5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Personal Loan: കയ്യില്‍ പണമില്ലെന്ന് കരുതി വിഷമിക്കേണ്ട; നിങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കാന്‍ ഇവര്‍ തയാറാണ്‌

Personal Loan Interest Rate: വ്യക്തിഗത വായ്പകള്‍ ലഭിക്കുന്നതിന് വ്യക്തിയുടെ തിരിച്ചടയ്ക്കാനുള്ള ശേഷി, തൊഴില്‍, വരുമാനം, മുന്‍ വായ്പകള്‍ എന്നിവയെല്ലാം ബാങ്കുകള്‍ പരിശോധിക്കും. ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയിലാണ് വായ്പ ലഭിക്കുക.

Personal Loan: കയ്യില്‍ പണമില്ലെന്ന് കരുതി വിഷമിക്കേണ്ട; നിങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കാന്‍ ഇവര്‍ തയാറാണ്‌
Social Media Image
shiji-mk
Shiji M K | Published: 13 Aug 2024 13:34 PM

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്ത മനുഷ്യരും കുറവാണ്. അതിപ്പോല്‍ എന്തുമാകാം, വീട് പുതുക്കിപ്പണിയുന്നതോ വാഹനങ്ങളുടെ അറ്റക്കുറ്റപ്പണിയോ ഹോസ്പിറ്റല്‍ കേസോ അങ്ങനെ എന്തും ആരെയും തേടിയെത്താം. പെട്ടെന്നൊരു ഹോസ്പിറ്റല്‍ കേസ് വന്നാല്‍ തീരാവുന്ന സാമ്പത്തിക ഭദ്രതയെ പകുതിയോളം ആളുകള്‍ക്കും ഉള്ളു. ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ എവിടെ നിന്ന് പണം കണ്ടെത്തും എന്നാലോചിച്ച് ആകുലപ്പെടാറില്ലെ. അങ്ങനെ പണം കണ്ടെത്താന്‍ പലരും സ്വീകരിക്കുന്ന മാര്‍ഗം സ്വര്‍ണപണയമോ അല്ലെങ്കില്‍ വസ്തു പണയം വെക്കുകയോ ആണ്.

എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് ലോണ്‍ ലഭിക്കും. അതും വ്യക്തിഗത ലോണുകള്‍. വ്യക്തിഗത ലോണുകളെ കുറിച്ച് ഭൂരിഭാഗം ആളുകള്‍ക്കും വലിയ ധാരണയില്ല. വസ്തുവോ സ്വര്‍ണമോ പണയം വെക്കുന്നതിലും റിസ്‌ക് കുറവായി നമുക്ക് പേഴ്‌സണല്‍ ലോണുകള്‍ എടുക്കാവുന്നതാണ്.

Also Read: 10 Rupee Coin: 10 രൂപ കോയിൻ നിർത്തലാക്കിയോ? സത്യാവസ്ഥ അറിയേണ്ടെ

വ്യക്തിഗത വായ്പകള്‍ ലഭിക്കുന്നതിന് വ്യക്തിയുടെ തിരിച്ചടയ്ക്കാനുള്ള ശേഷി, തൊഴില്‍, വരുമാനം, മുന്‍ വായ്പകള്‍ എന്നിവയെല്ലാം ബാങ്കുകള്‍ പരിശോധിക്കും. ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയിലാണ് വായ്പ ലഭിക്കുക. സാധാരണയുള്ള വായ്പകളെ പോലെയുള്ള പലിശ നിരക്കല്ല വ്യക്തിഗത വായ്പയുടേത്. അല്‍പം ഉയര്‍ന്ന പലിശയാണ് ഇവയ്ക്ക് ഈടാക്കുന്നത്.

ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് പലിശ നിരക്കിനെ കുറിച്ച് നിങ്ങള്‍ക്ക് ധാരണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പെസബസാര്‍ തയാറാക്കിയ ഡാറ്റ അനുസരിച്ച് 10 മുതല്‍ 10.99 ശതമാനം വരെയാണ് ചില ബാങ്കുകള്‍ വ്യക്തിഗത വായ്പകള്‍ക്ക് പലിശ ഈടാക്കുന്നത്. അതാത് ബാങ്കുകളുടെ വെബ്‌സൈറ്റുകള്‍ വഴിയോ അല്ലെങ്കില്‍ നേരിട്ട് ബാങ്ക് സന്ദര്‍ശിച്ചോ നിങ്ങള്‍ക്ക് ലോണുകള്‍ക്കായി അപേക്ഷിക്കാവുന്നതാണ്.

ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ലോണുകള്‍ നല്‍കുന്ന ബാങ്കുകള്‍ ഏതാണെന്നും എത്ര രൂപയാണ് പ്രതിമാസ തിരിച്ചടവെന്നും പരിശോധിക്കാം.

