Kerala Gold Rate Today: ‘ഇതെന്തൊരു പോക്കാ സ്വർണമേ’;പുതുമാസത്തിലും രക്ഷയില്ല, ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണവില
Kerala Gold Rate Today: കഴിഞ്ഞ ദിവസം 67,400 രൂപയായിരുന്നു വിലയെങ്കിൽ ഇന്ന് 680 രൂപയാണ് വർധിച്ചിരിക്കുന്നത്. ഏപ്രിലിൽ സ്വർണ വില കുറയുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ് ഇന്നത്തെ നിരക്ക്.

gold rate
റെക്കോർഡുകൾ തകർത്ത് സംസ്ഥാനത്തെ സ്വർണവില. പുതിയ മാസത്തിന്റെ തുടക്കത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം എത്തിയിരിക്കുന്നത്.
കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 68,080 രൂപ നൽകണം. കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ നിരക്കാണിത്. ഒരു പവൻ സ്വർണത്തിന് 68,080 രൂപയായതോടെ ഒരു ഗ്രാമിന്റെ വില 8510 രൂപയായി ഉയർന്നു.
കഴിഞ്ഞ ദിവസം 67,400 രൂപയായിരുന്നു വിലയെങ്കിൽ ഇന്ന് 680 രൂപയാണ് വർധിച്ചിരിക്കുന്നത്. ഏപ്രിലിൽ സ്വർണ വില കുറയുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ് ഇന്നത്തെ നിരക്ക്.