Bank Fixed Deposits 2025: 8 ശതമാനത്തിന് മുകളിൽ പലിശ, ഇത് സഹകരണ ബാങ്കല്ല സർക്കാർ ബാങ്ക്
തങ്ങളുടെ സ്ഥിര നിക്ഷേപ സ്കീമുകളിൽ മാറ്റം വരുത്തി. പലിശ നിരക്ക് ഉയർത്തിയത്. പുതിയ എഫ്ഡി സ്കീമുകൾ ബാങ്കുകൾ അവതരിപ്പിക്കുന്നത്

Bank Fixed Deposits 2025
2025-ൻ്റെ തുടക്കത്തിൽ തന്നെ മികച്ച നിക്ഷേപ ഓപ്ഷനുകൾ തേടുന്നവരാണെങ്കിൽ അവർക്കായി പുതിയ പലിശ നിരക്കുകൾ സ്ഥിര നിക്ഷേപങ്ങളെ കേന്ദ്രീകരിച്ച് പുറത്തിറക്കിയിരിക്കുകയാണ് വിവിധ ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക് എന്നീ ബാങ്കുകളാണ് തങ്ങളുടെ സ്ഥിര നിക്ഷേപ (എഫ്ഡി) സ്കീമുകളിൽ മാറ്റം വരുത്തി. പലിശ നിരക്ക് ഉയർത്തിയത്. പുതിയ എഫ്ഡി സ്കീമുകൾ എതൊക്കെയെന്ന് നോക്കാം.
പുതിയ എഫ്ഡി സ്കീമുകൾ ഇതാ
സൂപ്പർ സീനിയർ സിറ്റിസൺസിനെ ലക്ഷ്യം വെച്ചിട്ടുള്ള സ്ഥിര നിക്ഷേപ പദ്ധതിയാണിത്. എസ്ബിഐ രക്ഷാധികാരി എഫ്ഡി എന്ന് പേരിട്ടിരിക്കുന്ന സ്കീമിൽ 80 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് സാധാരണ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശയേക്കാൾ 0.10% അധിക പലിശ വാഗ്ദാനം ചെയ്യുന്നു, 2-3 വർഷത്തേക്ക് 7.6% പലിശനിരക്കായിരിക്കും സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്. ഇതിനുപുറമെ, ആവർത്തന നിക്ഷേപ പദ്ധതിയായ ഹർ ഘർ ലഖ്പതി ആർഡി സ്കീമും എസ്ബിഐ ആരംഭിച്ചിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്കും തങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പരിഷ്കരിച്ചിട്ടുണ്ട്. 303 ദിവസത്തെ എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 7% പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 506 ദിവസത്തെ എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 6.7% പലിശ ലഭിക്കും. 2025 ജനുവരി 1 മുതൽ ഇവ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.ഈ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശയും പിഎൻബി വാഗ്ദാനം ചെയ്യുന്നു.
ഐഡിബിഐ ബാങ്ക്
സൂപ്പർ സീനിയർ സിറ്റിസൺ ഫോക്കസ്ഡ് എഫ്ഡി എന്നാണ് ഐഡിബിഐ ബാങ്ക് മുന്നോട്ട് വെക്കുന്ന സ്ഥിര നിക്ഷേപ പദ്ധതി. 80 വയസും അതിന് മുകളിലുമുള്ള നിക്ഷേപകർക്ക് ചിരഞ്ജീവി-സൂപ്പർ സീനിയർ സിറ്റിസൺ എഫ്ഡി സ്കീം വഴി മികച്ച പലിശ ലഭിക്കും. നിരക്കുകൾ ചുവടെ
555 ദിവസം: പ്രതിവർഷം 8.05%
375 ദിവസം: പ്രതിവർഷം 7.90%
444 ദിവസം: പ്രതിവർഷം 8.00%
700 ദിവസം: പ്രതിവർഷം 7.85%
ബാങ്ക് ഓഫ് ബറോഡ
ലിക്വിഡ് ഫിക്സഡ് ഡിപ്പോസിറ്റാണ് റീട്ടെയിൽ നിക്ഷേപകർക്കായി ബാങ്ക് ഓഫ് ബറോഡ ആരംഭിച്ചത്.ഇതുവഴി മുഴുവൻ നിക്ഷേപവും അടയ്ക്കാതെ തന്നെ ഭാഗികമായി ഫണ്ട് പിൻവലിക്കാൻ സാധിക്കും.ഈ സ്കീമിന്റെ പലിശനിരക്ക് 4.25% മുതൽ 7.15% വരെയാണ്. കൂടാതെ, മുതിർന്ന പൗരന്മാർക്ക് 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപത്തിന് 0.50% അധിക പലിശയും ലഭിക്കും.