5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Unified Pension Scheme: 10 വർഷം ജോലിക്ക് 10000 രൂപ ഉറപ്പ്, ഏകീകൃത പെൻഷനിൽ എന്താണ് നേട്ടം?

Unified Pension Scheme Benefits : 2025 ഏപ്രിൽ 1 മുതലാണ് പുതിയ സ്കീം (ഏകീകൃത പെൻഷൻ സ്കീം -UPS) പ്രാബല്യത്തിൽ വരുന്നത്. അതു കൊണ്ട് തന്നെ 2025 മാർച്ച് 31-നോ അതിനുമുമ്പോ വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും യുപിഎസിന് കീഴിൽ ഉൾപ്പെടും. 2004 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ കയറിയ എല്ലാ സർക്കാർ ജീവനക്കാരും നിലവിൽ എൻപിസിൻ്റെ പരിധിയിലാണ്

Unified Pension Scheme: 10 വർഷം ജോലിക്ക് 10000 രൂപ ഉറപ്പ്, ഏകീകൃത പെൻഷനിൽ എന്താണ് നേട്ടം?
Unified Pension Scheme | Bloomberg Creative Photos/Getty Images
Follow Us
arun-nair
Arun Nair | Updated On: 26 Aug 2024 15:45 PM

2025 ഏപ്രിൽ 1 മുതൽ പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 23 ലക്ഷം സർക്കാർ ജീവനക്കാർക്കാണ് പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കുന്നത്. നിലവിലെ ദേശീയ പെൻഷൻ പദ്ധതിക്ക് കീഴിലുള്ള ജീവനക്കാർക്കും ഏകീകൃത പെൻഷൻ സ്കീമായ യുപിഎസ് തിരഞ്ഞെടുക്കാം. നിലവിൽ ദേശീയ പെൻഷൻ സംവിധാനത്തിന് (NPS) കീഴിൽ വരുന്ന സർക്കാർ ജീവനക്കാർക്ക് ഒന്നുകിൽ NPS-ൽ തുടരാനോ പുതിയ സ്‌കീമിലേക്ക് മാറാനോ അവസരമുണ്ട്.

ആർക്കാണ് യോഗ്യത

2025 ഏപ്രിൽ 1 മുതലാണ് പുതിയ സ്കീം (ഏകീകൃത പെൻഷൻ സ്കീം -UPS) പ്രാബല്യത്തിൽ വരുന്നത്. അതു കൊണ്ട് തന്നെ 2025 മാർച്ച് 31-നോ അതിനുമുമ്പോ വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും യുപിഎസിന് കീഴിൽ ഉൾപ്പെടും. 2004 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ കയറിയ എല്ലാ സർക്കാർ ജീവനക്കാരും നിലവിൽ എൻപിസിൻ്റെ പരിധിയിലാണ് വരുന്നത്. ഇനിമുതൽ പുതിയ സ്കീമിൽ വേണ്ടവർക്ക് അങ്ങനെയും അല്ലാത്തവർക്ക് പഴയ സംവിധാനത്തിലും തുടരാം. സർക്കാർ ജീവനക്കാർക്കുള്ള നിലവിലെ പെൻഷൻ പദ്ധതി അവലോകനം ചെയ്യാൻ കഴിഞ്ഞ വർഷം കേന്ദ്ര ധനകാര്യ സെക്രട്ടറി ടി വി സോമനാഥൻ്റെ നേതൃത്വത്തിൽ ധനമന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശയുടെ കൂടെ അടിസ്ഥാനത്തിലാണ് പുതിയ സ്കീം നടപ്പാക്കുന്നത്.

ഏകീകൃത പെൻഷൻ സ്കീം എന്താണ്

കുറഞ്ഞത് 25 വർഷമെങ്കിലും സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് പെൻഷൻ ഉറപ്പുനൽകുന്ന പദ്ധതിയാണ് ഏകീകൃത പെൻഷൻ സ്കീം, ആനുപാതികമോ അല്ലെങ്കിൽ കുറഞ്ഞത് 1000 രൂപയോ സ്കീമിൽ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 10 വർഷമെങ്കിലും സേവനമനുഷ്ഠിച്ചവർക്ക് പ്രതിമാസം 10,000 രൂപ മിനിമം പെൻഷൻ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അടുത്ത സാമ്പത്തിക വർഷം മുതൽ കുടുംബ പെൻഷനും പദ്ധതിയിൽ ഉറപ്പുനൽകുന്നു. കുടുംബ പെൻഷനിൽ ജീവനക്കാരുടെ മരണത്തിന് തൊട്ടുമുമ്പ് അവരുടെ പെൻഷൻ്റെ 60 ശതമാനം എന്ന നിരക്കിൽ കണക്കാക്കും.

പ്രധാന സവിശേഷതകൾ

വിരമിച്ചവർക്ക് അവരുടെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50% തുല്യമായ പെൻഷൻ വിരമിക്കലിന് മുമ്പുള്ള അവസാന 12 മാസങ്ങളിൽ നിന്ന് ലഭിക്കും, കുറഞ്ഞത് 25 വർഷത്തെ സേവനമുള്ളവർക്കായിരിക്കും ഇത് ബാധകം. കുറഞ്ഞ സേവന കാലയളവുകൾക്ക്, പെൻഷൻ ആനുപാതികമായിരിക്കും, ഏറ്റവും കുറഞ്ഞത് 10 വർഷത്തെ സേവനം ആവശ്യമാണ്.ജീവനക്കാരൻ മരിച്ചാൽ, ആശ്രിതർക്ക് തുടർ സാമ്പത്തിക സഹായം എന്ന നിലയിൽ, മരണസമയത്ത് ജീവനക്കാരന് ലഭിച്ചിരുന്ന പെൻഷൻ തുകയുടെ 60% കുടുംബത്തിന് ലഭിക്കും. കുറഞ്ഞത് 10 വർഷത്തെ സേവനമുള്ളവർക്ക് പ്രതിമാസം 10,000 രൂപ ഉറപ്പാണ്

 

Latest News