Indian High Value Stock: എംആർഎഫല്ല, ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരി ഒരു ചെറുകമ്പനിയുടെ

Indian High Value Stock : വെറും മൂന്നു രൂപ മുതൽ മുടക്കുള്ള പെന്നി സ്റ്റോക്കായാണ് എൽസിഡ് ഇൻവെസ്റ്റ്മെൻ്റ്സ് വിപണിയിലേക്ക് എത്തിയത്. 2024 ജൂൺ വരെ ഇവരുടെ ഓഹരി വില 3 രൂപയായിരുന്നു. എന്നാൽ ഒക്ടോബർ-1 മുതൽ വില 2,48,062-ലേക്ക് എത്തി

Indian High Value Stock: എംആർഎഫല്ല,  ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരി ഒരു ചെറുകമ്പനിയുടെ

High Value Stock In India | Credits: Getty Images

Published: 

29 Nov 2024 10:46 AM

ഓഹരി വിപണിയുടെ രാജാക്കൻമാർ എന്ന വിളിപ്പേര് എംആർഎഫിലേക്ക് എത്തിയിട്ട് ഒരു പാട് നാളുകളായി 1 ലക്ഷം രൂപക്ക് മുകളിൽ മൂല്യമുള്ള രാജ്യത്തെ ഓഹരികളിൽ ഒന്നുമായിരുന്നു എംആർഎഫിൻ്റേത്. എന്നാൽ എംആർഎഫിനെ പിന്നിലാക്കി ഇന്ത്യൻ ഓഹരി വിപണിയിൽ ഒരു ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. ഒരു ചെറുകമ്പനിയായ Elcid Investments Ltd. ഓഹരി വിലയിലെ വൻ കുതിപ്പിലൂടെ, ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരിയായി മാറി കഴിഞ്ഞിരിക്കുന്നു ഇവർ.

അപ്രതീക്ഷിത വളർച്ച

വെറും പെന്നി സ്റ്റോക്കായാണ് എൽസിഡ് ഇൻവെസ്റ്റ്മെൻ്റ്സ് വിപണിയിലേക്ക് എത്തിയത്. 2024 ജൂൺ വരെ ഇവരുടെ ഓഹരി വില 3 രൂപയായിരുന്നു. എന്നാൽ ഒക്ടോബർ-1 മുതൽ വില 2,48,062-ലേക്ക് എത്തി. നവംബർ ആദ്യം വിപണിയിൽ ഓഹരി വില 3 ലക്ഷം വരെയും കടന്നിരുന്നു. 2,11,898 രൂപയാണ് നിലവിൽ കമ്പനിയുടെ ഓഹരി വില. 10000- രൂപ വരെ നഷ്ടം വിലയിൽ ഉണ്ടായിട്ടുണ്ട്.

അപ്രതീക്ഷിത വളർച്ചയ്ക്ക് പിന്നിൽ

Elcid Investments-ന്റെ ഈ അപ്രതീക്ഷിത വളർച്ചയ്ക്ക് പിന്നിൽ പ്രധാന കാരണം അതിന്റെ ഓഹരി വില കണക്കാക്കുന്ന രീതിയിലുണ്ടായ മാറ്റമാണ്. കമ്പനിയുടെ ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (BSE) വീണ്ടും ലിസ്റ്റ് ചെയ്യപ്പെട്ടപ്പോൾ, ഒരു പ്രത്യേക കോൾ ഓക്ഷൻ മെക്കാനിസം ഉപയോഗിച്ച് വില നിർണ്ണയിക്കപ്പെട്ടു. ഇത് ഓഹരിയുടെ വില വളരെ ഉയർന്ന നിലയിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിക്ഷേപ കമ്പനികൾക്കും (ഐസികൾ) ഇൻവെസ്റ്റ്മെൻ്റ് ഹോൾഡിംഗ് കമ്പനികൾക്കും (ഐഎച്ച്‌സി) അവരുടെ ഓഹരിക്ക് വില വർദ്ധിപ്പിക്കാൻ ശ്രമിച്ച സെബിയുടെ സമീപകാല സർക്കുലറും ഇതിന് സഹായകമായി. ഏഷ്യൻ പെയിൻ്റ്‌സിൽ എൽസിഡിന് 2.83% ഓഹരിയുണ്ട്, നിലവിലെ വിപണി വിലയെ അടിസ്ഥാനമാക്കി നോക്കിയാൽ 8,500 കോടിയാണ് ഇതിൻ്റെ മൂല്യം, ഇതും കമ്പനനിയുടെ മൂല്യനിർണ്ണയത്തെ പിന്തുണയ്ക്കുന്നു.

നിലവിൽ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരി

Elcid Investments: ഓഹരി വില ഏകദേശം ₹2,36,250
MRF: ഓഹരി വില 1 ,28,958

ആരാണ് എൽസിഡ്

എൽസിഡ് ഇൻവെസ്റ്റ്മെൻ്റ്സ് ആരാണെന്നുള്ള ചർച്ചകളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. FY24 വാർഷിക റിപ്പോർട്ട് അനുസരിച്ച്, കടവും ഇക്വിറ്റിയും ഉൾപ്പെടെ എൽസിഡിൻ്റെ നിക്ഷേപത്തിൻ്റെ ഇപ്പോഴത്തെ മൂല്യം 12,450 കോടി രൂപയിലധികമാണ്. നിക്ഷേപ കമ്പനി വിഭാഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായാണ് എൽസിഡ്.

ആഗോള തലത്തിൽ

ആഗോള തലത്തിൽ, നിലവിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഹരിയുടെ തലക്കെട്ട് വാറൻ ബഫറ്റിൻ്റെ നേതൃത്വത്തിലുള്ള നിക്ഷേപ കമ്പനിയായ ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടേതാണ്. അതിൻ്റെ ഓഹരി വില 682,920 ഡോളറാണ് അതായത് ഒരു ഷെയറിന് ഏകദേശം 5.6 കോടി.

Related Stories
Pooja Bumper 2024: പൂജാ ബമ്പര്‍, അടിക്കുന്നത് 12 കോടി, ഏജന്റ് കമ്മീഷന്‍ എത്ര ? ഭാഗ്യശാലിക്ക് കൈയ്യില്‍ കിട്ടുന്നത് എത്ര കോടി? കണക്കുകളിങ്ങനെ
Kerala Lottery Results: 70 ലക്ഷം സ്വന്തമാക്കിയത് നിങ്ങളോ? നിർമൽ NR-408 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
Kerala Gold Rate: അതല്ലേലും അങ്ങനാ; കുറച്ചതൊക്കെ കൂട്ടി സ്വര്‍ണം പറന്നു, ഇന്നത്തെ വില നോക്കാം
Pooja Bumper 2024: ഇത്തവണ ഭാഗ്യം തെളിയും; പൂജ ബമ്പർ നറുക്കെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം; അറിയേണ്ടതെല്ലാം
Vodafone-Idea Share: കമ്പനി ടവർ കൂട്ടുന്നു, വോഡഫോൺ-ഐഡിയ ഓഹരികളിൽ വൻ വർധനയുണ്ടാകും, ഷെയർ ഇത്രയുമാകും
Kerala Lottery Results: ഇന്ന് 80 ലക്ഷം അടിച്ചത് ആ ടിക്കറ്റിന് തന്നെ; കാരുണ്യ പ്ലസ് KN-549 ലോട്ടറി ഫലം പ്രഖ്യാപിച്ചു
ഫേഷ്യല്‍ ചെയ്ത ശേഷം ഇക്കാര്യങ്ങള്‍ മറക്കാതെ ചെയ്യാം
നാരങ്ങയുടെ തോടിട്ട് ചായ ശീലമാക്കൂ; ക്യാൻസർ മുട്ടുമടക്കും
വെറുംവയറ്റിൽ പച്ച പപ്പായ ജ്യൂസ് കൂടുക്കൂ... ​ഗുണങ്ങൾ ഏറെ
ദിവസവും മുട്ട കഴിക്കുന്ന ശീലമുണ്ടോ? എന്നാല്‍ ഈ രോഗങ്ങളുമുണ്ടാകും