5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Money Management: സാലറി ഉണ്ട് പക്ഷെ ഒന്നും ബാക്കിയില്ല! ജോത്സ്യനല്ല പക്ഷെ പണം കൈകാര്യം ചെയ്യാനുള്ള ഉത്തരം കയ്യിലുണ്ട്‌

How To Save Salary: എന്തുകൊണ്ടാണ് എല്ലാ മാസവും ഒരു രൂപ പോലും മിച്ഛം വരാതെ പണം തീര്‍ന്ന് പോകുന്നത് എന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അതിനെ കുറിച്ച് എത്രയും പെട്ടെന്ന് തന്നെ ആലോചിച്ച് തുടങ്ങുന്നതാണ് നല്ലത്. എവിടെയാണ് നിങ്ങളുടെ പണത്തിന് ചോര്‍ച്ച സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചാല്‍ അത് പരിഹരിച്ച് കൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കുന്നതാണ്.

Money Management: സാലറി ഉണ്ട് പക്ഷെ ഒന്നും ബാക്കിയില്ല! ജോത്സ്യനല്ല പക്ഷെ പണം കൈകാര്യം ചെയ്യാനുള്ള ഉത്തരം കയ്യിലുണ്ട്‌
ഇന്ത്യന്‍ രൂപ Image Credit source: PTI
shiji-mk
Shiji M K | Published: 19 Feb 2025 15:48 PM

പഠിത്തമെല്ലാം കഴിഞ്ഞ് ഒരു ജോലി നേടിയിട്ട് വേണം സ്വന്തം കാര്യങ്ങള്‍ക്ക് പോലും ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കാന്‍ എന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ സാലറി വരുന്നു അതുപോലെ തീരുന്നു എന്നതാണ് യാഥാര്‍ഥ്യം. പലപ്പോഴും നമ്മള്‍ പോലും അറിയാറില്ല അക്കൗണ്ടില്‍ നിന്നും പണം പൂര്‍ണമായും നഷ്ടമായ വിവരം.

എന്തുകൊണ്ടാണ് എല്ലാ മാസവും ഒരു രൂപ പോലും മിച്ഛം വരാതെ പണം തീര്‍ന്ന് പോകുന്നത് എന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അതിനെ കുറിച്ച് എത്രയും പെട്ടെന്ന് തന്നെ ആലോചിച്ച് തുടങ്ങുന്നതാണ് നല്ലത്. എവിടെയാണ് നിങ്ങളുടെ പണത്തിന് ചോര്‍ച്ച സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചാല്‍ അത് പരിഹരിച്ച് കൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കുന്നതാണ്.

എങ്ങനെയാണ് പണം കൈകാര്യം ചെയ്യേണ്ടത്?

 

കൃത്യമായ ബജറ്റ്

നിങ്ങളുടെ വരുമാനവും ചെലവുകളും കൃത്യമായി ബജറ്റ് തയാറാക്കുക. നിങ്ങള്‍ക്ക് ലഭിക്കുന്ന സാലറിയില്‍ നിന്നും എത്ര രൂപ ഇഎംഐ, ചെലവുകള്‍, മറ്റ് ആവശ്യങ്ങള്‍ എന്നിവയിലേക്ക് വേണമെന്നത് മനസിലാക്കുകയും മാറ്റിവെക്കുകയും ചെയ്യുക. ചെലവുകള്‍ക്ക് നീക്കി വെച്ചതിന് ശേഷം ബാക്കിയാകുന്ന തുക സേവിങ്‌സ് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്.

സേവിങ്‌സ്

വലിയ തുക മാത്രമല്ല സേവിങ്‌സിലേക്ക് മാറ്റിവെക്കാന്‍ സാധിക്കുന്നത്. നിങ്ങളുടെ കയ്യില്‍ ബാക്കിയാകുന്നത് ചെറിയ തുകയാണെങ്കിലും അത് സേവിങ്‌സ് ആക്കി മാറ്റാന്‍. അവശ്യഘട്ടത്തില്‍ അതില്‍ നിന്ന് ഒരിക്കലും എടുക്കില്ലെന്ന് തീരുമാനിക്കുകയും വേണം.

സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാം

സാലറി അക്കൗണ്ടിനോടൊപ്പം മറ്റൊരു സേവിങ്‌സ് അക്കൗണ്ട് കൂടി ആരംഭിക്കാവുന്നതാണ്. ശമ്പളം കിട്ടി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഫിക്‌സഡ് തുക സേവിങ്‌സ് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്. ആ അക്കൗണ്ടിന് യുപിഐ അക്കൗണ്ട് ഉണ്ടാക്കാതിരിക്കാനും പരമാവധി ശ്രദ്ധിക്കണം.

പണമുപയോഗിക്കാം

യുപിഐ ഇടപാടുകള്‍ നടത്തുന്നതിന് പകരം പരമാവധി പണം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് ചെലവ് കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. ഒരു ദിവസം എത്ര രൂപ ചെലവായി എന്ന് മനസിലാക്കുന്നതിനും പണം ഉപയോഗിക്കുന്നതാണ് നല്ലത്.

ഷോപ്പിങ് അമിതമാകരുത്

ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഡിസ്‌കൗണ്ട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സാധനങ്ങള്‍ വാങ്ങിക്കാനോടുന്ന ശീലം ഒഴിവാക്കാം. ഷോപ്പിങ് ചെയ്യുന്നതിന് മുമ്പ് ആ സാധനം എനിക്ക് അത്യാവശ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പിക്കുക.

Also Read: Kisan Vikas Pathra: എത്ര നിക്ഷേപിച്ചാലും കാലാവധി പൂർത്തിയായാൽ ഇരട്ടി; സർക്കാർ സ്കീമാണ്, 5 ലക്ഷം ഇട്ടാൽ?

ക്രെഡിറ്റ് കാര്‍ഡ്

മറ്റൊരു വില്ലന്‍ ക്രെഡിറ്റ് കാര്‍ഡാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുകൊണ്ട് പലിശ കൂടാതെ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കുന്നതിനുള്ള വഴി കണ്ടെത്താം. അനാവശ്യമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരിക്കുന്നതും നല്ലതാണ്.

അനാവശ്യ ചെലവുകള്‍

പുറത്ത് നിന്നുള്ള ഭക്ഷണം, അനാവശ്യ ഷോപ്പിങ് തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നതും നല്ലതാണ്.