5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bitcoin: പിസ്സക്കായി 5000 കോടിയുടെ ബിറ്റ് കോയിൻ വിറ്റയാൾ ; വിലയറിയാതെ വാങ്ങിയയാൾ

Bitcoin Indian Rate: പക്ഷെ ഭാഗ്യം പിന്നെയും പോയെന്ന് പറയാമല്ലോ അയാളും ജെറമിയും അതുപയോഗിച്ചില്ല. സംഭവിച്ച് മറ്റൊന്നായിരുന്നു കഥയിലെ ട്വിസ്റ്റും അവിടാണ്

Bitcoin: പിസ്സക്കായി 5000 കോടിയുടെ ബിറ്റ് കോയിൻ വിറ്റയാൾ ; വിലയറിയാതെ വാങ്ങിയയാൾ
Bitcoins | Credits: Getty Images
arun-nair
Arun Nair | Updated On: 25 Nov 2024 17:22 PM

ഓണം ബമ്പറൊക്കെ ഹിറ്റാകും മുൻപ് ഭൂട്ടാൻ ഡാറ്റയുടെ ഒന്നാം സമ്മാനം ഒരക്കത്തിന് പോയ മനുഷ്യരുടെ മീറ്റിംഗ് നടന്നു പണ്ടൊരിടത്ത്. പിന്നീടതൊരു ഗ്രൂപ്പായി മാറി ലോട്ടറികളുടെ പ്രവചനങ്ങളൊക്കെ തുടങ്ങിയപ്പോഴേക്കും അന്യ സംസ്ഥാന ലോട്ടറികളെ പടിയടച്ചു സർക്കാർ. ചരിത്രത്തിൽ നഷ്ടമില്ലാത്തൊരു ലാഭവുമില്ലല്ലോ, കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടുപോയ ഭാഗ്യത്തെയോർത്ത് പരിതപിക്കുന്ന നിർഭാഗ്യശാലികൾ വാഹനാപകടകത്തിൽ നിന്നും രക്ഷപ്പെടുമ്പോൾ ആളുകൾ നീട്ടി പറഞ്ഞു ഒരു ലോട്ടറി എടുത്താൽ അറിയാമെന്ന്. ഒറ്റ അക്കത്തിന് ലോട്ടറിയടിക്കാതെ പോയ ഹതഭാഗ്യരുടെ വിഷമം പോട്ടെന്ന് വെക്കാമെങ്കിൽ അടിച്ച ലോട്ടറികളെ കൈവെള്ളയിൽ നിന്നും തട്ടിയെറിയുന്ന മനുഷ്യരുമുണ്ട് ലോകത്ത്.

വർഷം 2010 ,ബിറ്റ് കോയിൻ എന്നാൽ കോമഡിയല്ലേ ചേട്ടാ എന്നൊക്കെ അമേരിക്കക്കാർ പുച്ഛിച്ചിരുന്ന കാലം. ഹംഗേറിയൻ-അമേരിക്കൻ പ്രോഗ്രാമറും ബിറ്റ്കോയിൻ ട്രേഡിങ്ങ് നടത്തുന്നയാളുമായ ലാസ്ലോ ഹനീസ് 2010 മെയ് 22-ന് ബിറ്റ്കോയിൻ ഫോറത്തിൽ ഒരു പോസ്റ്റ് ഇട്ടു, തന്റെ 10,000 ബിറ്റ്കോയിനുകൾ വിൽക്കാനുണ്ടെന്നും പകരമായി രണ്ട് പാപ്പാ ജോൺസ് പിസ്സകൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു പോസ്റ്റ്. എക്കാലത്തെയും ഹിറ്റ് പിസ്സാ മേക്കേഴ്സാണ് പാപ്പാ ജോൺസ്. പോസ്റ്റ് കണ്ട ജെറമി സ്റ്റുർഡിവാൻ്റ് എന്നയാൾ ആ ബിറ്റ്കോയിനുകളെല്ലാം വാങ്ങി.

ALSO READ: Crypto Rate: ബിറ്റ് കോയിൻ 1-ന് 76 ലക്ഷം, കയ്യിൽ ക്രിപ്റ്റോയുണ്ടോ? കോടികൾ വാരാം

പകരം പിസ്സ വാങ്ങി ലാസ്ലോയെുടെ വീട്ടിലെത്തിച്ചു. 41 ഡോളറായിരുന്നു ആ പിസ്സയുടെ വില. പകരം ലഭിച്ച 10000 ബിറ്റ് കോയിനുകളിൽ ജെറമി സന്തോഷവാനായിരുന്നു, അന്ന് അയാൾ 10000 ബിറ്റ് കോയിനുകളുടെ ഇന്നത്തെ വില 8000 കോടിയാണ്. പക്ഷെ ഭാഗ്യം പിന്നെയും പോയെന്ന് പറയാമല്ലോ അയാളും ജെറമിയും അതുപയോഗിച്ചില്ല. തൻ്റെ ഗേൾ ഫ്രണ്ടിനൊപ്പമുള്ള യാത്രാ ചിലവുകൾക്കായി ആ ബിറ്റ് കോയിനുകൾ അയാൾ ഉപയോഗിച്ചു അത് ചിലവായി പോവുകയും ചെയ്തു. എന്തായാലും ഭാഗ്യം രണ്ട് പേരെയും കടാക്ഷിച്ചില്ല.

