5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Systematic Investment Plan: എസ്‌ഐപികള്‍ തോന്നിയതുപോലെ തുടങ്ങരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്നോട്ടുപോകാം

Systematic Investment Plan Benefits: വിപണിയിലെ വലിയ അപകടങ്ങളില്‍ നിന്ന് എസ്‌ഐപി സംരക്ഷണം നല്‍കുന്നുണ്ട്. എന്നാലും വിപണിയിലെ ഏറ്റക്കുറച്ചിലുകളെ ആശ്രയിച്ചാണ് എസ്‌ഐപിയും നിലകൊള്ളുന്നത്. മറ്റ് നിക്ഷേപ രീതികളേക്കാല്‍ ഉയര്‍ന്ന വരുമാനവും എസ്‌ഐപികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Systematic Investment Plan: എസ്‌ഐപികള്‍ തോന്നിയതുപോലെ തുടങ്ങരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്നോട്ടുപോകാം
Mutual Funds (jayk7/Moment/Getty Images)
Follow Us
shiji-mk
SHIJI M K | Published: 16 Sep 2024 19:09 PM

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് കൂടുതല്‍ പ്രചാരം നേടികൊണ്ടിരിക്കുകയാണ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (Systematic Investment Plan) വഴിയാണ് ഭൂരിഭാഗം ആളുകളും മ്യൂച്വല്‍ ഫണ്ടുകളില്‍ (Mutual Funds) പണം നിക്ഷേപിക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ ആളുകള്‍ സ്വീകരിക്കുന്ന നല്ലൊരു മാര്‍ഗം കൂടിയാണ് എസ്‌ഐപികള്‍. വിപണിയിലെ വലിയ അപകടങ്ങളില്‍ നിന്ന് എസ്‌ഐപി സംരക്ഷണം നല്‍കുന്നുണ്ട്. എന്നാലും വിപണിയിലെ ഏറ്റക്കുറച്ചിലുകളെ ആശ്രയിച്ചാണ് എസ്‌ഐപിയും നിലകൊള്ളുന്നത്. മറ്റ് നിക്ഷേപ രീതികളേക്കാല്‍ ഉയര്‍ന്ന വരുമാനവും എസ്‌ഐപികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്താണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍?

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. ഒരു നിക്ഷേപകന്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീം തിരഞ്ഞെടുക്കുകയും നിശ്ചിത സമയത്ത് അയാള്‍ക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കുകയും ചെയ്യുന്നു. ഒറ്റത്തവണ വലിയ തുക നിക്ഷേപിക്കുന്നതിന് പകരം കാലക്രമേണ ചെറിയ തുക നിക്ഷേപിക്കുന്നതാണ് എസ്‌ഐപിയുടെ രീതി.

Also Read: Bank Locker: ബാങ്ക് ലോക്കർ സേഫാണ്… പക്ഷേ ചാർജ് അത്ര സേഫല്ല; പ്രധാന ബാങ്കുകൾ ഈടാക്കുന്ന തുക അറിയാം

ഒന്നോ അതിലധികമോ എസ്‌ഐപി പ്ലാനുകള്‍ ഒരാള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്. ഈ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യുകയും മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് നിങ്ങള്‍ വാങ്ങിയ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്യും. ടോപ്പ് അപ്പ് എസ്‌ഐപി, ഫ്‌ളെക്‌സിബിള്‍ എസ്‌ഐപി, സ്ഥിരം എസ്‌ഐപി ഇങ്ങനെ നിരവധി എസ്‌ഐപി സ്‌കീമുകളുണ്ട്. കൃത്യമായ ഇടവേളകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ട് പ്ലാനില്‍ നിശ്ചിത തുക നിക്ഷേപിക്കാന്‍ ഓരോരുത്തരെയും അനുവദിക്കുന്ന ഫണ്ട് ഹൗസ് ക്രമീകരണമാണ് എസ്‌ഐപി അക്കൗണ്ട്. ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ മാര്‍ഗം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനാണ്.

