Amazon pay offers: ഞെട്ടിക്കുന്ന ഓഫറുകളുമായി ആമസോൺ പേ… യാത്രപോകുന്നവർക്ക് ഇത് സൂപ്പർ ടൈം
ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്രൈം അംഗങ്ങൾക്ക് 5 ശതമാനം വരെ ഇളവ് ലഭിക്കുന്നതാണ്.
ഞെട്ടിക്കുന്ന വേനൽക്കാല ഓഫറുകളുമായി ആമസോൺ പേ. വേനലവധിക്കാലത്ത് യാത്രപോകുന്നവർക്ക് മികച്ച ഓഫറുകളുമായാണ് ആമസോൺ പേ എത്തുന്നത്. ഫ്ലൈറ്റുകൾ, ഹോട്ടൽ ബുക്കിംഗുകൾ, ക്യാബ്, ട്രാവൽ ഗാഡ്‌ജെറ്റുകൾ എന്നിവയിൽ മികച്ച ഓഫറുകളുമായാണ് ആമസോൺ എത്തുന്നത്.
ആമസോൺ പേയിൽ അന്താരാഷ്‌ട്ര ഫ്ലൈറ്റുകളിൽ 5000 രൂപ വരെയും ആഭ്യന്തര വിമാനങ്ങളിൽ 10 ശതമാനം വരെയും ഇളവുകളാണ് ഉള്ളത്. ഹോട്ടൽ അക്കൊമൊഡേഷൻ ബുക്കിംഗിൽ 30 ശതമാനം ഇളവാണുള്ളത്. കൂടാതെ ഓല, ഉബർ ക്യാബ് ബുക്കിങ്ങിൽ ഒറ്റ ക്ലിക്കിൽ പേമെൻറ്, പ്രൈം മെംബേർസിന് ഉബർ റൈഡുകളിൽ 5 ശതമാനം ക്യാഷ്ബാക്കും നേടാം.
ഒപ്പം, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്രൈം അംഗങ്ങൾക്ക് 5 ശതമാനം വരെ ഇളവ് ലഭിക്കുന്നതാണ്. കൂടാതെ നോൺ-പ്രൈം അംഗങ്ങൾക്ക് എല്ലാ പർച്ചേസുകളിലും 3 ശതമാനം വരെ ക്യാഷ്ബാക്കും നേടാനാവും.
കൂടാതെ ഫാഷൻ വസ്ത്രങ്ങൾ, സൺഗ്ലാസ്സുകൾ, ഫാഷൻ ആക്സസറികൾ, മോയിസ്ച്ചറൈസറുകൾ, ഐലൈനറുകൾ, കാജൽ, പ്രൈമർ, പെർഫ്യൂമുകൾ, ഫോൾഡബിൾ ഹെയർ ഡ്രൈയറുകൾ, മേക്കപ്പ് കിറ്റുകൾ എന്നിവയും ട്രാവൽ ബാഗുകൾ, ട്രാവൽ അഡാപ്റ്ററുകൾ, നോയിസ് – കാൻസലിംഗ് ഹെഡ്‍ഫോണുകൾ, പോർട്ടബിൾ ചാർജ്ജറുകൾ എന്നിവക്ക് ആമസോൺ പേ വഴി ആമസോൺ.ഇന്നിൽ മികച്ച ഓഫറുകളുമുണ്ട്.
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ ഫിൻടെക് വിഭാഗമാണ് ആമസോൺ പേ. ഇതിന് പേയ്‌മെൻ്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ അടുത്തിടയ്ക്കാണ് റിസർവ് ബാങ്ക് അനുമതി നൽകിയത്. പേയ്‌മെന്റ് അഗ്രഗേറ്ററുകൾ എന്നാൽ ഉപഭോക്താക്കളിൽ നിന്ന് പേയ്‌മെന്റുകൾ സ്വീകരിക്കുകയും ഒരു നിശ്ചിത കാലയളവിനു ശേഷം വ്യാപാരികൾക്ക് കൈമാറുകയും ചെയ്യുന്നതാണ്.
പേയ്‌മെൻ്റ് ആപ്പ് ലൈസൻസും നേരത്തെ ആമസോണിന് ലഭിച്ചിരുന്നു. സൊമാറ്റോ, ജുസ്പേ, ഡിസെൻട്രോ, എം-സ്വൈപ്പ്, സോഹോ, സ്ട്രൈപ്പ് തുടങ്ങിയവയ്ക്കും പേയ്‌മെൻ്റ് ആപ്പ് ലൈസൻ ലഭിച്ചിട്ടുണ്ട്. കൂടാതെ ആമസോൺ പേയ്‌ക്ക് നിലവിൽ പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റ്സ് ലൈസൻസും ഉണ്ട്. ആമസോൺ തങ്ങളുടെ വാലറ്റ് സേവനങ്ങൾ നൽകുന്നത് ഈ ലൈസൻസ് ഉപയോഗിച്ചാണ്.