Stock Market Today: തകർന്നടിഞ്ഞ് ഓഹരി വിപണി, 3 ശതമാനം ഇടിവ്; നിക്ഷേപകർക്ക് നഷ്ടമായത് 15 കോടി, കാരണമറിയാം

Stock Market Crash: അമേരിക്കൻ മാന്ദ്യവും മിഡിൽ ഈസ്റ്റിൽ ഇറാൻ-ഇസ്രായേൽ യുദ്ധഭീതി കനക്കുന്നതുമാണ് ഇപ്പോഴത്തെ ഇടിവിന് കാരണമായി പറയുന്നത്. സൂചികകൾ കനത്ത ഇടിവ് നേരിട്ടതോടെ ബിഎസ്ഇയിൽ ലിസറ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 15 ലക്ഷം കോടിയാണ് കുറഞ്ഞത്.

Stock Market Today: തകർന്നടിഞ്ഞ് ഓഹരി വിപണി, 3 ശതമാനം ഇടിവ്; നിക്ഷേപകർക്ക് നഷ്ടമായത് 15 കോടി, കാരണമറിയാം

Stock Market Today.

Published: 

05 Aug 2024 14:02 PM

ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ (Stock Market) തകർച്ചയാണ് ഇന്ന് നേരിട്ടത്. ഏകദേശം മൂന്ന് ശതമാനമാണ് സെൻസെക്സ് (Sensex) ഇടിഞ്ഞത്. സെൻസെക്സ് അതിൻ്റെ മൂന്ന് ശതമാനം ഇടിഞ്ഞ് 78,580.46 ൽ എത്തി. നിഫ്റ്റി 50 ആകട്ടെ ഏകദേശം 3.3 ശതമാനം ഇടിഞ്ഞ് 24,277.60 ൽ എത്തിനിൽക്കുന്നു. കഴിഞ്ഞയാഴ്ചയും ഓഹരി വിപണി നഷ്ടത്തിലായിരുന്നു. അമേരിക്കൻ മാന്ദ്യവും മിഡിൽ ഈസ്റ്റിൽ ഇറാൻ-ഇസ്രായേൽ യുദ്ധഭീതി കനക്കുന്നതുമാണ് ഇപ്പോഴത്തെ ഇടിവിന് കാരണമായി പറയുന്നത്.

23,995ലാണ് ഉച്ചയോടെ വ്യാപാരം ആരംഭിച്ചത്. മൂന്ന് ശതമാനത്തോളം നഷ്ടം ഇരു സൂചികകളും നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ബജറ്റ് ദിവസത്തെ താഴ്ന്ന നിലവാരമായ 79,224ന് താഴെയായിരുന്നു സെൻസെക്‌സ്. സെക്ടറൽ സൂചികകളിലെല്ലാം നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. സ്‌മോൾ, മിഡ് ക്യാപ് ഓഹരികളിലാണ് തകർച്ച രൂക്ഷമായത്. ഇവയിൽ നാല് ശതമാനം ഇടിവാണ് രേഖപ്പെടുത്തന്നത്.

ALSO READ: ഓഗസ്റ്റിൽ ആകെ 13 ദിവസം ബാങ്ക് അവധി; കേരളത്തിൽ എത്ര? കൂടുതലറിയാം

സൂചികകൾ കനത്ത ഇടിവ് നേരിട്ടതോടെ ബിഎസ്ഇയിൽ ലിസറ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 15 ലക്ഷം കോടി കുറഞ്ഞ് 457 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 442 ലക്ഷം കോടി രൂപയായി.

യുഎസിലെ തൊഴിലില്ലായ്മ നിരക്ക് മൂന്ന് വർഷത്തെ ഉയർന്ന നിലവാരമായ 4.3 ശതമാനത്തിലെത്തിയിരിക്കുന്നു. കഴിഞ്ഞ മാസം 4.1 ശതമാനമായിരുന്നു ഇതിൻ്റെ നിരക്ക്. ഇതോടെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി ആഗോളതലത്തിൽ വ്യാപിച്ചു തുടങ്ങി. തുടർച്ചയായി നാലാമത്തെ മാസമാണ് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നത്. 12 മാസത്തിനുള്ളിലെ മാന്ദ്യ സാധ്യത 15 ശതമാനത്തിൽ നിന്ന് 25 ശതമാനമായതായി ഗോൾഡ്മാൻ സാച്‌സിലെ സമ്പത്തിക വിദഗ്ധർ ഉയർത്തുകയും ചെയ്തു.

 

 

കാത് കുത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും
ചെമ്പരത്തി ചായ കൊണ്ടൊരു മാജിക്! ഗുണങ്ങൾ അറിയാം
അടുത്ത വര്‍ഷം വിവാഹം; വരനെ അപ്പോള്‍ പറയാമെന്ന് ആര്യ
പുതിയ വർക്ക്സ്‌പെയ്‌സ് പരിചയപ്പെടുത്തി ഗായിക അമൃതാ സുരേഷ്