5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2024 : നാളെയാണ് നാളെയാണ് … തിരുവോണം ബംപർ നറുക്കെടുപ്പ് നാളെയാണ്…

Thiruvonam bumper lottery draw: നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുക.

Onam Bumper 2024 : നാളെയാണ് നാളെയാണ് … തിരുവോണം ബംപർ നറുക്കെടുപ്പ് നാളെയാണ്…
Onam bumper ( Image - facebook, Kerala Jackpot Tickets Booking online)
aswathy-balachandran
Aswathy Balachandran | Updated On: 08 Oct 2024 09:07 AM

തിരുവനന്തപുരം: നാളത്തോടെ അറിയാം ഇത്തവണത്തെ കേരളത്തിലെ ഭാ​ഗ്യവാൻ ആരെന്ന്. ഏറെ നാളായി കേരളം കാത്തിരുന്ന തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് നാളെ നടക്കും. നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുക.

പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിർവഹിക്കും എന്നാണ് വിവരം. നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ടിക്കറ്റ് വിൽപ്പന 70 ലക്ഷത്തിലേക്ക് കടന്നു എന്ന കണക്കും പുറത്തു വരുന്നുണ്ട്. ആകെ 80 ലക്ഷം ടിക്കറ്റുകള്ളാണ് വിപണിയിൽ എത്തിച്ചിരുന്നത്.ഇതിൽ ഭൂരിഭാ​ഗവും വിറ്റുപോയിട്ടുണ്ട്. അതായത് തിങ്കളാഴ്ച നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് 69,70,438 ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്.

മുഴുവൻ ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് ലോട്ടറി വകുപ്പ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പാലക്കാട് ജില്ലയാണ് ഇത്തവണയും ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് എന്നാണ് വിവരം. നാല് ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിൽപ്പന നടത്തിയത്. തിരുവനന്തപുരവും തൃശൂരും തൊട്ടു പിന്നാലെ. തിരഞ്ഞെടുക്കപ്പെടുന്ന ഒന്നാം സമ്മാനക്കാരന് 25 കോടി രൂപയാണ് ലഭിക്കുക.

ALSO READ – ഓണം ബമ്പർ ടിക്കറ്റ് വില്‍പ്പന തകൃതിയിൽ: 25 കോടി അടിച്ചാൽ കയ്യിൽ കിട്ടുന്നത് ഇത്ര

ആ​ഗസ്റ്റ് ഒന്നിനു പുറത്തിറക്കിയ പത്ത് ലക്ഷം ടിക്കറ്റുകൾ നിമിഷ നേരെ കൊണ്ട് വിറ്റ് തീർന്നതോടെ കൂടുതൽ ടിക്കറ്റുകൾ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിക്കുകയായിരുന്നു. 500 രൂപയാണു ടിക്കറ്റ് വില. രണ്ടാം സമ്മാന ഒരു കോടി രൂപ വീതം 20 പേർക്ക് 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായി നൽകും.

വയനാട് ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ടിക്കറ്റ് വിൽപ്പന കാര്യമായി ഉണ്ടാകില്ലെന്ന കണക്കകൂട്ടലിലായിരുന്നു സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ്. എന്നാൽ ആദ്യ ദിവസത്തിൽ തന്നെ റെക്കോർഡ് വിൽപ്പന നടന്നു. കഴിഞ്ഞ ഓണക്കാലത്ത് 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു എന്നാണ് വിവരം.

Latest News