Tax Clearance Certificate: ഇന്ത്യയിൽ നിന്ന് പുറത്ത് പോകാൻ ആഗ്രഹിക്കുന്നവരാണോ? ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ രാജ്യം വിടാനാകില്ല
Budget 2024: 2020ല്‍ നിലവില്‍ വന്ന ആദായ നികുതി സമ്പ്രദായത്തെ അടിമുടി മാറ്റുന്ന ബജറ്റ് പ്രഖ്യാപനമായിരുന്നു ഈ വര്‍ഷത്തേത്. നികുതി സ്ലാബ് പരിഷ്‌കരിക്കുകയും അതോടൊപ്പം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്നും 75,000 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു.
ഇനി മുതല്‍ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടാക്‌സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര നടക്കില്ല. ഒക്ടോബര്‍ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. 2024-25 ബജറ്റ് പ്രഖ്യാപനവേളയിലാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം സൂചിപ്പിച്ചത്. നിലവില്‍, ആദായനികുതി (ഐടി) നിയമത്തിലെ സെക്ഷന്‍ 230 പ്രകാരം, ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ഒരു വ്യക്തിക്ക് നികുതി ബാധ്യതകള്‍ ഇല്ലെന്നോ അത്തരം കുടിശികകള്‍ ഉണ്ടെങ്കില്‍ അത് അടയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവെന്നോ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് അധികൃതരില്‍ നിന്ന് വാങ്ങിക്കാതെ വിദേശത്തേക്ക് പോകാനാവില്ല.
എന്നാല്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശത്തേക്ക് പോകുന്നവര്‍ ഹാജരാക്കേണ്ടതായി വരും. ഐ-ടി ആക്റ്റ്, പഴയ വെല്‍ത്ത് ടാക്സ് ആന്‍ഡ് ഗിഫ്റ്റ് ടാക്‌സ് ആക്റ്റ്, എക്സ്പെന്‍ഡിച്ചര്‍ ടാക്‌സ് ആക്റ്റ് എന്നിവയ്ക്ക് കീഴിലുള്ള നികുതികള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ ഒരു വ്യക്തിക്ക് യാത്ര ചെയ്യണമെങ്കില്‍ ആദായനികുതി വകുപ്പില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍ പുതിയ ഒന്ന് കൊണ്ടുവരേണ്ടതില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം, 2020ല്‍ നിലവില്‍ വന്ന ആദായ നികുതി സമ്പ്രദായത്തെ അടിമുടി മാറ്റുന്ന ബജറ്റ് പ്രഖ്യാപനമായിരുന്നു ഈ വര്‍ഷത്തേത്. നികുതി സ്ലാബ് പരിഷ്‌കരിക്കുകയും അതോടൊപ്പം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്നും 75,000 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. ഇതോടെ ഈ നികുതി സമ്പ്രദായം വഴി ഒരാള്‍ക്ക് 17,500 രൂപ ലാഭിക്കാന്‍ സാധിക്കും.
10 മുതല്‍ 12 ലക്ഷം വരെ വരുമാനമുള്ളവര്‍ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ ഉള്ളവര്‍ക്ക് 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനവുമാണ് നികുതി. അതുകൊണ്ട് തന്നെ ഇനി മുതല്‍ ഒരാള്‍ക്ക് 17,500 വരെ ഈ നികുതി സമ്പ്രാദയത്തിലൂടെ സമ്പാദിക്കാനാകും. ആദായ നികുതി ആക്ട് പുനപരിശോധിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.
നേരത്തെ 8 ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉള്ള വ്യക്തിക്ക് 50,000 രൂപയുടെ സ്റ്റാര്‍ഡേര്‍ഡ് ഡിഡക്ഷന്‍ കിഴിച്ച് 7.50 ലക്ഷം രൂപയ്ക്കുള്ള നികുതിയായി അടയ്‌ക്കേണ്ടി വന്നിരുന്നത് 31,200 രൂപയായിരുന്നു. എന്നാല്‍ പുതിയ ബജറ്റ് നിര്‍ദേശം അനുസരിച്ച് 8 ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉള്ള വ്യക്തിക്ക് 75,000 രൂപയുടെ സ്റ്റാര്‍ഡേര്‍ഡ് ഡിഡക്ഷന്‍ കിഴിച്ച് 7.25 ലക്ഷം രൂപയ്ക്കുള്ള നികുതിയായി അടയ്‌ക്കേണ്ടി വരുന്നത് 23,400 രൂപയായിരിക്കും. ഇതില്‍ 7,800 രൂപ നികുതിയിനത്തില്‍ ഒരു വ്യക്തിക്ക് ലാഭിക്കാം. 25 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 18,200 രൂപയാണ് ലാഭിക്കാന്‍ സാധിക്കുക.
Also Read: Budget 2024: കാലുവാരാതിരിക്കാന്‍ വാരിക്കോരി നല്‍കി; ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റില്‍ കിട്ടിയത്
സ്റ്റാര്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75,000 രൂപയാക്കിയതോടെ 7.75 ലക്ഷം വരെ വാര്‍ഷിക വരുമാനക്കാര്‍ക്ക് നികുതിയൊന്നും അടയ്‌ക്കേണ്ട കാര്യമില്ല.
അതോടൊപ്പം ശമ്പള വരുമാനക്കാര്‍ക്ക് ആശ്വാസമായി വരുമാന സ്രോതസില്‍ നിന്നും ശേഖരിക്കുന്ന നികുതി ടിഡിഎസില്‍ നിന്ന് ഈടാക്കാനും ബജറ്റില്‍ പറയുന്നുണ്ട്.