ബജറ്റവതരണം തത്സമയം എവിടെ, എങ്ങനെ കാണാം? വിശദാംശങ്ങൾ | Union Budget 2024-25 Live Streaming details when, where and how to watch Nirmala Sitharaman Budget Speech Live in Malayalam Malayalam news - Malayalam Tv9

Budget 2024 Live Stream: ബജറ്റവതരണം തത്സമയം എവിടെ, എങ്ങനെ കാണാം? വിശദാംശങ്ങൾ

Updated On: 

22 Jul 2024 10:49 AM

Budget 2024 Time: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റവതരണം നാളെ ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ നടത്തും. നാളെ രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിക്കുക. ഇതോടെ തുടരെ ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോർഡും നിർമല സീതാരാമൻ സ്വന്തമാക്കും.

1 / 5മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റവതരണം നാളെയാണ് നടക്കുക. ഒറ്റക്കക്ഷിയല്ലാതെ ഭരണത്തിലേറേണ്ടിവന്നതിനാൽ പുതിയ ബജറ്റ് എങ്ങനെയായിരിക്കുമെന്നാണ് ജനം ഉറ്റുനോക്കുന്നത്. ആദായനികുതി കുറയ്ക്കുന്നതുൾപ്പെടെ ജനക്ഷേമ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് നിരീക്ഷണങ്ങൾ. സംസ്ഥാനങ്ങൾക്കുള്ള വിഹിതം എങ്ങനെയാവുമെന്നതും നിർണ്ണായകമാണ്.

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റവതരണം നാളെയാണ് നടക്കുക. ഒറ്റക്കക്ഷിയല്ലാതെ ഭരണത്തിലേറേണ്ടിവന്നതിനാൽ പുതിയ ബജറ്റ് എങ്ങനെയായിരിക്കുമെന്നാണ് ജനം ഉറ്റുനോക്കുന്നത്. ആദായനികുതി കുറയ്ക്കുന്നതുൾപ്പെടെ ജനക്ഷേമ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് നിരീക്ഷണങ്ങൾ. സംസ്ഥാനങ്ങൾക്കുള്ള വിഹിതം എങ്ങനെയാവുമെന്നതും നിർണ്ണായകമാണ്.

2 / 5

നാളെ ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. 11 മണിക്ക് ബജറ്റവതരണം ആരംഭിക്കും. ദൂരദർശൻ, സൻസദ് ടിവി, സർക്കാർ യൂട്യൂബ് ചാനലുകളിൽ എന്നിവിടങ്ങളിലൊക്കെ തത്സമയം ബജറ്റവതരണം കാണാം. www.indiabudget.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് ബജറ്റിൻ്റെ ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

3 / 5

ഇത് തുടർച്ചയായ ഏഴാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ മുൻ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡ് നിർമല സീതാരാമൻ മറികടക്കും. മൊറാർജി ദേശായി തുടരെ ആറ് തവബ്ബ ബഡ്ജറ്റ് അവതരിപ്പിച്ചിരുന്നു.

4 / 5

ആദായ നികുതി സ്ലാബുകളിലെ മാറ്റം, ജിഎസ്ടി നിരക്ക് പുനപരിശോധന, കർഷകർക്കുള്ള ധനസഹായം തുടങ്ങി ജനം ഉറ്റുനോക്കുന്ന നിരവധി കാര്യങ്ങളിൽ നാളെ വ്യക്തതയുണ്ടായേക്കും. മൂന്ന് സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക പദവി ആവശ്യം മറികടക്കാൻ ബജറ്റിലെന്തെങ്കിലും ഉണ്ടാവുമോ എന്നതും ശ്രദ്ധേയമാണ്.

5 / 5

സംസ്ഥാന സർക്കാരിൻ്റെ വൻകിട വികസനപദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര ബജറ്റിൽ നീക്കിയിരിപ്പ് ഉണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി ഉൾപ്പെടെ വലിയൊരു പാക്കേജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി സംസ്ഥാനം നൽകിയിട്ടുള്ളത്. രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിക്കുന്നുണ്ട്.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