5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Electricity and Water Tariff: വെള്ളമോ പൊള്ളും വൈദ്യുതിയോ അത് നോക്കേണ്ട; ഏപ്രില്‍ ഒന്ന് മുതല്‍ വലിയ വില നല്‍കണം

Electricity and Water Tariff in Kerala: വൈദ്യുതിക്ക് യൂണിറ്റിന് 12 പൈസയാണ് നിരക്ക് വര്‍ധിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്ന നിരക്കാണിത്. പ്രതിമാസം സര്‍ചാര്‍ജ് യൂണിറ്റിന് ഏഴ് പൈസ ഈടാക്കുന്നതിന് പുറമെയാണ് ഏപ്രില്‍ മുതലുള്ള നിരക്ക് വര്‍ധന.

Electricity and Water Tariff: വെള്ളമോ പൊള്ളും വൈദ്യുതിയോ അത് നോക്കേണ്ട; ഏപ്രില്‍ ഒന്ന് മുതല്‍ വലിയ വില നല്‍കണം
Water And ElectricityImage Credit source: Social Media
shiji-mk
Shiji M K | Published: 28 Mar 2025 14:22 PM

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുകയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പല തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കാറുള്ളത്. വൈദ്യുതി-കുടിവെള്ള നിരക്കുകള്‍ ഈ വര്‍ഷം വര്‍ധിക്കാന്‍ പോകുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

വൈദ്യുതിക്ക് യൂണിറ്റിന് 12 പൈസയാണ് നിരക്ക് വര്‍ധിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്ന നിരക്കാണിത്. പ്രതിമാസം സര്‍ചാര്‍ജ് യൂണിറ്റിന് ഏഴ് പൈസ ഈടാക്കുന്നതിന് പുറമെയാണ് ഏപ്രില്‍ മുതലുള്ള നിരക്ക് വര്‍ധന.

19 പൈസയാണ് വൈദ്യുതിക്ക് വര്‍ധിക്കുക. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും ഫിക്‌സഡ് നിരക്ക് പത്തുരൂപയുമാണ് പ്രതിമാസം വര്‍ധിക്കുന്നത്. ഇതിന് പുറമെ ഏഴ് പൈസയുടെ സര്‍ചാര്‍ജും ഉപഭോക്താക്കള്‍ നല്‍കേണ്ടതുണ്ട്. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവരുടെ ബില്ലില്‍ ഫിക്‌സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയായിരിക്കും കൂടുന്നത്. ഇന്ധന ചാര്‍ജ് കൂടി ഉള്‍പ്പെടുത്തിയാല്‍ വര്‍ധിക്കുന്നത് 39 രൂപ.

എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് 250 യൂണിറ്റിന് മുകളില്‍ വൈദ്യുതിയാണെങ്കില്‍ ആദ്യ യൂണിറ്റ് മുതല്‍ ഒരേ നിരക്കാണ് നല്‍കേണ്ടി വരിക. ഇരുപത്തിയഞ്ച് പൈസ വരെയാണ് വര്‍ധിക്കുക. നിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ 357.28 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുന്നതിനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.

അഞ്ച് ശതമാനം വെള്ളക്കരത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്നത്. പ്രതിമാസം മൂന്നര രൂപ മുതല്‍ 60 രൂപ വരെ കുടിവെള്ളത്തിന് നിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

Also Read: Personal Finance: അടുത്ത സാമ്പത്തിക വര്‍ഷം നിങ്ങളുടേതാകട്ടെ; പണം സ്വരുക്കൂട്ടാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ മതി

ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം വെള്ളക്കരം വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ കരം വര്‍ധിപ്പിക്കുന്നത് ഒഴിവാക്കിയതായി സൂചിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഇതുവരെ വന്നിട്ടില്ല. അതിനാല്‍ തന്നെ നിരക്ക് വര്‍ധിക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.