5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SIP: എസ്‌ഐപി മുടങ്ങി അല്ലേ? നഷ്ടം ചെറുതല്ല, ബാധിക്കുന്നത് ഇക്കാര്യങ്ങളില്‍

What Happens You Miss a Mutual Fund SIP instalment?: ഒട്ടുമിക്ക എല്ലാ ബാങ്കുകളും പോസ്റ്റ് ഓഫീസും മറ്റും ഉപഭോക്താക്കള്‍ക്കായി വിവിധ തരത്തിലുള്ള നിക്ഷേപ രീതികള്‍ പ്രധാനം ചെയ്യുന്നുണ്ട്. ഇവയില്‍ നിങ്ങള്‍ക്ക് സൗകര്യപ്രദമായ ഒന്ന് തിരഞ്ഞെടുത്ത് നിക്ഷേപം ആരംഭിക്കാവുന്നതാണ്. എന്നാല്‍, ഇത്തരം നിക്ഷേപ രീതികളോട് താത്പര്യമില്ലാത്ത ആളുകള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളെ ആശ്രയിക്കാവുന്നതാണ്.

SIP: എസ്‌ഐപി മുടങ്ങി അല്ലേ? നഷ്ടം ചെറുതല്ല, ബാധിക്കുന്നത് ഇക്കാര്യങ്ങളില്‍
എസ്‌ഐപി (Image Credits: TV9 Bharatvarsh)
shiji-mk
SHIJI M K | Published: 21 Nov 2024 20:56 PM

കിട്ടുന്ന ശമ്പളത്തില്‍ നല്ലൊരു തുക നിക്ഷേപത്തിലേക്ക് മാറ്റിവെക്കണമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പലതരത്തിലുള്ള ചിലവുകള്‍ കാരണം പലര്‍ക്കും സമ്പാദ്യം എന്നത് സ്വപ്‌നം മാത്രമായി പോകാറുണ്ട്. എന്നാല്‍ സമ്പാദ്യശീലം ഒരിക്കലും പിന്നേക്ക് മാറ്റിവെക്കേണ്ട ഒന്നല്ല, എത്ര നേരത്തെ തന്നെ സമ്പാദിച്ച് തുടങ്ങുന്നോ അത്രയും നല്ലത്. 50-30-20 എന്ന റൂളാണ് പണം കൈകാര്യം ചെയ്യുന്നതില്‍ എല്ലാവരും സ്വീകരിക്കേണ്ടത്. നിങ്ങള്‍ക്ക് കിട്ടുന്ന ആകെ ശമ്പളത്തില്‍ നിന്ന് 50 ശതമാനം തുക ആവശ്യങ്ങള്‍ക്കായും 30 ശതമാനം തുക ആഗ്രഹങ്ങള്‍ക്കായും 20 ശതമാനം സമ്പാദ്യത്തിലേക്കുമാണ് മാറ്റിവെക്കേണ്ടത്.

എന്നാല്‍ ഈ റൂള്‍ പാലിക്കുന്നതിലാണ് പലര്‍ക്കും പിഴവ് സംഭവിക്കുന്നത്. ആവശ്യങ്ങള്‍ക്കായുള്ള 50 ശതമാനം പലപ്പോഴും 70 ഉം 100 ഉം ശതമാനമായി ഉയരാറുണ്ട്. ഇതിനിടയില്‍ ആഗ്രങ്ങള്‍ക്കായും സമ്പാദ്യത്തിനായും പണമുണ്ടാകാറില്ല. എന്നാല്‍ ഇങ്ങനെ മുന്നോട്ട് പോകുന്നത് നിങ്ങള്‍ക്ക് ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് സ്വീകാര്യമായ രീതിയില്‍ ചെറുതായെങ്കിലും നിക്ഷേപം തുടങ്ങാനാണ് ശ്രമിക്കേണ്ടത്.

ഒട്ടുമിക്ക എല്ലാ ബാങ്കുകളും പോസ്റ്റ് ഓഫീസും മറ്റും ഉപഭോക്താക്കള്‍ക്കായി വിവിധ തരത്തിലുള്ള നിക്ഷേപ രീതികള്‍ പ്രധാനം ചെയ്യുന്നുണ്ട്. ഇവയില്‍ നിങ്ങള്‍ക്ക് സൗകര്യപ്രദമായ ഒന്ന് തിരഞ്ഞെടുത്ത് നിക്ഷേപം ആരംഭിക്കാവുന്നതാണ്. എന്നാല്‍, ഇത്തരം നിക്ഷേപ രീതികളോട് താത്പര്യമില്ലാത്ത ആളുകള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളെ ആശ്രയിക്കാവുന്നതാണ്. എന്നാല്‍ പരസ്യങ്ങളിലെല്ലാം പറയുന്നത് പോലെ തന്നെ മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. അതിനാല്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് എന്താണ് മ്യൂച്വല്‍ ഫണ്ട് എന്നറിഞ്ഞുവെക്കുന്നത് ഗുണം ചെയ്യും.

