Skoda Kodiaq: 9 എയർബാഗുകളുമായി സ്കോഡ കൊഡിയാക്ക് എത്തി, ടെൻഷൻ ടൊയോട്ട ഫോർച്യൂണറിനും-എംജി ഗ്ലോസ്റ്ററിനും
Skoda Kodiaq Indian Launch: 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്

അങ്ങനെ സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ രണ്ടാം തലമുറ വാഹനം സ്കോഡ കൊഡിയാക്കിനെ ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഏഴ് നിറങ്ങളിൽ പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ ഫുൾ സൈസ് എസ്‌യുവി, സ്‌പോർട്‌ലൈൻ, എൽ ആൻഡ് കെ എന്നീ രണ്ട് വേരിയന്റുകളിലാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. എന്തൊക്കെയാണ് സ്കോഡ കൊഡിയാക്കിൻ്റെ സവിശേഷതകൾ എന്ന് പരിശോധിക്കാം
ഡിസൈനും എഞ്ചിൻ വിശദാംശങ്ങളും
7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്. 201 bhp പവറും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് ഇത്. ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, പുതിയ ബമ്പറുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, സി ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ, റൂഫ് റെയിലുകൾ തുടങ്ങിയ മാറ്റങ്ങൾ ഈ എസ്‌യുവിയിൽ കാണാനാകും.
സുരക്ഷാ സവിശേഷത
9 എയർബാഗുകളാണ് കാറിന് കമ്പനി നൽകിയിരിക്കുന്നത്. ഇതിന് പുറമെ, 360 ഡിഗ്രി വ്യൂ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആൻ്റി ബ്രേക്കിംഗ് സിസ്റ്റം, ഇബിഡി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻ്റ് കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഈ എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫീച്ചറുകൾ
12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേഷൻ സിസ്റ്റം, മസാജ് ഫംഗ്ഷൻ, സ്ലൈഡിംഗ് ആൻഡ് റീക്ലൈനിംഗ് സീറ്റ്, സബ്‌വൂഫറുള്ള പ്രീമിയം 13 സ്പീക്കർ ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകളെല്ലാം വാഹനത്തിനുണ്ട്.
ഇന്ത്യയിലെ വില
സ്കോഡ കൊഡിയാക്ക് സ്‌പോർട്‌ലൈൻ വേരിയൻ്റിൻ്റെ ഇന്ത്യൻ വില 46,89,000 ആണ്. എന്നാൽ ഈ കാറിന്റെ L&K വേരിയന്റ് വാങ്ങുകയാണെങ്കിൽ 48,69000 ചെലവഴിക്കേണ്ടിവരും. വിപണിയിൽ സ്കോഡ കൊഡിയാക്ക് കൂടി എത്തുന്നതോടെ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ തുടങ്ങിയ വാഹനങ്ങൾക്ക് കടുത്ത മത്സരം സൃഷ്ടിക്കുന്നതാണ് സ്കോഡയുടെ ഈ എസ്‌യുവി.