5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

High Interest Post Office Schemes: ഉയര്‍ന്ന റിട്ടേണ്‍ അതുറപ്പാ! ഈ പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ മിസ്സാക്കേണ്ടാ

Post Office Savings Schemes: ബാങ്കുകളെ കൂടാതെ നമ്മുടെ രാജ്യത്തെ പോസ്റ്റ് ഓഫീസും നിരവധി സമ്പാദ്യ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്. മറ്റ് സ്‌കീമുകളെ അപേക്ഷിച്ചത് കുറച്ചുകൂടി വരുമാനം നല്‍കാന്‍ കൂടി പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികള്‍ക്ക് സാധിക്കാറുണ്ട്. പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന മികച്ച സ്‌കീമുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

High Interest Post Office Schemes: ഉയര്‍ന്ന റിട്ടേണ്‍ അതുറപ്പാ! ഈ പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ മിസ്സാക്കേണ്ടാ
പോസ്റ്റ് ഓഫീസ്‌ Image Credit source: NurPhoto/Getty Images Editorial
shiji-mk
Shiji M K | Updated On: 06 Jan 2025 10:12 AM

സ്ഥിര വരുമാനം നല്‍കുന്നതും അപകട സാധ്യത കുറഞ്ഞതുമായ നിക്ഷേപങ്ങളോടാണ് പൊതുവേ എല്ലാവര്‍ക്കും താത്പര്യം. അതിനാല്‍ തന്നെ ഒട്ടുമിക്ക ആളുകളും ആശ്രയിക്കുന്നത് ചെറിയ രീതിയിലുള്ള സമ്പാദ്യ പദ്ധതികളെയാണ്. ആര്‍ ഡി പോലുള്ള നിരവധി നിക്ഷേപ പദ്ധതികളെയാണ് ഇതിനായി ആളുകള്‍ ആശ്രയിക്കുന്നത്.

ബാങ്കുകളെ കൂടാതെ നമ്മുടെ രാജ്യത്തെ പോസ്റ്റ് ഓഫീസും നിരവധി സമ്പാദ്യ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്. മറ്റ് സ്‌കീമുകളെ അപേക്ഷിച്ചത് കുറച്ചുകൂടി വരുമാനം നല്‍കാന്‍  പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികള്‍ക്ക് സാധിക്കാറുണ്ട്. പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന മികച്ച സ്‌കീമുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

നാഷണല്‍ സേവിങ്‌സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്

ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന സ്‌കീമാണിത്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വര്‍ഷങ്ങളിലേക്ക് നിങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്. 1,000 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്നതാണ്.

നാഷണല്‍ സേവിങ്‌സ് ടൈം ഡെപ്പോസിറ്റ്

ഈ സ്‌കീമില്‍ പരമാവധി നിക്ഷേപ പരിധിയില്ല. 100 രൂപയുടെയോ അല്ലെങ്കില്‍ 1000 രൂപയുടെയോ ഗുണിതങ്ങളായി നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാവുന്നതാണ്. ഒരു വര്‍ഷത്തിന് 6.0 ശതമാനവും രണ്ട് വര്‍ഷത്തിന് 7 ശതമാനവും മൂന്ന് വര്‍ഷത്തിന് 7.1 ശതമാനവും അഞ്ച് വര്‍ഷത്തിന് 7.5 ശതമാനവുമാണ് പലിശ ലഭിക്കുക.

പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് വഴി നാല് ശതമാനം പലിശയാണ് ലഭിക്കുന്നത്. 500 രൂപയ്ക്ക് നിങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്നതാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം അക്കൗണ്ട്

60 വയസും അതില്‍ പ്രായമുള്ളവര്‍ക്കും വേണ്ടിയുള്ള പദ്ധതിയാണിത്. 1,000 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്. 30 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. സേവിങ്‌സ് സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് ഈ സ്‌കീം വാഗ്ദാനം ചെയ്യുന്നത്.

Also Read: SIP: 15,000 രൂപ വെച്ച് മാസം നിക്ഷേപിക്കാമോ? ഏഴ് കോടി കയ്യില്‍ പോരും

നാഷണല്‍ സേവിങ്‌സ് മംത്‌ലി ഇന്‍കം അക്കൗണ്ട്

1000 രൂപയുടെ ഗുണിതങ്ങളാണ് ഈ സ്‌കീമില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. പ്രതിവര്‍ഷം 7.4 ശതമാനം പലിശ നാഷണല്‍ സേവിങ്‌സ് മംത്‌ലി ഇന്‍കം അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഒരു അക്കൗണ്ടില്‍ പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്നത് 9 ലക്ഷം രൂപയാണ്. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്

സര്‍ക്കാര്‍ പിന്തുണയുള്ള സേവിങ്‌സ് സ്‌കീം ആണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്. 15 വര്‍ഷത്തേക്കാണ് നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാന്‍ സാധിക്കുന്നത്. മറ്റ് സേവിങ്‌സ് അക്കൗണ്ടുകളേക്കാള്‍ പലിശ നിരക്ക് കൂടുതലാണ് ഈ സ്‌കീമിന്. 500 മുതല്‍ 1.5 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാന്‍ സാധിക്കുന്നത്.

സുകന്യ സമൃദ്ധി അക്കൗണ്ട്

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. 8.2 ശതമാനം പലിശ നിരക്കാണ് നിങ്ങള്‍ക്ക് ലഭിക്കുക. 250 മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്നതാണ്. ഒന്നര ലക്ഷം രൂപയാണ് നിക്ഷേപിക്കാവുന്നത്.

മുകളില്‍ കൊടുത്തിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള ലേഖനമാണ്. ഇക്കാര്യം ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല. എല്ലാ പദ്ധതികളെയും കുറിച്ച് പഠനം നടത്തിയ ശേഷം പണം നിക്ഷേപിക്കാന്‍ ശ്രമിക്കുക. ഇല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.