Gold Rate: ഈ പോക്കിതെങ്ങോട്ടാ! സ്വർണവില വീണ്ടും കൂടി; ഇന്നത്തെ നിരക്ക് അറിയാം
Today Gold Rate in Kerala: ഫെബ്രുവരി 16ന് സ്വര്‍ണവിലയില്‍ ഇടിവ് സംഭവച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം വീണ്ടും കുതിച്ചുയർന്നിരുന്നു.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയർന്നു. ഫെബ്രുവരി 16ന് സ്വര്‍ണവിലയില്‍ ഇടിവ് സംഭവച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം വീണ്ടും കുതിച്ചുയർന്നിരുന്നു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. കേരളത്തിൽ ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 63,520 രൂപയായിരുന്നു.
ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില രൂപയാണ്. ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 240 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,970 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,890 രൂപയായിരുന്നു.
ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ 61,960 രൂപ നിരക്കിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്. രണ്ടാം ദിവസവും ഇതേ വിലയിൽ തന്നെയാണ് വ്യാപാരം നടന്നത്. ഫെബ്രുവരി മൂന്നിന് ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ കച്ചവടം നടന്നത്. 61,640 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. തുടർന്ന് പിന്നീടുള്ള ദിവസങ്ങളില്‍ സ്വർണവില വര്‍ധിക്കുകയായിരുന്നു.
ALSO READ: എന്താണ് ജിയോ കോയിൻ? എങ്ങനെ ലഭിക്കും
ഫെബ്രുവരി നാലിന് സ്വർണവില 62,480 രൂപയും ഫെബ്രുവരി അഞ്ചിന് 63,240 രൂപയുമായിരുന്നു. അടുത്ത മൂന്ന് ദിവസം അതായത് ഫെബ്രുവരി ആറ്, ഏഴ് തീയതികളില്‍ 65,440 രൂപയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. പിന്നീട് വില ഇടിഞ്ഞ് ഫെബ്രുവരി എട്ടിനും ഒന്‍പതിനും 63,560 രൂപയായിരുന്നു സ്വർണ നിരക്ക്.
ഫെബ്രുവരി 10 ന് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 63,840 രൂപയിലെത്തി. എന്നാൽ അടുത്ത ദിവസം തന്നെ ആഭരണപ്രേമികളെ നിരാശരാക്കി കൊണ്ട് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. അന്ന് 64,480 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഫെബ്രുവരി 12 ന് വില വീണ്ടും കുറഞ്ഞ് 63,520 ത്തിലേക്ക് എത്തി. ഫെബ്രുവരി 13ന് 63,840 രൂപയിലായിരുന്നു സ്വർണ വ്യാപാരം. തുടർന്ന് ഫെബ്രുവരി 14ന് 63,920 രൂപയിലും ഫെബ്രുവരി 15നും 16നും 63,120 രൂപയിലും സ്വർണ വ്യാപാരം നടന്നു.