Kerala Gold Price: റെക്കോർഡിടാനാണ് ഉദ്ദേശം; മാറ്റമില്ലാതെ സ്വർണവില, ഇന്നത്തെ നിരക്കറിയാം

Price For 1 Pavan Gold In Kerala: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ കാര്യമായ ചാഞ്ചാട്ടമാണ് ഉണ്ടാവുന്നത്. 57,800 രൂപയിലാണ് നവംബർ 22ന് സ്വർണ വ്യാപാരം നടന്നത്. 7,225 രൂപയായിരുന്നു അന്നത്തെ ഒരു ഗ്രാം സ്വർണത്തിന്റെ വില. എന്നാൽ സ്വർണവില ഇനിയും ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദ​ഗ്ധർ വ്യക്തമാക്കുന്നത്.

Kerala Gold Price: റെക്കോർഡിടാനാണ് ഉദ്ദേശം; മാറ്റമില്ലാതെ സ്വർണവില, ഇന്നത്തെ നിരക്കറിയാം

(Image Credits: Freepik)

Updated On: 

24 Nov 2024 10:20 AM

സംസ്ഥാനത്ത് സ്വർണവിലയിൽ (gold rate) മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 600 രൂപ വർ​ദ്ധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 58,400 രൂപയിലേക്ക് ഉയർന്നു. നവംബർ 22ന് 57,000 രൂപയിൽ തുടർന്ന സ്വർണവിലയാണ് 600 രൂപ കൂടിയതോടെ വീണ്ടും 58,000 രൂപ പിന്നിട്ടിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് ഉയർന്നത്. അതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7300 രൂപയിലെത്തി.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ കാര്യമായ ചാഞ്ചാട്ടമാണ് ഉണ്ടാവുന്നത്. 57,800 രൂപയിലാണ് നവംബർ 22ന് സ്വർണ വ്യാപാരം നടന്നത്. 7,225 രൂപയായിരുന്നു അന്നത്തെ ഒരു ഗ്രാം സ്വർണത്തിന്റെ വില. എന്നാൽ സ്വർണവില ഇനിയും ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദ​ഗ്ധർ വ്യക്തമാക്കുന്നത്.

നവംബർ മാസത്തിന്റെ പകുതിയോടെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത് നവംബർ 18ലാണ്. 55,960 രൂപയായിരുന്നു അന്ന് സ്വർണവില രേഖപ്പെടുത്തിയത്. എന്നാൽ ആ വിലക്കുറവിന് അധികം ആയുസ് ഉണ്ടായില്ല. പിന്നീട് നവംബർ 19 മുതൽ സ്വർണവില വീണ്ടും കുതിച്ചുയരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.

സെപ്റ്റംബർ 20നാണ് ആദ്യമായി സ്വർണവില 55,000 കടന്നത്. പിന്നീട് വില തുടർച്ചായായി കൂടുന്നതാണ് നമ്മൾ കണ്ടത്. എന്നാൽ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ടാണ് നവംബർ വന്നെത്തിയത്. നവംബറിൽ സ്വർണവില കുറയാൻ സാധ്യതയുണ്ടെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിച്ചിരുന്നു.

സ്വർണവില ഉയരാൻ കാരണമെന്ത്?

പശ്ചിമേഷ്യൻ സംഘർഷവും, മാന്ദ്യ ഭീതിയും, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമെല്ലാം കഴിഞ്ഞ കുറച്ച മാസങ്ങളായി രാജ്യാന്തര സ്വർണവിലയുടെ കുതിപ്പിനെ സ്വാധീനിച്ചിരുന്നു. നിലവിൽ പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിദഗ്ധരുടെ കണക്കുക്കൂട്ടൽ. സംഘർഷ സാഹചര്യം നിക്ഷേപകരെ സുരക്ഷിത നിക്ഷേപത്തിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നതിനാൽ ഇനിയും സ്വർണവില ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ഒരാഴ്ച്ചത്തെ സ്വർണ്ണ നിരക്ക്

  • നവംബർ 16- 55,480 രൂപ
  • നവംബർ 17- 55,480 രൂപ
  • നവംബർ 18- 55,960 രൂപ
  • നവംബർ 19- 56520 രൂപ
  • നവംബർ 20- 56920 രൂപ
  • നവംബർ 21- 57160 രൂപ
  • നവംബർ 22- 57,800 രൂപ
  • നവംബർ 23- 58,000 രൂപ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