Home Loan: വീട് വെക്കാന്‍ സമയമായോ? ഹോം ലോണ്‍ കിട്ടാന്‍ എളുപ്പ വഴികളുണ്ട് കേട്ടോ
Tips To Get Home Loan: തങ്ങളുടെ സ്വപ്‌ന ഭവനം യാഥാര്‍ഥ്യമാക്കുന്നതിന് നിരവധി വെല്ലുവിളികളാണ് ഒരാള്‍ക്ക് മുന്നിലുള്ളത്. ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ വീടിന്റെ നിര്‍മാണ ചെലവും സ്ഥലത്തിന്റെ വിലയുമെല്ലാം നാള്‍ക്കുനാള്‍ ഉയരുകയാണ്. അതിനാല്‍ തന്നെ വീട് വെക്കുന്നതിന് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് ഹോം ലോണുകളെയാണ്.
ഒരു വീടെന്ന സ്വപ്‌നമില്ലാത്തവരായി ആരുണ്ട്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ ഒരു ദിവസമെങ്കിലും അന്തിയുറങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പണം തന്നെയാണ് അവിടെ വില്ലനായെത്തുന്നത്. ഇന്നത്തെ കാലത്ത് ആഗ്രഹത്തിനൊത്ത് വീട് വെക്കണമെങ്കില്‍ 1 കോടി രൂപയെങ്കിലും കയ്യില്‍ കരുതണം എന്നതാണ് വാസ്തവം.
തങ്ങളുടെ സ്വപ്‌ന ഭവനം യാഥാര്‍ഥ്യമാക്കുന്നതിന് നിരവധി വെല്ലുവിളികളാണ് ഒരാള്‍ക്ക് മുന്നിലുള്ളത്. ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ വീടിന്റെ നിര്‍മാണ ചെലവും സ്ഥലത്തിന്റെ വിലയുമെല്ലാം നാള്‍ക്കുനാള്‍ ഉയരുകയാണ്. അതിനാല്‍ തന്നെ വീട് വെക്കുന്നതിന് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് ഹോം ലോണുകളെയാണ്.
നമ്മുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള ലോണ്‍ അല്ല എടുക്കുന്നത് എങ്കില്‍ അത് പിന്നീട് വലിയ തലവേദനയായി മാറാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ലോണുകള്‍ ലഭിക്കുമ്പോള്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് സാമൂഹികപരമായി അല്‍പം കൂടി ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നു.
ലോണ്‍ എടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
- പണത്തിന്റെ ലഭ്യത
- സ്ഥിരതയാര്‍ന്ന തിരിച്ചടവ്
- സുരക്ഷിതമായ ഭാവി
ലോണ്‍ എടുക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍
- ഉയര്‍ന്ന പലിശ നിരക്ക് ബാധ്യതയാകുന്നു
- വരുമാനത്തേക്കാള്‍ ഉയര്‍ന്ന തിരിച്ചടവ്
- തിരിച്ചടവിന് പുറമെയുള്ള മറ്റ് ഫീസുകള്‍
- ഈടായി നല്‍കിയിട്ടുള്ള സ്വത്ത് നഷ്ടപ്പെടാനുള്ള സാധ്യത
ഇവ മറികടക്കാന്‍ എന്തെല്ലാം ചെയ്യാം
- നിങ്ങളുടെ വരുമാനത്തിനും ചെലവിനും അനുസരിച്ചുള്ള വീടുകള്‍ മാത്രം തിരഞ്ഞെടുക്കാം
- ലോണ്‍ എടുക്കുന്നതിന് മുമ്പ് ഓരോ ബാങ്കുകളുടെ പലിശ നിരക്കുകള്‍ കൃത്യമായി പരിശോധിക്കുക.
- നിങ്ങളുടെ എല്ലാ ബാധ്യതകളും വരുമാനവും സൂക്ഷമായി പരിശോധിക്കുക.
- സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തുക.
- ലോണ്‍ വളരെ എളുപ്പത്തില്‍ ലഭിക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം
Also Read: Fixed Deposit Rate: മൂന്ന് വർഷം നിക്ഷേപിക്കണം, 8 ശതമാനം വരെ ഏറ്റവും ഉയർന്ന പലിശ ലഭിക്കും
സാമ്പത്തികം വിലയിരുത്തല്‍
ഉയര്‍ന്ന ലോണ്‍ തുകയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക സാഹചര്യം നന്നായി വിലയിരുത്തുക. നിങ്ങള്‍ക്ക് ഒരു മാസം എത്ര രൂപ വരുമാനം ലഭിക്കുന്നുണ്ട്, അതില്‍ നിന്ന് എത്ര രൂപ ചെലവുണ്ട് എന്നതെല്ലാം പരിശോധിക്കണം.
വായ്പാ യോഗ്യത
ലോണിന് അപേക്ഷിക്കുന്ന ആളുടെ വരുമാനം, പ്രായം, തൊഴില്‍, ക്രെഡിറ്റ് സ്‌കോര്‍ തുടങ്ങിയ കാര്യങ്ങള്‍ വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ പരിഗണിക്കും. 750ന് മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്ക് ലോണ്‍ ലഭിക്കുകയുള്ളൂ. അതിനാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ എപ്പോഴും ഈ നമ്പറിന് മുകളില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.
താരതമ്യം ചെയ്യാം
ഓരോ ബാങ്കുകളുടെ പലിശ നിരക്ക് പരസ്പരം താരതമ്യം ചെയ്യുന്നത് ഗുണം ചെയ്യുന്നത്. താരതമ്യേന പലിശ നിരക്ക് കുറവുള്ള ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കുന്നതാണ് നല്ലത്. പലിശയ്ക്ക് പുറമെ പ്രൊസസിങ് ഫീസ്, പ്രീ പേയ്‌മെന്റ് ഫോര്‍ ക്ലോഷര്‍ ചാര്‍ജുകള്‍ തുടങ്ങിയവയും താരതമ്യം ചോദിച്ച് നോക്കേണ്ടതാണ്.
തുകയും കാലാവധിയും
പ്രോപ്പര്‍ട്ടിയുടെ മൂല്യത്തിന്റെ 80 മുതല്‍ 90 ശതമാനം വരെ തുകയാണ് വായ്പയായി പല ബാങ്കുകളും നല്‍കുന്നത്. ആവശ്യമില്ലെങ്കില്‍ ഇത്രയും തുക ഒരിക്കലും ലോണ്‍ എടുക്കാതിരിക്കുക. നിങ്ങളുടെ വായ്പ എടുക്കാനുള്ള യോഗ്യതയെയും തിരിച്ചടവിനെയും ഇക്കാര്യം ബാധിക്കും.