മാസം 500 മാറ്റി വെക്കാമോ? 4 ലക്ഷം പോക്കറ്റിലാക്കാം; പോസ്റ്റോഫീസിൽ | Post Office Best Savings Scheme Malayalam news - Malayalam Tv9

Post Office Scheme: മാസം 500 മാറ്റി വെക്കാമോ? 4,12,321 രൂപ പോക്കറ്റിലാക്കാം

Post Office Easy Benefits Schemes: 500 രൂപയിൽ താഴെ നിക്ഷേപം ആരംഭിച്ച് വലിയ തുക നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കും, മികച്ച പലിശയും ഇവിടെ നിന്നും നിങ്ങൾക്ക് ലഭിക്കും

Post Office Scheme: മാസം 500 മാറ്റി വെക്കാമോ?  4,12,321 രൂപ പോക്കറ്റിലാക്കാം

Post Office Schemes

Published: 

05 Jun 2024 18:36 PM

വളരെ സ്റ്റേബിളായൊരു നിക്ഷേപ പദ്ധതിയാണോ നിങ്ങൾ നോക്കുന്നത്. അത്തരത്തിൽ മികച്ച ആനുകൂല്യങ്ങൾ നേടാവുന്ന നിരവധി സ്കീമുകൾ പോസ്റ്റ് ഓഫീസിലുണ്ട്. 500 രൂപയിൽ താഴെ നിക്ഷേപം ആരംഭിച്ച് വലിയ തുക നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. അത്തരം ചില സ്കീമുകളെ കുറിച്ച് പരിശോധിക്കാം.

പി.പി.എഫ്

പബ്ലിക് പ്രൊവിഡൻ്റ് ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. ഇതിൽ നിങ്ങൾക്ക് കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പ്രതിവർഷം നിക്ഷേപിക്കാം. 15 വർഷമാണ് പരമാവധി കാലാവധി. കാലാവധി പൂർത്തിയാകുമ്പോൾ, 5 വർഷത്തേക്ക് കൂടി നീട്ടാനും കഴിയും.

എല്ലാ മാസവും 500 രൂപയെങ്കിലും പിപിഎഫിൽ നിക്ഷേപിക്കുകയാണെങ്കിൽ, പ്രതിവർഷം നിങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 6,000 രൂപ ആകെ നിക്ഷേപം ഉണ്ടാവും. നിലവിൽ 7.1 ശതമാനമാണ് പിപിഎഫിൽ ലഭിക്കുന്ന പലിശ . 7.1 ശതമാനം പലിശയ്ക്ക് 15 വർഷം കൊണ്ട് പലിശയടക്കം 1,62,728 രൂപ ആകെ നിക്ഷേപം ലഭിക്കും. 5.5 വർഷത്തേക്ക് നീട്ടിയാൽ 2,66,332 രൂപയും 25 വർഷത്തിൽ 4,12,321 രൂപയും നിങ്ങൾക്ക് ലഭിക്കും.

എസ്.എസ്.വൈ

നിങ്ങൾക്ക് പെൺമക്കളുണ്ടെങ്കിൽ സുകന്യ സമൃദ്ധി യോജനയിൽ നിങ്ങൾക്ക് നിക്ഷേപിക്കാം. കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും വരെ ഇതിൽ നിക്ഷേപിക്കാം. നിലവിൽ 8.2 ശതമാനം പലിശയാണ് സുകന്യ സമൃദ്ധി യോജനിയിൽ ലഭിക്കുന്നത്.

15 വർഷത്തേക്ക് നിക്ഷേപിക്കാം, കുട്ടിക്ക് 21 വയസ്സാകുന്ന വരെയാണ് നിക്ഷേപ കാലാവധി. പ്രതിമാസം 500 രൂപ നിഷേപിച്ചാൽ 15 വർഷം കൊണ്ട് 90,000 രൂപയാകും നിക്ഷേപം. നിക്ഷേപം പിന്നെയും നീട്ടിൽ 21 വർഷത്തിനു ശേഷം പലിശയടക്കം 2,77,103 രൂപ ലഭിക്കും.

ആർ.ഡി

പോസ്റ്റ് ഓഫീസിലെ ആവർത്തന നിക്ഷേപങ്ങളും വളരെ മികച്ചതാണ്. എല്ലാ മാസവും ഒരു നിശ്ചിത തുക ആർഡിയിൽ നിക്ഷേപിക്കണം. 100 രൂപയിൽ പോലും ഇതിൽ നിക്ഷേപം ആരംഭിക്കാം.നിക്ഷേപം തുടങ്ങിയാൽ 5 വർഷം തുടർച്ചയായി നിക്ഷേപിക്കണം.

നിലവിൽ പലിശ നിരക്ക് 6.7% ആണ്. ഈ സ്കീമിൽ നിങ്ങൾ എല്ലാ മാസവും 500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾ 5 വർഷത്തിനുള്ളിൽ 30,000 രൂപയും 5 വർഷത്തിന് ശേഷം നിങ്ങൾക്ക് 6.7 ശതമാനം നിരക്കിൽ 35,681 രൂപയും പലിശയായി 5,681 രൂപയും ലഭിക്കും.

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