5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Personal Loan: ജോലിയില്ലെങ്കിലെന്താ പേഴ്‌സണല്‍ ലോണ്‍ എളുപ്പം നേടാം; അറിയേണ്ടതെല്ലാം

Tips For Getting Personal Loan: സ്ഥിരമായ വരുമാനമില്ലാത്തവര്‍ക്ക് നല്‍കുന്ന ഒരുതരം പേഴ്‌സണല്‍ ലോണാണ് തല്‍ക്ഷണ വായ്പകള്‍. ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, ഓണ്‍ലൈന്‍ വായ്പകള്‍ തുടങ്ങിയവയിലൂടെ നിങ്ങള്‍ക്ക് ലോണ്‍ നേടാനാകുന്നതാണ്. മറ്റ് ലോണുകളെ അപേക്ഷിച്ച് അധികം സമയം ഇതിന് ആവശ്യമില്ല എന്നതാണ് പ്രത്യേകത.

Personal Loan: ജോലിയില്ലെങ്കിലെന്താ പേഴ്‌സണല്‍ ലോണ്‍ എളുപ്പം നേടാം; അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രം Image Credit source: jayk7/Getty Images Creative
shiji-mk
SHIJI M K | Updated On: 21 Dec 2024 12:25 PM

ഇന്നത്തെ കാലത്ത് ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു ജോലിയുണ്ടെങ്കിലും പലപ്പോഴും നമ്മുടെ എല്ലാ ആവശ്യങ്ങളെയും നിറവേറ്റി മുന്നോട്ട് പോകാന്‍ സാധിക്കാറില്ല. ജോലിയുള്ള കാര്യം ഇങ്ങനെയാണ്,  ജോലിയില്ലാത്തവരുടെ അവസ്ഥ എന്തായിരിക്കും.

അതുകൊണ്ട് തന്നെ ഓരോരുത്തരുടെയും പെട്ടെന്നുള്ള ആവശ്യങ്ങളെ നിറവേറ്റുന്നതിനുള്ള മികച്ച മാര്‍ഗമാണ് വ്യക്തിഗത വായ്പകള്‍. യാതൊരു വിധത്തിലുള്ള ഈടും നല്‍കേണ്ടതില്ല എന്നതാണ് വ്യക്തിഗത വായ്പകളെ കൂടുതല്‍ ജനപ്രിയമാക്കുന്നത്.

എങ്കിലും വ്യക്തിഗത വായ്പകള്‍ ലഭിക്കുന്നചിന് ഉയര്‍ന്ന സിബില്‍ സ്‌കോറും സ്ഥിരമായ വരുമാനവും അനിവാര്യം തന്നെ. ഇനിയിപ്പോള്‍ നിങ്ങള്‍ക്ക് ജോലിയില്ലെങ്കില്‍ എന്‍ബിഎഫ്‌സികളും ബാങ്കുകളും നല്‍കുന്ന തല്‍ക്ഷണ വായ്പകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. എങ്ങനെയാണ് ഈ ലോണ്‍ നേടുന്നതെന് പരിശോധിക്കാം.

സ്ഥിരമായ വരുമാനമില്ലാത്തവര്‍ക്ക് നല്‍കുന്ന ഒരുതരം പേഴ്‌സണല്‍ ലോണാണ് തല്‍ക്ഷണ വായ്പകള്‍. ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, ഓണ്‍ലൈന്‍ വായ്പകള്‍ തുടങ്ങിയവയിലൂടെ നിങ്ങള്‍ക്ക് ലോണ്‍ നേടാനാകുന്നതാണ്. മറ്റ് ലോണുകളെ അപേക്ഷിച്ച് അധികം സമയം ഇതിന് ആവശ്യമില്ല എന്നതാണ് പ്രത്യേകത.

മാത്രമല്ല, ഉയര്‍ന്ന പലിശയും കുറഞ്ഞ പ്രിന്‍സിപ്പല്‍ തുകയുമാണ് ഈ ലോണ്‍ വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്. അതിനാല്‍ തന്നെ ലോണുകള്‍ എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കേണ്ടത് അനിവാര്യമാണ്.

Also Read: Personal Loan: കയ്യില്‍ പണമില്ലെന്ന് കരുതി വിഷമിക്കേണ്ട; നിങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കാന്‍ ഇവര്‍ തയാറാണ്‌

എങ്ങനെ ലോണ്‍ നേടാം

 

  1. നിങ്ങളുടെ കൈവശം ദീര്‍ഘകാല നിക്ഷേപങ്ങളോ അല്ലെങ്കില്‍ വാടകയ്ക്ക് നല്‍കിയ വസ്തുവോ ഉണ്ടെങ്കില്‍ ബാങ്കില്‍ സ്ഥിരവരുമാനമായി കാണിക്കാവുന്നതാണ്.
  2. മാസം കൃത്യമായി വരുമാനം കൈപ്പറ്റുന്ന ഒരു ഗ്യാരന്ററിനൊപ്പം പേഴ്‌സണല്‍ ാേലണിന് അപേക്ഷിക്കുന്നത് ഗുണം ചെയ്യും.
  3. നിങ്ങളുടെ പേരില്‍ വീട്, സ്വര്‍ണം, കാര്‍ തുടങ്ങിയ ഉണ്ടെങ്കില്‍ അത് ഈടായി വെച്ച് ലോണ്‍ നേടാവുന്നതാണ്.
  4. സിബില്‍ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതാണ് അടുത്തത്. മികച്ച സിബില്‍ സ്‌കോര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ലോണ്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

സുരക്ഷിതമായി ലോണുകള്‍ സ്വന്തമാക്കാം

 

  1. ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, ഓണ്‍ലൈന്‍ ലെന്‍ഡര്‍മാര്‍ ഇവയില്‍ ഏതാണ് നിങ്ങള്‍ക്ക് മികച്ചതെന്ന് തീരുമാനിച്ച ശേഷം ലോണിനായി സമീപിക്കുക.
  2. കൂടാതെ അവയുടെ പലിശ നിരക്കുകള്‍, തിരിച്ചടവ് കാലാവധി, മറ്റ് ചെലവുകള്‍ എന്നിവയെ കുറിച്ച് ധാരണയുണ്ടായിരിക്കണം.
  3. ലോണ്‍ ലഭിക്കുന്നതിനാവശ്യമായ എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കുക.

അപകട സാധ്യതകള്‍

 

  1. ഇത്തരം വായ്പകള്ക്ക് മറ്റ് വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്കായിരിക്കും ഉണ്ടാകുക. അതിനാല്‍ അവയെ കുറിച്ച് മനസിലാക്കിയ ശേഷം മാത്രം ലോണുകള്‍ എടുക്കുക.
  2. മറ്റ് വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ തുകയായിരിക്കും ഈ വായ്പയ്ക്ക് ലഭിക്കുന്നത്.
  3. കൂടാതെ തിരിച്ചടവ് കാലളവും മറ്റ് ലോണുകളേക്കാള്‍ കുറവായിരിക്കും.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്നത് ഒരു പൊതുവിവരത്തെ തുടര്‍ന്ന് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടാണ്. ഇവയില്‍ ഏതെങ്കിലും കാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് അവയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പരിശോധിക്കേണ്ടത്. അവ പരിശോധിക്കാതെ സംഭവിക്കുന്ന ഒരു തരത്തിലുള്ള സാമ്പത്തിക നഷ്ടത്തിനും ടിവി9 ഉത്തരവാദിയായിരിക്കില്ല.

Latest News