AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tatkal Ticket Booking: തത്കാൽ ബുക്കിംഗ് സമയം മാറ്റാൻ റെയിൽവേ പദ്ധതിയിടുന്നുണ്ടോ? ഐആർസിടിസി പറയുന്നത്

Railway Tatkal Ticket Booking: തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾക്കുള്ള പുതിയ ബുക്കിംഗ് സമയം ഏപ്രിൽ 15 മുതൽ നടപ്പിലാക്കുമെന്നായിരുന്നു പ്രചരിച്ചിരുന്ന റിപ്പോർട്ടുകൾ, നിരവധി പേർക്ക് ഇത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു

Tatkal Ticket Booking: തത്കാൽ ബുക്കിംഗ് സമയം മാറ്റാൻ റെയിൽവേ പദ്ധതിയിടുന്നുണ്ടോ? ഐആർസിടിസി പറയുന്നത്
Tatkal Ticket BookingImage Credit source: TV9 Network
arun-nair
Arun Nair | Published: 14 Apr 2025 13:29 PM

തത്കാൽ ബുക്കിംഗ് സമയം മാറ്റാൻ റെയിൽ പദ്ധതിയിടുന്നു, തത്കാൽ ബുക്കിംഗിൽ പുതിയ മാറ്റം വരുന്നു തുടങ്ങി നിരവധി വാർത്തകളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനൊക്കെയും മറുപടിയുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. പ്രാഥമികമായി തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് റെയിൽവേ തന്നെ വ്യക്തമാക്കി കഴിഞ്ഞു. എസി അല്ലെങ്കിൽ നോൺ-എസി ക്ലാസുകൾക്ക് നിലവിൽ അത്തരം സമയക്രമീകരണങ്ങളൊന്നും നിർദ്ദേശിച്ചിട്ടില്ലെന്നും, “ഏജൻ്റുമാർക്കുള്ള അനുവദനീയമായ ബുക്കിംഗ് സമയക്രമത്തിലും മാറ്റമില്ലെന്നും റെയിൽവേ വ്യകതമാക്കി.

തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾക്കുള്ള പുതിയ ബുക്കിംഗ് സമയം ഏപ്രിൽ 15 മുതൽ നടപ്പിലാക്കുമെന്നായിരുന്നു പ്രചരിച്ചിരുന്ന വ്യാജ റിപ്പോർട്ടുകൾ. എസി, നോൺ-എസി ക്ലാസുകൾക്കുള്ള ബുക്കിംഗ് വിൻഡോകളിലും ബുക്കിംഗ് ഏജന്റുമാർക്കും മാറ്റങ്ങൾ വരുത്തിയതായും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അവകാശപ്പെട്ടിരുന്നു.

ഐആർസിടിസി പ്രസ്താവന

“തത്കാൽ, പ്രീമിയം ടിക്കറ്റുകളുടെ വ്യത്യസ്ത സമയക്രമങ്ങൾ സൂചിപ്പിക്കുന്ന ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, “എസി അല്ലെങ്കിൽ നോൺ-എസി ക്ലാസുകൾക്ക് നിലവിൽ ഇത്തരം സമയക്രമീകരണങ്ങളൊന്നും നിർദ്ദേശിച്ചിട്ടില്ല. ഏജൻ്റുമാർക്കുള്ള അനുവദനീയമായ ബുക്കിംഗ് സമയക്രമത്തിലും മാറ്റമില്ല.”

തത്കാൽ ബുക്കിംഗ് സമയം

1. എസി ക്ലാസുകൾ (2A, 3A, CC, EC, 3E): യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പ് (യാത്രാ ദിവസം ഒഴികെ) തത്കാൽ ബുക്കിംഗ് രാവിലെ 10:00 മണിക്ക് ആരംഭിക്കും.

2. നോൺ-എസി ക്ലാസുകൾ (SL, FC, 2S): ബുക്കിംഗ് ഒരു ദിവസം മുമ്പ് രാവിലെ 11:00 മണിക്ക് ആരംഭിക്കും.

3. ഫസ്റ്റ് എസി (1A) ക്ലാസിൽ തത്കാൽ ബുക്കിംഗ് ലഭ്യമല്ല .

തത്കാൽ ടിക്കറ്റുകൾ എന്തൊക്കെയാണ്?

പെട്ടെന്ന് യാത്ര ആസൂത്രണം ചെയ്യേണ്ടി വരുന്ന യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ നൽകുന്ന അവസാന നിമിഷ ബുക്കിംഗ് ഓപ്ഷനാണ് തത്കാൽ ടിക്കറ്റുകൾ. ഈ ടിക്കറ്റുകൾ IRCTC വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യൻ റെയിൽവേ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധികൾക്ക് വിധേയമായാണ് തത്കാൽ നിരക്കുകൾ ഈടാക്കുന്നത്.

തത്കാൽ നിരക്ക്

രണ്ടാം ക്ലാസിലെ അടിസ്ഥാന യാത്രാ നിരക്കിൽ 10 % പ്രീമിയം ബാധകമാണ്, മറ്റെല്ലാ ക്ലാസുകൾക്കും 30 % പ്രീമിയം ബാധകമാണ്.

റീഫണ്ട് ലഭിക്കില്ല

കൺഫോം ആയ തത്കാൽ ടിക്കറ്റ് ക്യാൻസലിങ്ങിൽ റീഫണ്ട് ലഭിക്കില്ല. ഒപ്പം വെയിറ്റിംഗ് ലിസ്റ്റിലുള്ള തത്കാൽ ടിക്കറ്റുകൾക റദ്ദാക്കാൻ റെയിൽവേ നിയമങ്ങൾ അനുസരിച്ച് സ്റ്റാൻഡേർഡ് റദ്ദാക്കൽ നിരക്കുകൾ ബാധകമായിരിക്കും. റെയിൽവേയുടെ ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ഇത്തരം അപ്ഡേറ്റുകൾക്ക് ആശ്രയിക്കണമെന്നും അനൗദ്യോഗിക ഉറവിടങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ഒഴിവാക്കണമെന്നും റെയിൽവേ യാത്രക്കാരോട് അഭ്യർത്ഥിച്ചു.