നിക്ഷേപിക്കാനുള്ള എളുപ്പം, ചെറിയ തുകയില്‍ നിക്ഷേപം ആരംഭിക്കല്‍, കോമ്പൗണ്ടിങിന്റെ ദീര്‍ഘകാല നേട്ടങ്ങള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് എസ്‌ഐപിയുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നത്. എസ്പിയുടെ മറ്റ് ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ചെറിയ തുകയില്‍ നിക്ഷേപം

എസ്‌ഐപികളുടെ ഏറ്റവും നല്ല നേട്ടമെന്ന് പറയുന്നത് ചെറിയ തുകയില്‍ നിക്ഷേപം ആരംഭിക്കാമെന്നതാണ്. നിങ്ങള്‍ക്ക് പ്രതിമാസം 100 രൂപയില്‍ നിന്ന് നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നതാണ്. എസ്‌ഐപികളില്‍ നിക്ഷേപിക്കുന്നതിന് വലിയ തുകകള്‍ ആവശ്യമായി വരുന്നില്ല. നിരവധി എസ്‌ഐപി സ്‌കീമുകളും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ്.

സ്ഥിര നിക്ഷേപം

എസ്‌ഐപികള്‍ വഴി സ്ഥിര നിക്ഷേപങ്ങള്‍ ഉണ്ടാക്കിയെടുക്കാനും മികച്ച സമ്പാദ്യം ഉണ്ടാക്കാനും ആളുകള്‍ക്ക് സാധിക്കുന്നുണ്ട്. മുന്‍കൂട്ടി നിങ്ങള്‍ നല്‍കുന്ന തീയതിയില്‍ പണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആകുന്നതിനാല്‍ ഈ തുക നേരത്തെ തന്നെ കണ്ടുവെക്കാന്‍ ആളുകള്‍ ശ്രദ്ധിക്കുന്നു. ഇത് നല്ലൊരു സമ്പാദ്യ ശീലം നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്.

എസ്‌ഐപികളില്‍ സ്വയം പണം എടുക്കല്‍ സാധ്യമാകുന്നു

മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ അക്കൗണ്ട് ആരംഭിക്കുന്നതിന് മുമ്പായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കേണ്ടതായി വരുന്നുണ്ട്. അതിനാല്‍ തന്നെ എസ്‌ഐപി വഴി നിക്ഷേപം ആരംഭിക്കാന്‍ വളരെ എളുപ്പമാണ്. ഒരു നിശ്ചിത തീയതിയില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മുന്‍കൂട്ടി നിശ്ചയിച്ച തുക നിക്ഷേപ പദ്ധതിയിലേക്കെത്തുന്നു. ഇത് തടസമില്ലാതെ നടക്കുന്ന പ്രക്രിയ കൂടിയാണ്.

Also Read: EPFO New Rule : പിഎഫിൽ നിന്ന് പൈസ എടുത്താൽ ടാക്സ് കൊടുക്കണോ?

കെവൈസി പ്രക്രിയ ലളിതം

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് നിക്ഷേപകര്‍ ഡോക്യുമെന്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി ഓരോ ഉപഭോക്താവും കെവൈസി നടപടി പൂര്‍ത്തിയാക്കേണ്ടതാണ്. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഐഡന്റിറ്റി വിവരങ്ങള്‍, വിലാസം എന്നിവയാണ് കെവൈസി അപ്‌ഡേറ്റ് ചെയ്യാനായി നല്‍കേണ്ടത്.

ഫണ്ട് പെര്‍ഫോമന്‍സ് അസസ്‌മെന്റ്

ഒരു എസ്‌ഐപി സ്‌കീമില്‍ നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് ആ ഫണ്ടിന്റെ വളര്‍ച്ചയും പ്രകടനവും വിലയിരുത്തുന്നത് നല്ലതാണ്. ഇത് എസ്‌ഐപി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ഫണ്ടിന്റെ വാര്‍ഷിക വളര്‍ച്ച നിരക്കിനൊപ്പം അഞ്ച് വര്‍ഷം മുമ്പുള്ള നിക്ഷേപം എത്രമാത്രം വളര്‍ച്ച കൈവരിച്ചുവെന്നും നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ വ്യക്തമായ കണക്ക് മനസിലാക്കാന്‍ സഹായിക്കും.

Latest News