Kerala Gold Price: പൊന്നിന്‍ വില പൊന്നുപോലെ തുടരും; സ്വര്‍ണവില ഉയര്‍ന്നു

Gold Rate On December 21st in Kerala: ഒരു പവന്‍ സ്വര്‍ണത്തിന് ഡിസംബര്‍ 20ന് 56,320 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. അതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് വില 7040 രൂപയിലെത്തി. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് വീണ്ടും സ്വര്‍ണവില ഉയരുകയാണ്.

Kerala Gold Price: പൊന്നിന്‍ വില പൊന്നുപോലെ തുടരും; സ്വര്‍ണവില ഉയര്‍ന്നു

സ്വര്‍ണം

Updated On: 

21 Dec 2024 09:54 AM

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില (Kerala Gold Price) കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം കുറഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും ഉയര്‍ന്നിരിക്കുന്നത്. ഡിസംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണം എത്തിയിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഡിസംബര്‍ 20ന് 56,320 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. അതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് വില 7040 രൂപയിലെത്തി. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് വീണ്ടും സ്വര്‍ണവില ഉയരുകയാണ്.

480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയിലെത്തി. 60 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,100 രൂപയാണ്.

ഡിസംബര്‍ മാസം ആരംഭിച്ചത് മുതല്‍ സ്വര്‍ണവില ഏറിയും കുറഞ്ഞുമാണ് നിന്നിരുന്നത്. എന്നാല്‍ ഡിസംബര്‍ 9 മുതല്‍ സ്വര്‍ണവിലയില്‍ വലിയ കുതിച്ചുചാട്ടമാണ് സംഭവിച്ചത്. ഡിസംബര്‍ 11 ആയപ്പോഴേക്ക് സ്വര്‍ണവില എത്തിയത് 58,820 രൂപയിലേക്കാണ്. പിന്നീട് അല്‍പം കുറഞ്ഞെങ്കിലും 57,000 രൂപയിലായിരുന്നു സ്വര്‍ണം നിലയുറപ്പിച്ചിരുന്നത്.

ഡിസംബറിലെ സ്വര്‍ണ നിരക്കുകള്‍ ഇങ്ങനെ

ഡിസംബര്‍ 01: 57,200 രൂപ
ഡിസംബര്‍ 02: 56,720 രൂപ
ഡിസംബര്‍ 03: 57,040 രൂപ
ഡിസംബര്‍ 04: 57,040 രൂപ
ഡിസംബര്‍ 06: 57,120 രൂപ
ഡിസംബര്‍ 07: 56, 920 രൂപ
ഡിസംബര്‍ 08: 56, 920 രൂപ
ഡിസംബര്‍ 09: 57,040 രൂപ
ഡിസംബര്‍ 10: 57,640 രൂപ
ഡിസംബര്‍ 11: 58,280 രൂപ
ഡിസംബര്‍ 12: 58,280 രൂപ
ഡിസംബര്‍ 13: 57,840 രൂപ
ഡിസംബര്‍ 14: 57,120 രൂപ
ഡിസംബര്‍ 15: 57,120 രൂപ
ഡിസംബര്‍ 16: 57,120 രൂപ
ഡിസംബര്‍ 17: 57,200 രൂപ
ഡിസംബര്‍ 18: 57,080 രൂപ
ഡിസംബര്‍ 19: 56,560 രൂപ
ഡിസംബര്‍ 20: 56,320 രൂപ
ഡിസംബര്‍ 21: 56,800 രൂപ

Also Read: Gold Rate in 2025: കണക്കുകളെല്ലാം തിരുത്തപ്പെടും; 2025 ല്‍ സ്വര്‍ണവില കുറയും ?

അതേസമയം, കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ നിരക്ക് രേഖപ്പെടുത്തിയിരുന്നത് നവംബര്‍ മാസത്തിലാണ്. നവംബര്‍ 1ന് ഒരു പവന്‍ സ്വര്‍ണത്തിന് 59,080 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് നവംബര്‍ 14,16,17 തീയതികളില്‍ 55,000 രൂപയില്‍ സ്വര്‍ണം എത്തിയിരുന്നെങ്കിലും അത് അധികം നീണ്ടുപോയില്ല.

2025 ല്‍ സ്വര്‍ണവില സമാനരീതിയില്‍ തുടരുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ 2024ലേത് പോലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം എത്തില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

അന്താരാഷ്ട്ര രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും സാമ്പത്തിക അസ്ഥിരതകളുമാണ് സ്വര്‍ണവില ക്രമാതീതമായി വര്‍ധിക്കുന്നതിന് കാരണമാകുന്നത്.

ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്