5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cheapest Personal Loan: ഏറ്റവും കുറഞ്ഞ ചെലവിൽ വ്യക്തി​ഗത വായ്പകൾ നേടാം, ചില നുറുങ്ങ് വിദ്യകൾ ഇതാ….

Smart Borrowing: വ്യക്തി​ഗത വായ്പ ചിലപ്പോൾ ചെലവേറിയതാകാം. അതിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ കുറഞ്ഞ ചെലവിൽ ലോണുകൾ സ്വന്തമാക്കാൻ സാധിക്കും. അവ എന്തൊക്കെയെന്ന് നോക്കാം...

Cheapest Personal Loan:  ഏറ്റവും കുറഞ്ഞ ചെലവിൽ വ്യക്തി​ഗത വായ്പകൾ നേടാം, ചില നുറുങ്ങ് വിദ്യകൾ ഇതാ….
പ്രതീകാത്മക ചിത്രം Image Credit source: jayk7/Getty Images Creative
nithya
Nithya Vinu | Published: 04 Mar 2025 19:01 PM

വീടിൻ്റെ മെയിൻ്റനൻസ്, മെഡിക്കൽ ആവശ്യങ്ങൾ തുടങ്ങിയ അപ്രതീക്ഷിത ചെലവുകൾക്ക് ഫണ്ട് ആവശ്യമുള്ളപ്പോൾ വ്യക്തി​ഗത ലോൺ സഹായകമാകും. കടങ്ങൾ വീട്ടാനും ഇവ ഉപയോ​ഗിക്കാവുന്നതാണ്. ഈ വായ്പകൾക്ക് സാധാരണയായി ഈട് ആവശ്യമില്ല. വരുമാനം, ക്രെഡിറ്റ് സ്കോർ, തിരിച്ചടയ്ക്കാനുള്ള കഴിവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ലോൺ കൊടുക്കുന്നത്. അതുകൊണ്ട് തന്നെ വ്യക്തി​ഗത ലോണുകളെ ആശ്രയിക്കുന്നവർ ഏറെയാണ്. അത്തരത്തിൽ വ്യക്തി​ഗത ലോണുകൾ എടുക്കുന്നതിന് മുമ്പ് പലിശ നിരക്കുകൾ, തിരിച്ചടവ് നിബന്ധനകൾ, അനുബന്ധ ഫീസുകൾ എന്നിവ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

വ്യക്തി​ഗത വായ്പകൾ എങ്ങനെ പ്രവർത്തിക്കുന്നു?
വായ്പക്കാരന്റെ ക്രെഡിറ്റ് യോ​ഗ്യതയും വരുമാനവും ആശ്രയിച്ചാണ് വ്യക്തി​ഗത ലോണുകൾ നൽകുന്നത്. വ്യക്തി​ഗത വായ്പ ചിലപ്പോൾ ചെലവേറിയതാകാം. അതിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്.

പലിശ നിരക്ക്
കടം വാങ്ങിയ തുകയിൽ കടം കൊടുക്കുന്നയാൾ ഈടാക്കുന്ന ശതമാനമാണ് പലിശനിരക്ക്.

പ്രോസസ്സിം​ഗ് ഫീസ്
ലോൺ പ്രോസസ്സിം​ഗിന് ഈടാക്കുന്ന ഒറ്റത്തവണ ചാർജ്.

ലോൺ കാലാവധി
തിരിച്ചടവ് കാലാവധി നിങ്ങളുടെ ഇഎംഎയെ ബാധിക്കുന്നു.

പ്രീപേയ്മെന്റ് ചാർജുകൾ
കാലാവധി അവസാനിക്കുന്നതിന് മുമ്പ് ലോൺ തിരിച്ചടയ്ക്കുന്നതിനുള്ള ഫീസ്.

