SIP: 1,000 രൂപ നിക്ഷേപിച്ച് 1 കോടി രൂപ സ്വന്തമാക്കാം; എസ്‌ഐപി കഥയാകെ മാറ്റും
How To Accumulate 1 Crore Through SIP: പ്രതിമാസം നിങ്ങള്‍ നിക്ഷേപിക്കുന്നത് 1,000 രൂപയും പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുകയുമാണെങ്കില്‍ എത്ര രൂപ നിങ്ങളുടെ കൈകളിലേക്ക് എത്തിച്ചേരുമെന്ന് നോക്കാം. പ്രതിമാസം 1,000 രൂപ നിങ്ങള്‍ 31 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 1.02 കോടി രൂപയാണ് നിങ്ങള്‍ക്ക് തിരികെ ലഭിക്കുക.
മികച്ച നിക്ഷേപ മാര്‍ഗമായി ഇന്നത്തെ കാലത്ത് പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യപ്രദമായ മാര്‍ഗമാണ് എസ്‌ഐപി. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായിട്ടും എസ്‌ഐപി മികച്ച മാര്‍ഗം തന്നെയാണ്.
ഒരു നിശ്ചിത കാലത്തേക്ക് കൃത്യമായ ഇടവേളകളില്‍ നിക്ഷേപം നടത്തുന്നതാണ് എസ്‌ഐപികളുടെ രീതി. മാത്രമല്ല, മികച്ച റിട്ടേണ്‍ തരുന്ന കാര്യത്തില്‍ എസ്‌ഐപി മറ്റ് നിക്ഷേപ രീതികളെ അപേക്ഷിച്ച് മുന്നില്‍ തന്നെയാണ്. നിക്ഷേപ ചിലവ് ശരാശരിയാക്കുന്നു എന്നതിനാല്‍ തന്നെ ഇന്ത്യക്കാര്‍ക്കിടയില്‍ എസ്‌ഐപികള്‍ വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്.
പ്രതിമാസം നിശ്ചിത തുക നിക്ഷേപിച്ച് കോടികള്‍ സമ്പാദിക്കുക എന്നത് തന്നെയാണ് എസ്‌ഐപികളില്‍ നിക്ഷേപിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളുടെയും ആഗ്രഹം. 1,000, 2,000, 3,000, 5,000 എന്നിങ്ങനെ തുകകള്‍ നിക്ഷേപിച്ച് ഒരു കോടി രൂപ സമ്പാദ്യമുണ്ടാക്കാന്‍ എത്ര വര്‍ഷം വേണ്ടി വരുമെന്നറിയാമോ?
പ്രതിമാസം നിങ്ങള്‍ നിക്ഷേപിക്കുന്നത് 1,000 രൂപയും പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുകയുമാണെങ്കില്‍ എത്ര രൂപ നിങ്ങളുടെ കൈകളിലേക്ക് എത്തിച്ചേരുമെന്ന് നോക്കാം. പ്രതിമാസം 1,000 രൂപ നിങ്ങള്‍ 31 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 1.02 കോടി രൂപയാണ് നിങ്ങള്‍ക്ക് തിരികെ ലഭിക്കുക.
Also Read: Personal Finance: 1,111 രൂപ നിക്ഷേപിച്ച് 40 ലക്ഷം നേടിയാലോ? എല്ലാം സമയത്തിന്റെ കയ്യിലാണ് മക്കളേ!
നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയില്‍ ഓരോ വര്‍ഷവും 10 ശതമാനം വര്‍ധനവുണ്ടാക്കുകയാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഇത്രയും തുക നേടാന്‍ സാധിക്കുകയുള്ളൂ. നിങ്ങള്‍ ആകെ നിക്ഷേപിക്കുന്ന തുക 21.83 ലക്ഷം രൂപയായിരിക്കും. 79.95 ലക്ഷം രൂപ കോമ്പൗണ്ടിങ് പലിശയിനത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. അങ്ങനെ 31 വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് ആകെ ലഭിക്കുന്നത് 1.02 കോടി രൂപയായിരിക്കും.
10 ശതമാനം വാര്‍ഷിക സ്റ്റെപ്പ് അപ്പിനൊപ്പം നിങ്ങളുടെ ആദ്യത്തെ പ്രതിമാസ എസ്‌ഐപിയുടെ അടവ് 2,000 രൂപയാക്കി ഉയര്‍ത്തുകയാണെങ്കില്‍ 12 ശതമാനം വാര്‍ഷിക റിട്ടേണോട് കൂടി 27 വര്‍ഷത്തിനുള്ളില്‍ 1.15 കോടി രൂപയുടെ കോര്‍പ്പസ് നിങ്ങള്‍ക്ക് നേടാന്‍ സാധിക്കും.
ഇതില്‍ നിങ്ങള്‍ ആകെ നിക്ഷേപിക്കുന്നത് 29.06 ലക്ഷം രൂപയായിരിക്കും. എന്നാല്‍ റിട്ടേണ്‍ ഉള്‍പ്പടെ നിങ്ങളുടെ കോര്‍പ്പസിലേക്ക് 85.69 ലക്ഷം രൂപ ലഭിക്കുന്നതാണ്.
പ്രതിമാസം 3,000 രൂപയാണ് നിങ്ങള്‍ എസ്‌ഐപിയിലേക്ക് നിക്ഷേപിക്കന്നതിനൊപ്പം ഓരോ വര്‍ഷവും ഇതിലേക്ക് 10 ശതമാനം തുക വര്‍ധിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ 31.86 ലക്ഷം രൂപയാണ് ആകെ നിങ്ങള്‍ നിക്ഷേപിക്കുന്നത്. ഇതോടൊപ്പം 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ആയി 78.61 ലക്ഷം രൂപയും കൂടി ഉള്‍പ്പെടുത്തി ആകെ 1.10 കോടി രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക.