Tariff Hike: താരിഫ് നിരക്ക് വര്‍ധനവിന് ശേഷം എങ്ങനെയുണ്ട് കാര്യങ്ങള്‍? സിം ഒഴിവാക്കാതെ ഇങ്ങനെ ചെയ്‌തോളൂ
Jio, Airtel, VI Best Plans: ഡാറ്റയ്ക്കും വോയിസ് കോളിനുമെല്ലാം തൊട്ടാല്‍ പൊള്ളുന്ന വിലയല്ലെ. ജിയോ, വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിങ്ങനെ ഏത് കമ്പനിയുടെ സിം ഉപയോഗിക്കുന്നവരാണെങ്കിലും പോര്‍ട്ട് ചെയ്ത് പോകാന്‍ വരട്ടെ.
രാജ്യത്തെ എല്ലാ സേവനദാതാക്കളും താരിഫ് നിരക്ക് വര്‍ധിപ്പിച്ചതോടെ ജനങ്ങള്‍ ആകെ വലഞ്ഞു. ഒരു സിം വിട്ട് മറ്റൊന്നിലേക്ക് മാറാം എന്ന് നോക്കിയാലും രക്ഷയില്ല. എല്ലാവരും ഒരുമിച്ചല്ലെ താരിഫ് ഉയര്‍ത്തിയത്. ബിഎസ്എന്‍എല്‍ ഒഴികെയുള്ള എല്ലാ സേവനദാതാക്കളും നിരക്ക് വര്‍ധിപ്പിച്ച് കഴിഞ്ഞു. നെറ്റ് കിട്ടിയില്ലെങ്കിലും ഒന്ന് ഫോണ്‍ വിളിക്കാനെങ്കിലും ഇവര്‍ക്ക് നിരക്ക് കുറച്ച് തന്നൂടെ എന്ന് ചിന്തിക്കുന്നവരാണ് നമ്മള്‍.
ഡാറ്റയ്ക്കും വോയിസ് കോളിനുമെല്ലാം തൊട്ടാല്‍ പൊള്ളുന്ന വിലയല്ലെ. ജിയോ, വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിങ്ങനെ ഏത് കമ്പനിയുടെ സിം ഉപയോഗിക്കുന്നവരാണെങ്കിലും പോര്‍ട്ട് ചെയ്ത് പോകാന്‍ വരട്ടെ. സിം കളയാതെ സജീവമായി നിലനിര്‍ത്തിപോകാന്‍ ചെറിയ ചിലവില്‍ പ്ലാനുകളുണ്ട്.
ജിയോയുടെ സിം നിലനിര്‍ത്താനായി വെറും 175 രൂപയാണ് ഒരാള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നത്. ഈ പ്ലാന്‍ എടുക്കുന്ന ഉപയോക്താക്കള്‍ക്ക് 28 ദിവസത്തേക്ക് 10 ജിബി ഡാറ്റ, ജിയോ ക്ലൗഡ്, ജിയോ സിനിമ, ജിയോ ടിവി, സോണി ലിവ്, സീ തുടങ്ങിയ ജിയോ ടിവി ഉള്ളടക്കങ്ങളും ലഭിക്കും. എന്നാല്‍ അണ്‍ലിമിറ്റഡ് കോളിങ് ലഭിക്കണമെങ്കില്‍ നിങ്ങള്‍ 189 രൂപയ്ക്ക് റീചാര്‍ജ് ചെയ്യണം. അതില്‍ 2 ജിബി ഡാറ്റയാണ് ആകെ ലഭിക്കുക.
വോഡഫോണ്‍ ഐഡിയ ഉപയോഗിക്കുന്നവര്‍ക്ക് 99 രൂപ മുതല്‍ അടിപൊളി പ്ലാനുകളുണ്ട്. 15 ദിവസത്തെ സേവന വാലിഡിറ്റിയാണ് ഈ പ്ലാനില്‍ ലഭിക്കുക. 99 രൂപയ്ക്ക് ലിമിറ്റഡ് വാലിഡിറ്റി ടോക്ക്‌ടൈമും 200 എംബി ഡാറ്റയും ലഭിക്കുന്നതാണ്. കോളുകള്‍ക്ക് സെക്കന്റിന് 2.5 പൈസയാണ് ഈടാക്കുന്നത്. 198 രൂപയുടെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും.
എയര്‍ടെല്‍ സിം ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ 199 രൂപയുടെ പ്ലാനാണ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ളത്. ഇത് 28 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. ഉപയോക്താക്കള്‍ക്ക് 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുക.