5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Today: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു; ആശ്വസത്തിന് വകയില്ല! ഇന്നത്തെ നിരക്ക് അറിയാം

Slight Drop In Gold Price Today January 27: ഇന്നും 60000-ത്തിൽ തന്നെയാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഇന്ന ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് 60,320 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 7,555 രൂപയായിരുന്ന ഗ്രാം ഇന്ന് 7,540 രൂപയിൽ എത്തി.

Gold Rate Today: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു; ആശ്വസത്തിന് വകയില്ല! ഇന്നത്തെ നിരക്ക് അറിയാം
GoldImage Credit source: PTI
sarika-kp
Sarika KP | Updated On: 27 Jan 2025 17:28 PM

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സർവകാല റെക്കോർഡ് തീർത്ത് കുതിക്കുന്ന സ്വർണ വിലയ്ക്ക് ഇന്ന് നേരിയ ഇടിവ് . കഴിഞ്ഞ ഒരാഴ്ചയ്ക്ക് ശേഷമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആശ്വസത്തിന് വകയില്ലെന്ന് വേണം പറയാൻ, കാരണം ഇന്നും 60000-ത്തിൽ തന്നെയാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഇന്ന ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് 60,320 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 7,555 രൂപയായിരുന്ന ഗ്രാം ഇന്ന് 7,540 രൂപയിൽ എത്തി.

57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് എന്നാൽ മാസം അവസാനിക്കും മുൻപ് സർവകാല റെക്കോർഡായ 60440 രൂപയിൽ സ്വർണവില എത്തിയിരുന്നു. ജനുവരി 24-നാണ് പവന് 60,440 രൂപയിലെത്തിയത്. അതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഈ വിലയിലാണ് കഴിഞ്ഞ മൂന്ന് ദിവസം വിൽപ്പന നടന്നത്. മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 3,240 രൂപയാണ് വര്‍ധിച്ചത്.

Also Read:ഈ ബജറ്റ് കര്‍ഷകരുടേത് കൂടിയാകും; നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യത

2025-ഓടെ സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ അന്വര്‍ഥമാക്കുന്ന തരത്തിലാണ് ജനുവരി മാസത്തിലെ സ്വർണനിരക്ക് പോയികൊണ്ടിരിക്കുന്നത്. കേരളത്തിൽ വിവാഹ സീസണായതിനാൽ സ്വര്‍ണത്തിന്മേലുള്ള ആവശ്യകത കൂടിയിട്ടുമുണ്ട്. ഇതോടെയാണ് സ്വർണ വിലയും കുതിച്ചത്. ഇനി കേന്ദ്ര ബജറ്റിലാണ് വ്യാപാരികളും സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരും പ്രതീക്ഷ അർപ്പിക്കുന്നത്. രാജ്യത്തെ സ്വർണവിപണിക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങൾ ഫെബ്രുവരി ഒന്നാം തീയതി അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്നാണ് ആസ്പെക്ട് ഗ്ലോബൽ വെഞ്ചേഴ്‌സിൻ്റെ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണും ഇന്ത്യ ബുള്ളിയൺ ജ്വല്ലേഴ്‌സ് അസോസിയേഷൻ (ഐബിജെഎ) വൈസ് പ്രസിഡൻ്റുമായ അക്ഷ കാംബോജ മുന്നോട്ട് വെക്കുന്ന അഭിപ്രായം.

ജനുവരി മാസത്തിൽ ഇതുവരെയുള്ള സ്വർണവില (പവനിൽ)

ജനുവരി 1: 57,200 രൂപ

ജനുവരി 2: 57,440 രൂപ

ജനുവരി 3: 58,080 രൂപ

ജനുവരി 4: 57,720 രൂപ

ജനുവരി 5: 57,720 രൂപ

ജനുവരി 6: 57,720 രൂപ

ജനുവരി 7: 57,720 രൂപ

ജനുവരി 8: 57,800 രൂപ

ജനുവരി 9: 58,080 രൂപ

ജനുവരി 10: 58,280 രൂപ

ജനുവരി 11: 58,400 രൂപ

ജനുവരി 12: 58,400 രൂപ

ജനുവരി 13: 58,720 രൂപ

ജനുവരി 14: 58,640 രൂപ

ജനുവരി 15: 58,720 രൂപ

ജനുവരി 16: 59,120 രൂപ

ജനുവരി 17: 59,600 രൂപ

ജനുവരി 18: 59,480 രൂപ

ജനുവരി 19: 59,480 രൂപ

ജനുവരി 20: 59,600 രൂപ

ജനുവരി 21: 59,600 രൂപ

ജനുവരി 22: 60,200 രൂപ

ജനുവരി 23: 60,200 രൂപ

ജനുവരി 24: 60,440 രൂപ

ജനുവരി 25: 60,440 രൂപ

ജനുവരി 26: 60,440 രൂപ

ജനുവരി 27: 60,320