ബാങ്ക് ഓഫ് മഹാരാഷ്ട്ര

ബാങ്ക് ഓഫ് മഹാരാഷ്ട്ര 10 ശതമാനം മുതല്‍ പലിശ നിരക്കിലാണ് വ്യക്തിഗത വായ്പകള്‍ നല്‍കുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ അഞ്ച് ലക്ഷം രൂപ വായ്പയെടുക്കുന്നവര്‍ക്ക് പ്രതിമാസം 10,624 രൂപയാണ് തിരിച്ചടവ് വരുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 10.4 ശതമാനമാണ് വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ. അഞ്ച് വര്‍ഷം കാലാവധിയുള്ള അഞ്ച് ലക്ഷം രൂപയുടെ ലോണിന് പ്രതിമാസം 10,772 രൂപ തിരിച്ചടയ്‌ക്കേണ്ടതായി വരും.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ അഞ്ച് ലക്ഷം രൂപ ലോണ്‍ എടുക്കുന്നവര്‍ക്ക് 10.49 ശതമാനം പലിശ നിരക്കില്‍ 10,744 രൂപയാണ് പ്രതിമാസം തിരിച്ചടയ്‌ക്കേണ്ടതായി വരുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്

10.5 ശതമാനം പലിശയിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വ്യക്തിഗത വായ്പ നല്‍കുന്നത്. അഞ്ച് ലക്ഷം രൂപയുടെ അഞ്ച് വര്‍ഷം കാലാവധിയുള്ള ലോണിന് തിരിച്ചടവ് 10,747 രൂപയാണ്.

പഞ്ചാബ് ആന്റ് സിന്ദ് ബാങ്ക്

അഞ്ച് ലക്ഷം രൂപയുടെ അഞ്ച് വര്‍ഷം കാലാവധിയുള്ള ലോണിന് 10.75 രൂപ പലിശ നിരക്കില്‍ 10,809 രൂപയാണ് പ്രതിമാസം തിരിച്ചടവുണ്ടാവുക.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്കില്‍ വ്യക്തിഗത വായ്പകള്‍ക്ക് 10.8 ശതമാനമാണ് പലിശ ഈടാക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ അഞ്ച് വര്‍ഷം കാലാവധിയുള്ള ലോണിന് പ്രതിമാസം നിങ്ങള്‍ തിരിച്ചടയ്‌ക്കേണ്ടത് 10,821 രൂപയായിരിക്കും.

ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യയും പലിശ നിരക്ക് കുറവുള്ള ബാങ്കാണ്. 10.85 ശതമാനമാണ് വ്യക്തിഗത വായ്പയുടെ പലിശ നിരക്ക്. അഞ്ച് ലക്ഷം രൂപയുടെ അഞ്ച് വര്‍ഷം കാലാവധിയുള്ള ലോണിന് 10,834 രൂപയായിരിക്കും പ്രതിമാസം തിരിച്ചടവുണ്ടാവുക.

Also Read: Ambani Family Net Worth: ഇന്ത്യന്‍ ജിഡിപിയുടെ 10 ശതമാനം; കണ്ടതും കേട്ടതുമൊന്നുമല്ല അംബാനി കുടുംബത്തിന്റെ ആസ്തി

കാനറ ബാങ്ക്

10.95 പലിശ നിരക്കിലാണ് കാനറ ബാങ്കില്‍ വ്യക്തിഗത വായ്പകള്‍ ലഭിക്കുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ അഞ്ച് ലക്ഷം രൂപ വായ്പയെടുത്താല്‍ പ്രതിമാസം 10,859 രൂപ തിരിച്ചടയ്‌ക്കേണ്ടതായി വരും.

കൊട്ടക് മഹീന്ദ്ര ബാങ്ക്

കൊട്ടക് മഹീന്ദ്ര ബാങ്കില്‍ വ്യക്തിഗത വായ്പയ്ക്ക് 10.99 ശതമാനമാണ് പലിശ. അതുകൊണ്ട് അഞ്ച് ലക്ഷം രൂപ അഞ്ച് വര്‍ഷത്തേക്ക് എടുത്താല്‍ പ്രതിമാസം 10,869 രൂപ തിരിച്ചടയ്‌ക്കേണ്ടതായി വരും.

ഐഡിഎഫ്‌സി ബാങ്ക്

ഐഡിഎഫ്‌സി ബാങ്കിലും 10.99 ശതമാനമാണ് വ്യക്തിഗത വായ്പയുടെ പലിശ നിരക്ക്. ആയതിനാല്‍ അഞ്ച് ലക്ഷം രൂപ അഞ്ച് വര്‍ഷത്തേക്ക് എടുത്താല്‍ പ്രതിമാസം 10,869 രൂപ ഇവിടെയും തിരിച്ചടയ്‌ക്കേണ്ടതായി വരും.