5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Non Taxable Income: ഗ്രാറ്റുവിറ്റിക്ക് മാത്രമല്ല ഈ അഞ്ച് വരുമാനങ്ങൾക്കും ടാക്സ് കൊടുക്കേണ്ട

Non Taxable Income: കൃഷിയടക്കം പല കാര്യങ്ങൾക്കും രാജ്യത്ത് നികുതി കൊടുക്കേണ്ട ആവശ്യമില്ല, അത് ഏതൊക്കെയാണെന്ന് നികുതി ഫയൽ ചെയ്യുന്നതിന് മുൻപെ അറിഞ്ഞിരിക്കണം

Non Taxable Income: ഗ്രാറ്റുവിറ്റിക്ക് മാത്രമല്ല  ഈ അഞ്ച് വരുമാനങ്ങൾക്കും ടാക്സ് കൊടുക്കേണ്ട
Non Taxable Income
arun-nair
Arun Nair | Updated On: 09 Jul 2024 12:59 PM

ഇന്ത്യയിൽ ആദായനികുതി സംബന്ധിച്ച് വ്യത്യസ്തങ്ങളായ നിരവധി നിയമങ്ങളുണ്ട്. നിശ്ചിത പരിധിയിൽ കൂടുതൽ പ്രതിവർഷം വരുമാനം നേടുന്നവർ നികുതി കൊടുക്കണമെന്നത് ഇൻകം ടാക്സ് നിയമം ആണെങ്കിലും എല്ലാത്തിനും ഇത് ബാധകമല്ല. അതു കൊണ്ട് തന്നെ ചില വരുമാനങ്ങൾ ആദായനികുതി പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏറ്റവും പ്രധാനുപ്പെട്ട കാര്യം ഇത്തവണത്തെ നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഇതിന് മുൻപ് ഇന്ത്യയിൽ നികുതിയില്ലാത്തതായി കണക്കാക്കുന്ന 5 തരം വരുമാനങ്ങളെന്തൊക്കെയെന്ന് നോക്കാം.

ആദായനികുതി സെക്ഷൻ 10(1) പ്രകാരം കൃഷിയിൽ നിന്നുള്ള വരുമാനം പൂർണമായും നികുതി രഹിതമാണ്. ഗോതമ്പ്, അരി, പയർവർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവയുടെ ഉത്പാദനം, സംസ്കരണം, വിതരണം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ, നിങ്ങളുടെ ഏതെങ്കിലും വസ്തുവകകൾ കാർഷിക ജോലികൾക്കായി ഉപയോഗിക്കുന്നുവെങ്കിൽ, അതിൽ നിന്ന് ലഭിക്കുന്ന വാടകയും നികുതി രഹിതമാണ്. ഇതുമാത്രമല്ല, കൃഷിഭൂമിയുടെ ക്രയവിക്രയത്തിൽനിന്നുള്ള വരുമാനത്തിനും നികുതിയില്ല.

സമ്മാനം

നിങ്ങളുടെ അടുത്ത ബന്ധുക്കൾ നിങ്ങൾക്ക് സമ്മാനങ്ങൾ നൽകിയാൽ, അവയ്ക്ക് നികുതിയില്ല. ഭർത്താവ്-ഭാര്യ, സഹോദരൻ-സഹോദരി, ഭർത്താവിൻ്റെ/ഭാര്യയുടെ സഹോദരൻ അല്ലെങ്കിൽ സഹോദരി, അമ്മയുടെ/അച്ഛൻ്റെ സഹോദരൻ അല്ലെങ്കിൽ സഹോദരി അതായത് അമ്മായി, അമ്മയുടെ അമ്മാവൻ, പിതൃസഹോദരൻ, മുത്തശ്ശിമാർ, ഭർത്താവിൻ്റെ/ഭാര്യയുടെ മുത്തശ്ശിമാർ, മകൻ അല്ലെങ്കിൽ മകൾ, ഭർത്താവ് അല്ലെങ്കിൽ സഹോദരൻ്റെ ഭാര്യ/ സഹോദരി തുടങ്ങിയ അടുത്ത ബന്ധുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നവർക്കെല്ലാം ഇത് ബാധകമാണ്. അവർ നിങ്ങൾക്ക് സമ്മാനങ്ങൾ നൽകിയാൽ, അത് നികുതിയുടെ പരിധിയിൽ വരില്ല. വിവാഹത്തോടനുബന്ധിച്ച് ലഭിക്കുന്ന സമ്മാനങ്ങൾക്ക് അവയുടെ തുക എത്രയായാലും നികുതി രഹിതമാണ്. നിങ്ങളുടെ ഏതെങ്കിലും സുഹൃത്തിനോ പരിചയക്കാർക്കോ 50,000 രൂപ വരെ സമ്മാനം നൽകിയാലും അത് നികുതി രഹിതമാണ്, എന്നാൽ 50,000 രൂപയിൽ കൂടുതലായാൽ അതും നികുതിയുടെ പരിധിയിൽ വരും.

ഗ്രാറ്റുവിറ്റി വരുമാനം

ഒരു സർക്കാർ ജീവനക്കാരൻ്റെ മരണശേഷം അല്ലെങ്കിൽ വിരമിച്ചതിന് ശേഷം ലഭിക്കുന്ന ഗ്രാറ്റുവിറ്റിയും പൂർണമായും നികുതി രഹിതമാണ്. 1972 ലെ ഗ്രാറ്റുവിറ്റി പേയ്‌മെൻ്റ് നിയമത്തിൻ്റെ ചട്ടങ്ങൾ അനുസരിച്ച്, സ്വകാര്യ മേഖലയിലെ ജീവനക്കാർ വിരമിക്കുമ്പോൾ ലഭിക്കുന്ന തുകയ്ക്ക് പരമാവധി 20 ലക്ഷം രൂപ വരെ നികുതി അടയ്‌ക്കേണ്ടതില്ല.

സ്കോളർഷിപ്പ്

പല സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ സ്കോളർഷിപ്പ് ലഭിക്കാറുണ്ട്. ഈ സ്കോളർഷിപ്പുകളും നികുതി രഹിതമാണ്. വോളണ്ടറി റിട്ടയർമെൻ്റിൽ ലഭിക്കുന്ന 5 ലക്ഷം രൂപ വരെയും നികുതി രഹിതമാണ്.

ചില പെൻഷനുകൾ

സൈന്യത്തിൽ മഹാവീർ ചക്ര, പരംവീർ ചക്ര, വീർ ചക്ര തുടങ്ങിയ ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ നേടിയവർ ലഭിക്കുന്ന പെൻഷനും നികുതി അടയ്‌ക്കേണ്ടതില്ല. ഇന്ത്യൻ സായുധ സേനയിലെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന പെൻഷനും നികുതി രഹിതമാണ്.

Latest News