5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SIP-PPF: പണം നിക്ഷേപിക്കാന്‍ എസ്‌ഐപിയാണോ പിപിഎഫ് ആണോ നല്ലത്? 50,000 രൂപ ഇങ്ങനെ വളരും

Is SIP or PPF Better for Long-Term Investment: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനും പബ്ലിക് പ്രൊവിഡന്റും തമ്മില്‍ താരതമ്യം ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ. എസ്‌ഐപി മാര്‍ക്കറ്റുമായി ലിങ്ക് ചെയ്ത നിക്ഷേപമായതിനാല്‍ തന്നെ ഉയര്‍ന്ന ലാഭ സാധ്യതയുണ്ട്. പിപിഎഫ് സര്‍ക്കാര്‍ പിന്തുണയുള്ളതാണ്, അതില്‍ സ്ഥിരമായ പലിശ നല്‍കുന്നു. 50,000 രൂപ വാര്‍ഷിക നിക്ഷേപത്തിന് ഏത് പദ്ധതിയാണ് നല്ലതെന്ന് ചുവടെ പറയുന്നു. ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായത് ഏതാണെന്ന് മനസിലാക്കാന്‍ വായനക്കാരെ സഹായിക്കുക എന്നതാണ് ലേഖനത്തിന്റെ ലക്ഷ്യം.

SIP-PPF: പണം നിക്ഷേപിക്കാന്‍ എസ്‌ഐപിയാണോ പിപിഎഫ് ആണോ നല്ലത്? 50,000 രൂപ ഇങ്ങനെ വളരും
പ്രതീകാത്മക ചിത്രം Image Credit source: jayk7/Moment/Getty Images
shiji-mk
Shiji M K | Updated On: 15 Feb 2025 09:50 AM

പണം നിക്ഷേപിക്കേണ്ടത് എങ്ങനെയാണെന്നും എവിടെയാണെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഒരുപാട് ഓപ്ഷനുകള്‍ ലഭ്യമായത് കൊണ്ട് തന്നെ ഏവിടെ നിക്ഷേപിച്ചാലാണ് കൂടുതല്‍ ലാഭം നേടാന്‍ സാധിക്കുക എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകാറുണ്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മാന്റ് പ്ലാന്‍ അഥവാ എസ്‌ഐപികളും പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകള്‍ എന്ന പിപിഎഫും മികച്ച നിക്ഷേപ മാര്‍ഗങ്ങളാണ്.

പിപിഎഫ് പദ്ധതി സര്‍ക്കാര്‍ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ എസ്‌ഐപി ഒരു മാര്‍ക്കറ്റ് ലിങ്ക്ഡ് ഇന്‍വെസ്റ്റ്‌മെന്റാണ്. ഇവ രണ്ടിലും നിക്ഷേപം നടത്തുന്നവരുണ്ട്. എന്നാല്‍ നിക്ഷേപം നടത്തുന്നവര്‍ മാത്രമല്ല, ഇവയില്‍ ഏതാണ് ഏറ്റവും മികച്ചതെന്ന് സംശയിച്ച് നില്‍ക്കുന്നവരും ധാരാളമാണ്.

മ്യൂച്വല്‍ ഫണ്ടുകളില്‍ ചെറുതും വലുതുമായ തുകകളിലൂടെ നിക്ഷേപം നടത്തുന്ന രീതിയാണ് എസ്‌ഐപികള്‍. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുമികച്ച മാര്‍ഗം കൂടിയാണിത്. ഓരോരുത്തര്‍ക്കും അവരവരുടെ സാമ്പത്തിക ശേഷി അനുസരിച്ച് എസ്‌ഐപികളില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നതാണ്.

100 രൂപയിലാണ് എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നത്. പ്രതിമാസം, ത്രൈമാസം, വാര്‍ഷികം എന്നിങ്ങനെയുള്ള അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്. 12 ശതമാനമാണ് എസ്‌ഐപിയുടെ ശരാശരി ദീര്‍ഘകാല വരുമാനം.

പിപിഎഫ് എന്നത് സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. ഒരാള്‍ക്ക് പ്രതിവര്‍ഷം 1.5 ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നത്. പ്രതിവര്‍ഷം 7.1 ശതമാനം പലിശയാണ് ഈ പദ്ധതിയിലൂടെ നിലവില്‍ നിങ്ങള്‍ക്ക് ലഭിക്കുക. 15 വര്‍ഷത്തേക്കാണ് നിക്ഷേപം നടത്താന്‍ സാധിക്കുന്നത്.

50,000 രൂപയാണ് നിങ്ങള്‍ ഒരു വര്‍ഷം കൊണ്ട് നിക്ഷേപിക്കുന്നതെങ്കില്‍ എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നതാണോ പിപിഎഫില്‍ നിക്ഷേപിക്കുന്നതാണോ നല്ലതെന്ന് പരിശോധിക്കാം.

Also Read: Mutual Funds: നേട്ടം ഉറപ്പാണ്; അടുത്ത 5 വര്‍ഷത്തില്‍ ഈ സ്‌കീമുകള്‍ നല്‍കും 20% റിട്ടേണ്‍

എസ്‌ഐപിയില്‍ പ്രതിവര്‍ഷം 50,000 രൂപ നിക്ഷേപം വരണമെങ്കില്‍ നിങ്ങള്‍ പ്രതിമാസം 4,166 രൂപ നിക്ഷേപിക്കേണ്ടതായിട്ടുണ്ട്. 15 വര്‍ഷത്തേക്ക് നടത്തുന്ന നിക്ഷേപത്തിന് 7,49,880 രൂപ നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ ഇതിലേക്ക് 13,52,184 രൂപ പലിശയും ഉള്‍പ്പെടുന്നതോടെ ആകെ നിങ്ങളുടെ കൈകളിലേക്കെത്തുന്ന കോര്‍പ്പസ് 21,02,064 രൂപയായിരിക്കും.

ഇനി ഈ തുക നിങ്ങള്‍ പിപിഎഫിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിച്ചിരിക്കുന്ന ആകെ തുക 7,50,000 രൂപയായിരിക്കും. ഇതിലേക്ക് 7.1 ശതമാനം പലിശ കണക്കാക്കിയാല്‍, പലിശയിനത്തില്‍ 6,06,070 രൂപ ലഭിക്കും. 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആകെ തുക ഏകദേശം 13,56,070 രൂപയായിരിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.