5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Investment Options for Women: യുവതികളേ ഇതിലേ ഇതിലേ; സ്ത്രീകള്‍ക്കായുള്ള മികച്ച നിക്ഷേപങ്ങള്‍

Best Investment Options for Women: ഈ പദ്ധതി സ്ത്രീകള്‍ക്ക് മാത്രമായി രൂപകല്‍പന ചെയ്തിട്ടുള്ളതാണ്. രണ്ട് വര്‍ഷത്തെ കാലാവധിയിലാണ് നിക്ഷേപം നടത്തേണ്ടത്. 1,000 രൂപയാണ് നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്ക്. 2 ലക്ഷം രൂപ വരെ നിക്ഷേപം നടത്താവുന്നതാണ്. 7.5 ശതമാനം പലിശയാണ് നിങ്ങളുടെ നിക്ഷേപത്തിന് ലഭിക്കുക.

Investment Options for Women: യുവതികളേ ഇതിലേ ഇതിലേ; സ്ത്രീകള്‍ക്കായുള്ള മികച്ച നിക്ഷേപങ്ങള്‍
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 06 Mar 2025 11:45 AM

സ്ത്രീകളല്ലേ അവര്‍ക്ക് എന്തിനാണ് പണം എന്ന ചോദ്യം ഉന്നയിക്കുന്നവരോട് പോകാന്‍ പറയൂ. സമ്പാദ്യം അത് ആണിനായാലും പെണ്ണിനായാലും വളരെ അനിവാര്യമാണ്. സമ്പാദ്യത്തിന്റെ പ്രാധാന്യം മറ്റാരേക്കാളും മനസിലാകുന്നതും സ്ത്രീകള്‍ക്ക് തന്നെ. ജോലിയുള്ളപ്പോള്‍ കൃത്യമായി പണം സമ്പാദിക്കാന്‍ സാധിക്കുന്നത് നിങ്ങള്‍ക്ക് തന്നെ പ്രയോജനപ്പെടും.

സ്ത്രീകള്‍ക്ക് പണം നിക്ഷേപിക്കാന്‍ സാധിക്കുന്ന ചില സമ്പാദ്യ പദ്ധതികളെ പരിചയപ്പെടാം.

മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

ഈ പദ്ധതി സ്ത്രീകള്‍ക്ക് മാത്രമായി രൂപകല്‍പന ചെയ്തിട്ടുള്ളതാണ്. രണ്ട് വര്‍ഷത്തെ കാലാവധിയിലാണ് നിക്ഷേപം നടത്തേണ്ടത്. 1,000 രൂപയാണ് നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്ക്. 2 ലക്ഷം രൂപ വരെ നിക്ഷേപം നടത്താവുന്നതാണ്. 7.5 ശതമാനം പലിശയാണ് നിങ്ങളുടെ നിക്ഷേപത്തിന് ലഭിക്കുക. പദ്ധതിയില്‍ അംഗമായി ഒരു വര്‍ഷത്തിന് ശേഷം 40 ശതമാനം വരെ പിന്‍വലിക്കാനും സാധിക്കും.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

അഞ്ച് വര്‍ഷ കാലാവധിയാണ് ഈ പദ്ധതിക്കുള്ളത്. പ്രതിവര്‍ഷം 7.7 ശതമാനം പലിശയും ലഭിക്കും. നിങ്ങള്‍ക്ക് എത്ര രൂപ വേണമെങ്കിലും ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. കൂടാതെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് സെക്ഷന്‍ 80 സി പ്രകാരം നികുതി ഇളവും ലഭിക്കും.

മ്യൂച്വല്‍ ഫണ്ടുകള്‍

സ്റ്റോക്കുകള്‍, ബോണ്ടുകള്‍ അല്ലെങ്കില്‍ സെക്യൂരിറ്റികള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങളെ അനുവദിക്കുന്നു. നിങ്ങള്‍ക്ക് അനുയോജ്യമായ ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. 100 രൂപയില്‍ ആരംഭിക്കുന്ന എസ്‌ഐപികളും മ്യൂച്വല്‍ ഫണ്ടിന്റെ ഭാഗമാണ്.

Also Read: Systematic Withdrawal Plan: ഒറ്റത്തവണ 5 ലക്ഷം നിക്ഷേപിക്കാമോ! നിങ്ങള്‍ക്ക് നേടാം മാസം 87,000 രൂപ പെന്‍ഷന്‍

സ്വര്‍ണം

സ്ത്രീകള്‍ക്ക് സ്വര്‍ണത്തിനോടുള്ള താത്പര്യത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സ്വര്‍ണം നിങ്ങള്‍ക്ക് തീര്‍ച്ചയായിട്ടും ഭാവിയിലേക്ക് ഒരു മുതല്‍കൂട്ടായിരിക്കും.

കിസാന്‍ വികാസ് പത്ര

7.5 ശതമാനം പലിശയാണ് കിസാന്‍ വികാസ് പത്ര വാഗ്ദാനം ചെയ്യുന്നത്. 115 മാസമാണ് മെച്യൂരിറ്റി കാലയളവ്. നിങ്ങള്‍ക്ക് 1,000 രൂപയില്‍ നിക്ഷേപം തുടങ്ങാവുന്നതാണ്.