Nexon ICNG: ബ്രെസ്സക്ക് വെല്ലുവിളി, നെക്‌സോൺ സിഎൻജി കളം നിറയും, മൈലേജാണ് പൊളി
Tata Nexon ICNG: സിഎൻജിയും ടർബോചാർജ്ഡ് എഞ്ചിനും ചേർന്ന് വരുന്ന ആദ്യ ഇന്ത്യൻ കാറാണിത്. ഇതിന് മുമ്പ് ഒരു സിഎൻജി കാറിലും ടർബോ എൻജിൻ ടാറ്റ നൽകിയിട്ടില്ലെന്നതാണ് വാഹനത്തിനെ വ്യത്യസ്തരിൽ വ്യത്യസ്തമാക്കുന്നത്
ഇന്ത്യൻ കാർ നിർമ്മാതക്കളായ ടാറ്റ അവരുടെ ജനപ്രിയ എസ്യുവി സെഗ്മെൻ്റിലെ ഏറ്റവും പുതിയ മോഡൽ നെക്സോൺ സിഎൻജി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. സിഎൻജിയും ടർബോചാർജ്ഡ് എഞ്ചിനും ചേർന്ന് വരുന്ന ആദ്യ ഇന്ത്യൻ കാറാണിത്. ഇതിന് മുമ്പ് ഒരു സിഎൻജി കാറിലും ടർബോ എൻജിൻ നൽകിയിട്ടില്ലെന്നതാണ് വാഹനത്തിനെ വ്യത്യസ്തരിൽ വ്യത്യസ്തമാക്കുന്നത്. നിരവധി കിടിലൻ ഫീച്ചറുകളും വാഹനത്തിനുണ്ട്. ട്ടോമാറ്റിക് ഫ്യൂവൽ സ്വിച്ച്, ലീക്ക് ഡിറ്റക്ഷൻ, ഡയറക്ട് CNG സ്റ്റാർട്ട് എന്നിവയെല്ലാം ഇതിൻ്റെ പ്രത്യേകതകളാണ്. ഇന്ധനം നിറയ്ക്കുമ്പോൾ ഓട്ടോമാറ്റിക് എഞ്ചിൻ ഓഫിനുള്ള മൈക്രോ സ്വിച്ച് ലീക്ക് പ്രൂഫ് മെറ്റീരിയൽ എന്നിവ കാറിൽ ഉൾപ്പെടുന്നുണ്ട്. ഇതോടെ നെക്സോണിൻ്റെ പെട്രോൾ/ഡീസൽ, ഇലക്ട്രിക് മോഡലുകൾക്ക് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് ലഭിച്ചത്.
എഞ്ചിൻ എങ്ങനെ?
1.2 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് നെക്‌സോൺ സിഎൻജിക്കുള്ളത്. പെട്രോൾ മോഡിൽ 118 ബിഎച്ച്പിയും 170 എൻഎം ടോർക്കും ഇതിനുണ്ട്. ഡ്യുവൽ സിലിണ്ടർ സാങ്കേതിക വിദ്യയാണ് വാഹനത്തിന് ടാറ്റ നൽകിയിരിക്കുന്നത്. ടാറ്റ പഞ്ച്, ആൾട്രോസ് സിഎൻജി എന്നിവയിലും ഇതേ സാങ്കേതികവിദ്യ നൽകിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ബൂട്ട് സ്‌പെയ്‌സിൽ സ്ഥലത്തിന് ഒരു കുറവും ഉണ്ടാകില്ല.
നിലവിൽ പുറത്തു വരുന്ന ചിത്രങ്ങൾ പ്രകാരം വാഹനത്തിൻ്റെ ഡിസൈൻ പെട്രോൾ മോഡലിൻ്റേതാവും. മുൻവശത്ത് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനും പിന്നിൽ കണക്റ്റുചെയ്‌ത എൽഇഡി ടെയിൽലൈറ്റുകളും ഉണ്ട്. വാഹനത്തിനുള്ളിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ടാറ്റ നൽകുന്നുണ്ട്. നിലവിൽ, നെക്‌സോൺ സിഎൻജിയുടെ വില സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. പെട്രോൾ മോഡലിനേക്കാൾ ഏകദേശം 90,000 രൂപ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ നെക്സോണിൻ്റെ എക്സ്-ഷോറൂം പ്രാരംഭ വില 7.99 ലക്ഷം രൂപയാണ്.
ബ്രെസ്സ സിഎൻജി എങ്ങനെ?
1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനിലാണ് ബ്രെസ്സ എത്തുന്നത്. 88 ബിഎച്ച്പി കരുത്തും 121 എൻഎം ടോർക്കും ഇതിൻ്റെ സിഎൻജി മോഡലിനുണ്ട്. പെട്രോൾ മോഡിൽ 102bhp/ 137Nm ആണ് വാഹനത്തിൻ്റെ പവർ. ഒരു കിലോഗ്രാമിന് 25.51 കിലോമീറ്റർ മൈലേജാണ് ബ്രെസ്സയുടെ CNG മോഡലിൽ ലഭിക്കുന്നത്.