ്രതീക്ഷ വളരെ വലുതാണ്. ടൂറിസം മേഖലയെ പരിഗണിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഇത് സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്തും. ഹോട്ടൽ നിർമാണം. രാജ്യാന്തര ക്യാമ്പെയിനുകൾ എന്നിവയിൽ നിർണായക തീരുമാനമുണ്ടാവുമെന്നാണ് കരുതുന്നത്. വാടകയിലെ നികുതിനിരക്കുകളിൽ പുനർവിചിന്തനമുണ്ടാവുമെന്ന് കരുതുന്നു. ഇത് ഹോംസ്റ്റേ മേഖലയെ ശക്തിപ്പെടുത്തും. ഓൺലൈൻ ട്രാവൽ ഏജൻ്റുമാർ അനുഭവിക്കുന്ന ജിഎസ്ടി നൂലാമാലകൾ പരിഗണിക്കപ്പെടുമെന്നും ഓൺലൈൻ ബുക്കിംഗ് കുറേക്കൂടി സുഗമമാക്കി ടൂറിസം മേഖലയെ ബജറ്റ് സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വെൽഗ്രോ ട്രാവൽ സ്ഥാപകയായ രാധിക ഖനിജോ പ്രതീക്ഷിക്കുന്നത് രാജ്യാന്തര യാത്രകളിൽ കുതിപ്പുണ്ടാവുമെന്നാണ്. ആളുകളുടെ യാത്രാ താത്പര്യങ്ങൾ മാറിവരികയാണ്. ആളുകൾക്കിപ്പോൾ ആവശ്യം ഒരുപാട് പേരൊന്നും ചെന്നുപറ്റാത്ത ഇടങ്ങളാണ്. വെറും യാത്ര എന്നതിനപ്പുറം വ്യത്യസ്തമായ അനുഭവമാണ് അവർക്ക് വേണ്ടത്. ഇതിനെ പിന്തുണയ്ക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് കരുതുന്നത്. അതിനായി അടിസ്ഥാന സൗകര്യം വർധിപ്പിക്കേണ്ടതുണ്ട് എന്നും അവർ പറഞ്ഞു.

Also Read: Budget 2025: എന്തിനെല്ലാം വിലക്കുറയും? ബജറ്റിൽ സാധാരണക്കാരന് എന്തൊക്കെ പ്രതീക്ഷ

തിതഗർ റെയിൽ സിസ്റ്റം ലിമിറ്റഡ് വിസിയും എംഡിയുമായ ഉമേഷ് ചൗധരിയും ഇക്കാര്യത്തിൽ പ്രതികരിച്ചു. റെയിൽ വാഹനങ്ങളുടെ ആധുനികവത്കരണം, നഗരങ്ങളിലെ ഗതാഗത സൗകര്യം, മറ്റ് അടിസ്ഥാനസൗകര്യങ്ങളിലെ വികസനം എന്നിവയൊക്കെ ബജറ്റ് പരിഗണിക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മെട്രോ സംവിധാനം ഇപ്പോൾ ആഗോളാടിസ്ഥാനത്തിൽ വന്നെ ഏറ്റവും വലിയ മെട്രോ സർവീസിൽ പെടുന്നതാണ്. ഇത് നഗരജീവിതത്തിൻ്റെ സ്വഭാവം മാറ്റിയിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ നീക്കിയിരിപ്പുകളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാവുമെന്നാണ് കരുതുന്നത്. ഗതാഗതരംഗത്ത് രാജ്യത്തിൻ്റെ ഭാവിയെപ്പറ്റി ബജറ്റ് കൃത്യമായ ധാരണ നൽകുമെന്നാണ് കരുതുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ ഡോ. രഘുപതി സിൻഘാനിയയും ഇതേ അഭിപ്രായം പങ്കുവച്ചു. പുതിയ ബജറ്റ് രാജ്യത്തിൻ്റെ സമഗ്രവികസനത്തിൽ നിർണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുവതലമുറ കൂടുതൽ സ്വയം പര്യാപ്തരും സാങ്കേതിക പരിജ്ഞാനികളുമായി മാറുന്നതിനാൽ ഇവയ്ക്ക് ബജറ്റിൽ കൂടുതൽ പ്രാധാന്യം ലഭിക്കും. ടയർ 2, ടയർ 2 പട്ടണങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതും ഗതാഗതം പുരോഗമിപ്പിക്കാനുതകുന്ന കാര്യങ്ങളുമൊക്കെയാവാം ബജറ്റിലുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.