Bank FD Rates: FD-യുടെ പലിശ മാറ്റി ഈ ബാങ്ക് , പുതിയ നിരക്കുകൾ ഇതാ…
സൂപ്പർ സീനിയർ സിറ്റിസൺസിന് പരമാവധി 8.25 ശതമാനം വരെ പലിശയും സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കും
ഏതെങ്കിലും ബാങ്കുകളിൽ സ്ഥിര നിക്ഷേപങ്ങൾ തുടങ്ങാൻ ആഗ്രഹമുള്ളയാളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായിതാ ഒരു കിടിലൻ പ്ലാൻ. എഫ്ഡി നിരക്കുകൾ പരിഷ്കരിച്ചിരിക്കുകയാണ് സർക്കാർ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപ പാക്കേജുകളാണ് ബാങ്ക് മുന്നോട്ട് വെക്കുന്നത്.
3.50% മുതൽ 7.25% വരെയാണ് സ്ഥിര നിക്ഷേപ പലിശ. ഒപ്പം മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സൂപ്പർ സീനിയർ സിറ്റിസൺസിന് പരമാവധി 8.25 ശതമാനം വരെ പലിശയും സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കും.
പലിശ നിരക്ക് വിശദമായി
7 ദിവസം മുതൽ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപ പാക്കേജുകളിൽ പൊതുജനങ്ങൾക്ക് 3.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് – 4.00 ശതമാനവും പലിശ ലഭിക്കും. 15 ദിവസം മുതൽ 29 ദിവസം വരെയുള്ള സ്കീമുകളിൽ സാധാരണക്കാർക്ക് 3.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് – 4.00 ശതമാനവും പലിശ ലഭിക്കും.
30 ദിവസം മുതൽ 45 ദിവസം വരെയുള്ള സ്കീമുകളിൽ പൊതുജനങ്ങൾക്ക് 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 4.00 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
46 ദിവസം മുതൽ 90 ദിവസം വരെ പൊതുജനങ്ങൾക്ക് 4.50 ശതമാനം, മുതിർന്ന പൗരന്മാർക്ക് 5.00 ശതമാനം എന്നിങ്ങനെയാണ് നിരക്ക്, 91 ദിവസം മുതൽ 179 ദിവസം വരെ പൊതുജനങ്ങൾക്ക് – 4.50 ശതമാനം, മുതിർന്ന പൗരന്മാർക്ക് – 5.00 ശതമാനം എന്നിങ്ങനെയാണ് നിരക്ക്,
180 ദിവസം മുതൽ 270 ദിവസം വരെ പൊതുജനങ്ങൾക്ക് – 6 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 6.50 ശതമാനവും പലിശ ലഭിക്കും. 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ വരുന്ന എഫ്ഡികളിൽ പൊതുജനങ്ങൾക്ക് – 6.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 6.75 ശതമാനം എന്നിങ്ങനെയാണ് നിരക്ക്. 300 ദിവസത്തെ എഫ്ഡിയിൽ പൊതുജനങ്ങൾക്ക് – 7.05 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.55 ശതമാനം പലിശ ലഭിക്കുമ്പോൾ 1 വർഷം എഫ്ഡിയിൽ പൊതുജനങ്ങൾക്ക് – 6.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.25 ശതമാനവും പലിശ ലഭിക്കും.
1 വർഷം മുതൽ 399 ദിവസം വരെയുള്ള സ്ഥിര നിക്ഷേപ പാക്കേജുകളിൽ പൊതുജനങ്ങൾക്ക് – 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.30 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കും.
400 ദിവസ എഫ്ഡികളിൽ 7.75 ശതമാനം വരെയും 2 വർഷം വരെയുള്ള എഫ്ജികളിൽ 7.30 ശതമാനം വരെയും പലിശ ലഭിക്കും. 3 വർഷം വരെയുള്ള എഫ്ഡികളിൽ 7.50 ശതമാനം, 5 വർഷം വരെ 7.00 ശതമാനം, 10 വർഷം വരെ 7.30 ശതമാനം എന്നിങ്ങനെയും പലിശ നിരക്ക് ലഭിക്കും. ശ്രദ്ധിക്കേണ്ട കാര്യം സാധാരണ നിക്ഷേപങ്ങളുടെയും മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങളും തമ്മിൽ വ്യത്യാസപ്പെടാം. രണ്ടിനും നിരക്കുകൾ പലതാണം.