5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

UltraTech Cement: സിമൻ്റിലും മത്സരമോ…?; ഇന്ത്യ സിമൻ്റ്സി ൻ്റെ 23% ഓഹരികൾ അൾട്രടെക്കിന്, അദാനിയോടൊപ്പം ഏറ്റുമുട്ടാൻ ആദിത്യ ബിർള ഗ്രൂപ്പ്

Stake In India Cements: ഓഹരിയൊന്നിന് 267 രൂപ നിരക്കിൽ 7.06 കോടി ഓഹരികളാണ് അൾട്രടെക് ഏറ്റെടുക്കുക. 1,885 കോടി രൂപയാണ് മൊത്തം ഇടപാട് മൂല്യം. അൾട്രടെകിൻ്റെ ഓഹരി വില വ്യാഴാഴ്ച ആറ് ശതമാനത്തോളം ഉയർന്ന് 11,811 നിലവാരത്തിലേക്കെത്തി. 

UltraTech Cement: സിമൻ്റിലും മത്സരമോ…?; ഇന്ത്യ സിമൻ്റ്സി ൻ്റെ 23% ഓഹരികൾ അൾട്രടെക്കിന്, അദാനിയോടൊപ്പം ഏറ്റുമുട്ടാൻ ആദിത്യ ബിർള ഗ്രൂപ്പ്
UltraTech Cement announced investment in India Cements.
Follow Us
neethu-vijayan
Neethu Vijayan | Published: 27 Jun 2024 16:44 PM

സിമൻ്റ് വ്യവസായത്തിൽ അദാനിയോടൊപ്പം ഏറ്റുമുട്ടാനൊരുങ്ങി ആദിത്യ ബിർള ഗ്രൂപ്പ്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ സിമൻ്റ്സിൻ്റെ (stake in India Cements) 23 ശതമാനം ഓഹരികൾ അൾട്രടെക് സിമൻ്റ്  (UltraTech Cement) സ്വന്തമാക്കിയതോടെയാണിതെന്നാണ് റിപ്പോർട്ട്. ഓഹരിയൊന്നിന് 267 രൂപ നിരക്കിൽ 7.06 കോടി ഓഹരികളാണ് അൾട്രടെക് ഏറ്റെടുക്കുക. 1,885 കോടി രൂപയാണ് മൊത്തം ഇടപാട് മൂല്യം. ഒരു മാസത്തിനകം ഇടപാട് പൂർത്തിയാക്കാൻ അൾട്രടെകിൻ്റെ ഡയറക്ടർ ബോർഡ്‌ യോഗം അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് വിവരം.

വാർത്തകൾ പുറത്തുവന്നതോടെ അൾട്രടെകിൻ്റെ ഓഹരി വില വ്യാഴാഴ്ച ആറ് ശതമാനത്തോളം ഉയർന്ന് 11,811 നിലവാരത്തിലേക്കെത്തി. ഇന്ത്യാ സിമൻ്റ്സിൻ്റേതാകട്ടെ ഒമ്പത് ശതമാനം കുതിച്ച് 288 രൂപയിലുമെത്തിയിരിക്കുന്നു. ദക്ഷിണേന്ത്യയിൽ പ്രധാന വിപണിയുള്ള ഇന്ത്യ സിമൻ്റ്സിന് പ്രതിവർഷം 1.45 കോടി ടൺ ഉല്പാദന ശേഷിയാണുള്ളത്. മുൻ സാമ്പത്തിക വർഷം 5,112 കോടി രൂപയാണ് കമ്പനിയുടെ ആകെ വിറ്റുവരവ്. 2022-23 സാമ്പത്തിക വർഷം 5,608 കോടി രൂപയും 2021-22ൽ 4,858 കോടി രൂപയും കമ്പനി വരുമാനം നേടിയിട്ടുണ്ട്.

ALSO READ: പിഎഫ് പലിശ എന്ന് ലഭിക്കും? എങ്ങനെ അറിയാം?

രാജ്യത്തെ ഏറ്റവും വലിയ സിമൻ്റ് നിർമ്മാതാവ് എന്ന നിലയിൽ കുമാർ മംഗലും ബിർളയുടെ നേതൃത്വത്തിലുള്ള അൾട്രടെക്കിൻ്റെ നീക്കം വിപണിയിലെ ആധിപത്യം ലക്ഷ്യമിട്ടുതന്നെയാണെന്നാണ് വിലയിരുത്തൽ. എന്നാൽ ഇന്ത്യ സിമൻ്റ്സിൻ്റെ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീനിവാസൻ്റെ കൈവശമുള്ളത് 29 ശതമാനത്തിൽ താഴെ മാത്രം ഓഹരികളാണ്. നേരിയ വ്യത്യാസം മാത്രമാണ് ഇവിടെ കാണാൻ സാധിക്കുക.

ഡിമാർട്ട് സ്ഥാപകൻ രാധാകിഷൻ ദമാനിയുടെ കൈവശം 20.78 ശതമാനവും ഇഎൽഎം പാർക്ക് ഫണ്ടിൻ്റെ കൈവശം 5.58 ശതമാനവും എൽഐസിയുടെ കൈവശം 3.6 ശതമാനവും ഓഹരികളാണ് നിലവിലുള്ളത്. സിമൻ്റ് വ്യവസായത്തിൽ ശക്തമായ സാന്നിധ്യമായി അദാനി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് അൾട്രാടെക്കിൻ്റെ പുതിയ നീക്കം. ഇത് അദാനി ​ഗ്രൂപ്പിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

10,000 കോടി രൂപ മുടക്കി പെന്ന സിമൻ്റ്സിനെ ഏറ്റെടുക്കുമെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. സംഘി സിമൻ്റ്സിൻ്റെ ഭൂരിഭാഗം ഓഹരികളും കഴിഞ്ഞ വർഷമാണ് അദാനി സ്വന്തമാക്കിയത്. 2004ൽ എൽആൻഡ്ടിയിൽനിന്ന് അൾട്രാടെക് ഏറ്റെടുത്തതോടെയാണ് ആദിത്യ ബിർള ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ സിമൻ്റ് നിർമാതാക്കളായത്.

 

Stories