5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Gold Rate: ഇന്നലെ 500 ഇന്ന് 400, കുതിച്ചുയർന്ന് സ്വർണ വില; ഇന്നത്തെ നിരക്ക് ഇങ്ങനെ

Gold Price Today: ഒക്ടോബർ മാസത്തിന്റെ അവസാനത്തോടെ സ്വർണവില 60000-ത്തിന് അടുത്ത് എത്തിയെങ്കിലും, വീണ്ടും കുത്തനെ കുറയുകയായിരുന്നു. സ്വർണവിലയിൽ നിലവിൽ പ്രതിഫലിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ്.

Today Gold Rate: ഇന്നലെ 500 ഇന്ന് 400, കുതിച്ചുയർന്ന് സ്വർണ വില; ഇന്നത്തെ നിരക്ക് ഇങ്ങനെ
(Image Credits: Natalie Fobes/ Getty Images Creative)
nandha-das
Nandha Das | Updated On: 20 Nov 2024 10:22 AM

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന് 400 രൂപ കൂടി 56,920 എന്ന നിരക്കിലേക്കാണ് വില ഉയർന്നത്. കഴിഞ്ഞ ദിവസം മാത്രം 560 രൂപയാണ് കൂടിയത്. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 7115 ആയി ഉയർന്നു. അപ്രതീക്ഷിതമായ വിലയിടിവിന് ശേഷമാണ് വീണ്ടും സ്വർണ വില കുതിച്ചുയരുന്നത്.

ഈ മാസത്തിന്റെ പകുതിയിൽ സ്വർണവില കുറഞ്ഞിരുന്നു. ഏതാനും ദിവസങ്ങൾ കൊണ്ട് 3,600 ഓളം രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് നവംബർ ഒന്നിനാണ്. അന്ന് വില 59,080 രൂപയായിരുന്നു. ഒക്ടോബർ മാസത്തിന്റെ അവസാനത്തോടെ സ്വർണവില 60000-ത്തിന് അടുത്ത് എത്തിയെങ്കിലും, വീണ്ടും കുത്തനെ കുറയുകയായിരുന്നു. സ്വർണവിലയിൽ നിലവിൽ പ്രതിഫലിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.

ഡോണൾഡ് ട്രംപിൻ്റെ വിജയം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ
സ്വർണ വിലയിൽ വൻ ഇടിവുണ്ടായി. ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ, യുഎസ് ഓഹരി വിപണി, ഡോളർ, യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്), ക്രിപ്റ്റോകറൻസികൾ എന്നിവയ്ക്ക് കുതിപ്പേകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇവയിൽ നിന്നും മികച്ച ആദായം ലഭിക്കും. അതുകൊണ്ട്, തന്നെ സ്വർണനിക്ഷേപ പദ്ധതികളിൽ നിന്നും നിക്ഷേപകർ പിന്മാറാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അത് സ്വർണ വിലയെ ബാധിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ.

 

നവംബറിലെ സ്വർണവില ഇങ്ങനെ

നവംബർ 1 – സ്വർണ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
നവംബർ 2 – സ്വർണ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ
നവംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 5 – സ്വർണ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ
നവംബർ 6 – സ്വർണ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ
നവംബർ 7 – സ്വർണ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ
നവംബർ 8 – സ്വർണ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
നവംബർ 9- സ്വർണ വില 80 കുറഞ്ഞു. വിപണി വില 58,200 രൂപ
നവംബർ 10- മാറ്റമില്ലാതെ തുടരുന്നു
നവംബർ 11- സ്വർണ വില 440 കുറഞ്ഞു. വിപണി വില 57,760 രൂപ
നവംബർ 12- സ്വർണ വില 1080 കുറഞ്ഞു. വിപണി വില 56,680 രൂപ
നവംബർ 13- സ്വർണ വില 320 കുറഞ്ഞു. വിപണി വില 56,360 രൂപ
നവംബർ 14- സ്വർണ വില 880 കുറഞ്ഞു. വിപണി വില 55,480 രൂപ (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
നവംബർ 15- സ്വർണ വില 80 രൂപ കൂടി. വിപണി വില 55,560 രൂപ ‌‌
നവംബർ 16- സ്വർണ വില 80 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ
നവംബർ 17- സ്വർണ വില മാറ്റമില്ലാതെ തുടർന്നു
നവംബർ 18- സ്വർണത്തിന്റെ വില 480 രൂപ കൂടി. വിപണി വില 55,960 രൂപ.
നവംബർ 19- സ്വർണ വില 560 രൂപ കൂടി. വിപണി വില 56,520 രൂപ.