Gold Rate Today: ആശ്വാസമില്ല…. സ്വർണ്ണ വില ഉയർന്ന് തന്നെ; വെള്ളി വിലയിൽ മാറ്റമില്ല

Gold Rate Today In Kerala: ഇന്നലെയും കേരളത്തിലെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വൻ വർധനയുണ്ടായി. ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് ഓഗസ്റ്റിലെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്.

Gold Rate Today: ആശ്വാസമില്ല.... സ്വർണ്ണ വില ഉയർന്ന് തന്നെ; വെള്ളി വിലയിൽ മാറ്റമില്ല

Gold Rate Today

Published: 

19 Aug 2024 12:11 PM

കേരളത്തിലെ സ്വർണ്ണ വിലയിൽ (Gold Rate) മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 53,360 രൂപയാണ്. അതേസമയം ഒരു ​ ഗ്രാമിന് 6,670 രൂപയുമാണ് വില. ഇത് ഈ മാസത്തെ ഉയർന്ന വിലയാണ് രേഖപ്പെടുത്തുന്നത്. കേരളത്തിലെ വെള്ളി വിലയിലും (Silver Rate) മാറ്റമില്ലാതെ തുടരുകയാണ്. ‌ഇന്നലെയും കേരളത്തിലെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വൻ വർധനയുണ്ടായി.

പവന് 840 രൂപയും, ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയും സ്വർണ്ണ വിലയിൽ വർദ്ധിച്ചിരുന്നു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് വില കൂടിയിരുന്നത്. ഇത്തരത്തിൽ വാരാന്ത്യത്തിലെ രണ്ട് ദിവസങ്ങൾ കൊണ്ട് പവന് 920 രൂപയും, ഗ്രാമിന് 115 രൂപയുമാണ് വില വർദ്ധിച്ചത്.

ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് ഓഗസ്റ്റിലെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. അന്ന് പവന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായിരുന്നു നിരക്കുകൾ.

ALSO READ: മിനിമം ബാലൻസ് ഇല്ലെങ്കിൽ ഏതൊക്കെ ബാങ്കുകൾ പിഴ ഈടാക്കും

വെള്ളി വില

സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 91 രൂപയാണ് വില. എട്ട് ഗ്രാമിന് 728 രൂപ,10 ഗ്രാമിന് 910 രൂപ,100 ഗ്രാമിന് 9,1000 രൂപ, ഒരു കിലോഗ്രാമിന് 91,000 രൂപ എന്നിങ്ങനെയാണ് വെള്ളി നിരക്കുകൾ.

അന്താരാഷ്ട്ര സ്വർണവില

ആഗോള സ്വർണവില അന്താരാഷ്ട്ര തലത്തിൽ, തിങ്കളാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ് തുടരുന്നത്. ട്രോയ് ഔൺസിന് 5.46 ഡോളർ (0.22 ശതമാനം) താഴ്ന്ന് 2,500.02 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെ‍ഡ് സെപ്റ്റംബറിൽ പലിശ കുറച്ചേക്കുമെന്ന സൂചനകൾ ശക്തമാണ്. അങ്ങനെയെങ്കിൽ സമീപ ഭാവിയിൽത്തന്നെ സ്വർണ്ണ വില കൂടുതൽ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

 

 

കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?