ഏറ്റവും വിലകുറഞ്ഞ വ്യക്തിഗത വായ്പ നേടുന്നതിനുള്ള എളുപ്പ വഴികൾ

ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുക
നിങ്ങളുടെ വായ്പയുടെ പലിശ നിരക്ക് നിർണയിക്കുന്നതിൽ ക്രെഡിറ്റ് സ്കോർ നിർണായക പങ്കുവഹിക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോർ നിങ്ങൾ വായ്പ തിരിച്ചടക്കും എന്ന ഉറപ്പ് വായ്പദാ നൽകുന്നവർക്ക് നൽകുന്നു. ഇത് കുറഞ്ഞ പലിശ നിരക്ക് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ എല്ലാ ക്രെഡിറ്റ് കാർഡ് ബില്ലുകളും ഇഎംഐകളും നിശ്ചിത തീയതിക്കുള്ളിൽ അടയ്ക്കുന്നുവെന്ന് ഉറപ്പാക്കുക.

വ്യത്യസ്ത വായ്പ ഓഫറുകൾ താരതമ്യം ചെയ്യുക
ബാങ്കുകൾ, മറ്റ് ഫിനാൻഷ്യൽ കമ്പനികൾ തുടങ്ങിയവയുടെ പലിശ നിരക്കുകളും വായ്പ നിബന്ധനകളും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ ആദ്യ ഓഫർ സ്വീകരിക്കുന്നതിന് പകരം ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നവരിൽ നിന്നും കടം എടുക്കുക. ലോൺ തിരിച്ചടവ് തുകയുടെ ഒരു പ്രധാന ഭാഗം പലിശ നിരക്കുകൾ ആയതിനാൽ താങ്ങാനാവുന്ന പലിശ നിരക്ക് നോക്കി മാത്രം വായ്പകൾ സ്വീകരിക്കുക.

കുറഞ്ഞ വായ്പ കാലാവധി തിരഞ്ഞെടുക്കുക
ദീർഘമായ വായ്പ കാലാവധി കുറഞ്ഞ ഇഎംഐകൾ വാഗ്ദാനം ചെയ്തേക്കാം. എന്നാൽ കാലക്രമേണ അവർ പലിശ നിരക്ക് ഉയർത്തുന്നു. അതുകൊണ്ട് കുറഞ്ഞ വായ്പ കാലാവധി പലിശ ലാഭിക്കാൻ നിങ്ങളെ സഹായിക്കും.

പ്രത്യേക ഓഫറുകളും കിഴിവുകളും പരിശോധിക്കുക
പല ബാങ്കുകളും എൻബിഎഫ്സികളും ഉത്സവ സീസണുകളിൽ വ്യക്തിഗത വായ്പകൾക്ക് പ്രത്യേക പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. അതിനാൽ ബാങ്കുകളിൽ നിന്നുള്ള സീസണൽ ഡിസ്കൗണ്ടുകൾ ശ്രദ്ധിക്കുക.

അനാവശ്യ ആഡ് ഓണുകളും ഫീസും ഒഴിവാക്കുക
വ്യക്തിഗത വായ്പകൾക്കൊപ്പം ഇൻഷുറൻസ് വിൽക്കാൻ ശ്രമിച്ചേക്കാം. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ചെലവ് വർദ്ധിപ്പിക്കും. അതിനാൽ നിങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെങ്കിൽ ഇത്തരത്തിലുള്ള അനാവശ്യമായ ആഡ്-ഓണുകൾ നിരസിക്കുന്നതാണ് നല്ലത്.

നിങ്ങൾക്ക് ഒരു സ്ഥിരനിക്ഷേപമോ(FD) മറ്റ് സാമ്പത്തിക ആസ്തികളോ ഉണ്ടെങ്കിൽ ഒരു അൺസെക്യുവേർ‍ഡ് പേഴ്സണൽ ലോണിന് പകരം FD, സ്വർണം, ഓഹരികൾ എന്നിവ ഈടായി നൽകി വായ്പ എടുക്കാവുന്നതാണ്