സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 6615 രൂപയും പവന് 52920 രൂപയുമായി സ്വർണവില ഉയർന്നു.
ഇന്നലെ സ്വർണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയമായി കൂടിയിരുന്നു. ഇതോടെ ഒരു ഗ്രാമിന് 6585 രൂപയും ഒരു പവന് 52680 രൂപയുമായിരുന്നു ഇന്നലത്തെ വില.
കഴിഞ്ഞ ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 1,520 രൂപയാണ് കുറഞ്ഞിരുന്നത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 95 രൂപയാണ്.
ആഗോള വിപണിയിൽ ട്രായ് ഔൺസിന് 2,305.30 ഡോളറായി വർധിച്ചിട്ടുണ്ട്. ഇതാണ് വില കൂടുന്നതിന് കാരണമായത്. ചൈനയുടെ ഇടപെടൽ മൂലം സ്വർണത്തിന്റെ വില ഇനിയും കുറയും എന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ജൂണിലെ സ്വർണ്ണ നിരക്ക് ഇങ്ങനെ: ജൂൺ 1: 53,200, ജൂൺ 2: 53,200, ജൂൺ 3: 52,880, ജൂൺ 4: 53,440, ജൂൺ 5: 53,280, ജൂൺ 6: 53,840, ജൂൺ 7: 54,080, ജൂൺ 8: 52,560, ജൂൺ 10: 52,560, ജൂൺ 11: 52,680