Also Read: Mutual Fund: ആദ്യം മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് അറിയാം എന്നിട്ട് മതി നിക്ഷേപം

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍

വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നിലധികം ആളുകളില്‍ നിന്നും സമാഹരിക്കുന്ന പണം ഒന്നിച്ച് ചേര്‍ക്കുന്നതിനെയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്ന് പറയുന്നത്. ഇത് കൈകാര്യം ചെയ്യുന്നത് ഒരു ഫണ്ട് മാനേജര്‍ ആയിരിക്കും. ഒരേ നിക്ഷേപ ലക്ഷ്യങ്ങളുള്ള നിക്ഷേപകരില്‍ നിന്നും പണം സമാഹരിച്ചുകൊണ്ടാണ് മ്യൂച്വല്‍ ഫണ്ട് രൂപീകരിക്കുന്നത്. ഇത് ഇക്വിറ്റികളായും ബോണ്ടുകളായും അങ്ങനെ നിരവധി മാര്‍ഗങ്ങളിലായി നിക്ഷേപിക്കപ്പെടുന്നു. ഓരോ നിക്ഷേപകനും അയാള്‍ നിക്ഷേപിച്ച തുകയ്ക്ക് അനുസൃതമായി ആകെ ഫണ്ടില്‍ യൂണിറ്റുകള്‍ സ്വന്തമായുണ്ടാകും.

മറ്റൊരു നിക്ഷേപരീതിയാണ് എസ്‌ഐപി. നിക്ഷേപകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ളതും എസ്‌ഐപിക്ക് തന്നെയാണ്.

എന്താണ് എസ്‌ഐപി?

പ്രതിവാരമോ പ്രതിമാസമോ നിങ്ങള്‍ ഒരു നിശ്ചിത തുക നിക്ഷേപം നടത്തുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. നിര്‍ദ്ദിഷ്ട ഇടവേളകളില്‍ ഒരു നിശ്ചിത തുക നിശ്ചിത കാലയളവിലേക്ക് സമയബന്ധിതമായി ആവര്‍ത്തിച്ച് നിക്ഷേപിക്കുന്നതാണ് എസ്‌ഐപിയുടെ രീതി. കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍, വിരമിക്കല്‍ സമ്പാദ്യം, വാഹനം വാങ്ങുക തുടങ്ങിയ പോലുളള വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി എസ്‌ഐപിയില്‍ നിക്ഷേപം നടത്താവുന്നതാണ്. എത്ര രൂപയാണ് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നത്, ഏത് തീയതി, ഏത് മ്യൂച്വല്‍ ഫണ്ട് സ്‌കീം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നന്നായി മനസിലാക്കിയ ശേഷം നിക്ഷേപിക്കുന്നതാണ് നല്ലത്.

എസ്‌ഐപി മുടങ്ങിയാല്‍?

കൃത്യസമയത്ത് എസ്‌ഐപി പേയ്‌മെന്റ് നടത്തിയില്ലെങ്കില്‍ കോമ്പൗണ്ടിങ് നേട്ടം ലഭിക്കില്ല. അടവുകള്‍ മുടങ്ങുന്നതും വൈകുന്നതും വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് നേട്ടമുണ്ടാക്കുന്നതില്‍ നിന്നും നിക്ഷേപകനെ തടയും. സ്ഥിരമായി നിക്ഷേപം നടത്താതിരിക്കുകയാണെങ്കില്‍ എസ്‌ഐപി ചിലപ്പോള്‍ ഫ്രീസ് ചെയ്യപ്പെട്ടേക്കാം. മതിയായ ബാലന്‍സ് ഇല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനും സാധിക്കാതെ വരും. എസ്‌ഐപി ടെര്‍മിനേറ്റ് ചെയ്യാനും സാധ്യതയുണ്ട്.

പേയ്‌മെന്റ് വൈകുന്നതിന് അനുസരിച്ച് നിങ്ങളുടെ നിക്ഷേപ അവസരവും നഷ്ടപ്പെടുന്നുണ്ട്. ഇങ്ങനെ പേയ്‌മെന്റ് വൈകുമ്പോള്‍ നേട്ടം ലഭിക്കുന്നതിനും ബുദ്ധിമുട്ടാകും. എസ്ഐപി പേയ്‌മെന്റ് മുടക്കം വരുത്തുന്നതിന് മ്യൂച്ചല്‍ ഫണ്ടുകള്‍ പിഴത്തുക ഈടാക്കുന്നില്ല. എന്നാലും അക്കൗണ്ടില്‍ ആവശ്യമായ തുക ഇല്ലെങ്കില്‍ ഓട്ടോ ഡെബിറ്റ് പേയ്മെന്റ് മുടക്കം വരുന്നതിനും ബാങ്ക്, ഉപയോക്താവിന് മേല്‍ പിഴ ചുമത്താനും സാധ്യതയുണ്ട്. തുടര്‍ച്ചയായ മൂന്ന് തവണ എസ്ഐപി പേയ്‌മെന്റ് മുടങ്ങിയാല്‍ മാത്രമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ റദ്ദാക്കുകയുള്ളൂ. അതുവരെ നിക്ഷേപിച്ച തുക, ആ പദ്ധതിയില്‍ പിന്നീടും ഉണ്ടായിരിക്കുന്നതാണ്. ആ തുകയുടെ മേലുള്ള ആദായവും നിങ്ങള്‍ക്ക് ലഭിക്കും. ഏത് സമയത്തും നിക്ഷേപ തുക പിന്‍വലിക്കാനും സാധിക്കുന്നതാണ്.

Latest News