ബിറ്റ് കോയിൻ

2010-ൽ വെറും നിസ്സാര വിലക്ക് ലഭിക്കുമായിരുന്ന ബിറ്റ് കോയിൻ ഒന്നിൻ്റെ മൂല്യം ഇന്ന് 83 ലക്ഷമാണ്.  ഡോണാൾഡ് ട്രെപിൻ്റെ ജയം. ബിറ്റ്കോയിൻ്റെ താര പ്രചാരകനായി ഇലോൺ മസ്കിൻ്റെ ട്രംപ് സർക്കാരിലെ നിയമനവുമെല്ലാം ബിറ്റ് കോയിൻ്റെ മൂല്യം ഉയർത്തി കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ കറൻസി എന്ന വലിയ മാറ്റത്തിലേക്ക് ലോകം തന്നെ ചുവട് വെക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധർ പോലും ചൂണ്ടിക്കാണിക്കുന്നു. സതോഷി നകാമോട്ടോ എന്നയാളാണ് ബിറ്റ് കോയിൻ ലോകത്തിന് അവതരിപ്പിച്ചത് എന്നാണ് പറയുന്നതെങ്കിലും ഇതിൽ ഇപ്പോഴും ചില വ്യക്തതകൾ എത്താനുണ്ട്.

അഞ്ജാതർ

ഇതിന് പിന്നാലെ മറ്റ് ചിലരും അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. 2008 ഒക്ടോബറിൽ, “ബിറ്റ്കോയിൻ പി2പി ഇ-ക്യാഷ് പേപ്പർ” എന്ന പേരിൽ സതോഷി നകാമോട്ടോ ഒപ്പിട്ട ഒരു സന്ദേശമാണ് ക്രിപ്‌റ്റോകറൻസിയുടെ തുടക്കത്തിനെ സ്ഥിരീകരിക്കുന്നത്. ബിറ്റ്കോയിൻ ഫോറങ്ങളിൽ സതോഷിയുടെ അവസാന സന്ദേശം പോസ്റ്റ് ചെയ്തത് 2010 ഡിസംബറിൽ ആയിരുന്നു, പിന്നീട് 2011 ഏപ്രിൽ മുതൽ സ്ഥിരീകരിക്കാത്ത സ്വകാര്യ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാൾ ആരാണ് എന്താണ് എന്നത് സംബന്ധിച്ച് ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്.

ബിറ്റ്‌കോയിൻ്റെ സ്രഷ്ടാവോ സ്രഷ്ടാക്കളെ ഉപയോഗിക്കുന്ന ഓമനപ്പേരാണ് സതോഷി നകമോട്ടോ എന്നാണ് മറ്റൊരു വശം. സതോഷി നകാമോട്ടോയുടെ വ്യക്തിത്വം പരസ്യമല്ല. എന്നാൽ ബിറ്റ്‌കോയിൻ്റെ സ്രഷ്ടാവായി ഡോറിയൻ നകാമോട്ടോയെന്നയാളിൻ്റെ പേരും മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടു വന്നിരുന്നു. എന്നാൽ അദ്ദേഹം വാദം നിരസിച്ചു. ആസ്ട്രേലിയയിൽ നിന്നുള്ള ക്രെയ്ഗ് റൈറ്റ് അവകാശവുമായി രംഗത്ത് എത്തിയിരുന്നെങ്കിലും ഇതും തർക്കങ്ങളിൽ തുടരുകയാണ്. സതോഷി നകാമോട്ടോ യഥാർത്ഥത്തിൽ ആരാണെന്നതിനെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്. മാധ്യമങ്ങളടക്കമുള്ള വിവിധ മറ്റ് താൽപ്പര കക്ഷികൾ ബിറ്റ്കോയിൻ കണ്ടെത്തിയി ആ അഞ്ജാത വ്യക്തിത്വത്തെക്കുറിച്ച് അന്വേഷണം തുടരുന്നു, ഇപ്പോഴും നകാമോട്ടോയുടെ യഥാർത്ഥ ഐഡൻ്റിറ്റി അജ്ഞാതമായി തുടരുന്നു-