5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Stock Investment: ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാമോ?

Mutual Funds Investment: ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി ലാഭം കൊയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഒട്ടനവധി ഓപ്ഷനുകളാണ് മുന്നിലുള്ളത്. എന്നാല്‍ പരസ്യങ്ങളില്‍ പറയുന്നത് പോലെ ഈ നിക്ഷേപങ്ങളെല്ലാം വിപണിയിലെ ലാഭ-നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകും.

Stock Investment: ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാമോ?
പ്രതീകാത്മക ചിത്രം (Image Credits: Francesco Carta fotografo/Moment/Getty Images)
shiji-mk
Shiji M K | Updated On: 07 Nov 2024 08:56 AM

ഓരോരുത്തരും നിക്ഷേപിക്കുന്നത് പല തരത്തിലാണ്, നിക്ഷേപിക്കുന്നത് മാത്രമല്ല നിക്ഷേപങ്ങളും പല തരത്തിലുണ്ട്. പണം നിക്ഷേപിക്കുന്നതിന് മുമ്പ് അവയ്ക്ക് ലഭിക്കാന്‍ പോകുന്ന പലിശ അല്ലെങ്കില്‍ മറ്റ് നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് നമ്മള്‍ എപ്പോഴും പരിശോധിച്ചുറപ്പിക്കാറുണ്ട്. ചിലര്‍ക്ക് ബാങ്കുകള്‍ സ്വീകാര്യമാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഓഹരി വിപണികള്‍ അഭയം നല്‍കുന്നു.

ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി ലാഭം കൊയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഒട്ടനവധി ഓപ്ഷനുകളാണ് മുന്നിലുള്ളത്. എന്നാല്‍ പരസ്യങ്ങളില്‍ പറയുന്നത് പോലെ ഈ നിക്ഷേപങ്ങളെല്ലാം വിപണിയിലെ ലാഭ-നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകും. അതിലൊന്നാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുമോ എന്നത്.

Also Read: Mutual Funds: ഈ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം; അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയായി തിരികെ ലഭിക്കും

ഒരു സേവിങ്‌സ് അക്കൗണ്ട് മുഖേനയാണ് സാധാരണയായി ഓഹരിയില്‍ നിക്ഷേപിക്കുന്നതും അതില്‍ നിന്ന് നമുക്ക് പണം തിരികെ ലഭിക്കുന്നതും. സെബിയുടെ നിയമം അനുസരിച്ചുകൊണ്ട് മറ്റൊരു രീതിയിലും നമുക്ക് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. എന്നാല്‍ നിക്ഷേപം നടത്തുന്ന കാര്യത്തിലും ഈ വ്യവസ്ഥ നിര്‍ബന്ധമാണോയെന്ന് പരിശോധിക്കാം.

ക്രെഡിറ്റ് കാര്‍ഡ് വഴി നിക്ഷേപിക്കാമോ?

ക്രെഡിറ്റ് ഉപയോഗിച്ച് ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് അത്ര മികച്ച തീരുമാനമല്ല. അതിന് കാരണം, വിവിധ തരത്തിലുള്ള വായ്പകളില്‍ നിന്ന് കടമെടുത്ത ശേഷം അത് ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഉയര്‍ന്ന പലിശ നിരക്കും വിപണിയിലെ ലാഭ-നഷ്ടങ്ങളും കാരണം വലിയ നഷ്ടത്തിന് ഇടയാക്കും. ഒരു നിക്ഷേപം എന്ന നിലയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുമെങ്കിലും അതുപയോഗിച്ച് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് ചിലപ്പോള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കാം.

ഒരു സ്ഥലത്ത് നിന്ന് കടം വാങ്ങിയ പണം മറ്റൊരിടത്ത് നിക്ഷേപിക്കുന്ന രീതിയാണ് ക്രെഡിറ്റ് കാര്‍ഡ് നിക്ഷേപങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതുമാത്രമല്ല, നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടതായും വരും, ഇതോടൊപ്പം പിഴയും ഉണ്ടാകും.

Also Read: SIP Calculator: 1000 രൂപയുടെ എസ്‌ഐപിയാണോ തുടങ്ങിയത്? 1 കോടി നേടാന്‍ ഇത്ര വര്‍ഷം മതി

വെല്ലുവിളി സൃഷ്ടിക്കുന്നത് ഇവയാണ്

 

  1. ക്രെഡിറ്റ് കാര്‍ഡ് നിക്ഷേപങ്ങളില്‍ ഏറ്റവും വലിയ വെല്ലുവിളി എന്നത് ഉയര്‍ന്ന പലിശ നിരക്കാണ്. 13 ശതമാനം മുതല്‍ 48 ശതമാനം വരെയാണ് ഇന്ത്യയില്‍ നിലവില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പലിശ ഈടാക്കുന്നത്. ഇങ്ങനെ പലിശ കൊടുക്കുന്നത് നിങ്ങള്‍ക്ക് നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കിട്ടുന്നത് ഇല്ലാതാക്കുന്നു.
  2. നിങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന നിക്ഷേപങ്ങളില്‍ വീഴ്ച സംഭവിച്ച് കഴിഞ്ഞാല്‍ അത് വലിയ കടബാധ്യതയാകാന്‍ സാധ്യതയുണ്ട്. ഒരു വ്യക്തി 100 രൂപ മൂല്യമുള്ള സ്റ്റോക്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിക്ഷേപം നടത്തിയെന്ന് കരുതൂ. എന്നാല്‍ അതിന്റെ മൂല്യം 60 രൂപയായി പിന്നീട് കുറയുന്നു. ഈ സമയത്ത് ആ വ്യക്തിക്ക് നിക്ഷേപത്തില്‍ നഷ്ടം സഭവിക്കുക മാത്രമല്ല, അയാള്‍ ക്രെഡിറ്റായെടുത്ത പണവും അതിന്റെ പലിശയും തിരിച്ചടയ്ക്കാനുള്ള ബാധ്യതയും ഉണ്ടാകുന്നു.
  3. ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിന് കാരണമാകും. ഈ എടുക്കുന്ന വായ്പകളെല്ലാം കൃത്യമായി തിരിച്ചടച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ സാരമായി ബാധിക്കും. പിന്നീട് ഭാവിയില്‍ നിങ്ങള്‍ക്ക് ലോണുകള്‍ ലഭിക്കുന്നതിന് ഇത് വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യും.