Silver Price Hike: പൊന്നിന്‍ തിളക്കം മറികടക്കും; നിക്ഷേപിക്കാന്‍ വെള്ളിയാണ് ബെസ്റ്റെന്ന് വിപണി, 2025 അല്‍പം കളറാകും
Silver or Gold Is Best For Investment: ഒട്ടും വിഷമിക്കേണ്ട, സ്വര്‍ണത്തേക്കാള്‍ മികച്ചത് മറ്റൊന്നായിരിക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആ മഞ്ഞ ലോഹത്തെ മറികടക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ വൈകാതെ വെള്ളി സ്വര്‍ണത്തിന് മുകളില്‍ പറക്കുമെന്നാണ് വിപണിയില്‍ നിന്നെത്തുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്വര്‍ണത്തെ പണ്ടുകാലം മുതല്‍ക്കെ മികച്ചൊരു നിക്ഷേപമായാണ് എല്ലാവരും കണക്കാക്കുന്നത്. ഒരു ഗ്രാം സ്വര്‍ണമെങ്കിലും വാങ്ങിക്കാന്‍ സാധിച്ചാല്‍ അത് ഭാവിയില്‍ മുതല്‍ക്കൂട്ടാകുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ചെറിയ വിലയ്‌ക്കൊന്നും സ്വര്‍ണം ലഭിക്കില്ല എന്നത് എല്ലാവരെയും നിരാശരാക്കുന്നുണ്ട്.
എന്നാല്‍ ഒട്ടും വിഷമിക്കേണ്ട, സ്വര്‍ണത്തേക്കാള്‍ മികച്ചത് മറ്റൊന്നായിരിക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആ മഞ്ഞ ലോഹത്തെ മറികടക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ വൈകാതെ വെള്ളി സ്വര്‍ണത്തിന് മുകളില്‍ പറക്കുമെന്നാണ് വിപണിയില്‍ നിന്നെത്തുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വെള്ളിയുടെ വില 2025ല്‍ സ്വര്‍ണത്തിന് മുകളിലെത്തുമെന്നാണ് ആഗോള നിക്ഷേപ സ്ഥാപനമായ വിസ്ഡംട്രീ വ്യക്തമാക്കുന്നത്. വിതരണ ക്ഷാമവും വ്യാവസായിക ആവശ്യങ്ങളുടെ വര്‍ധനവുമാണ് വെള്ളി വില വര്‍ധിക്കാന്‍ പ്രധാന പങ്കുവഹിക്കുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ തന്നെ ഇപ്പോള്‍ വെള്ളി വാങ്ങി സൂക്ഷിക്കുന്നത് ഭാവിയില്‍ മുതല്‍ക്കൂട്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു.




2024ന്റെ നാലാം പാദം മുതല്‍ 2025ന്റെ നാലാം പാദം വരെ വെള്ളി വില 23 ശതമാനം വളര്‍ച്ച കൈവരിച്ചേക്കാം. സ്വര്‍ണത്തിന് 17 ശതമാനം മാത്രമേ വളര്‍ച്ചയുണ്ടാകൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിതരണക്കുറവിനെ തുടര്‍ന്ന് വെള്ളിയുടെ ഓവര്‍ഗ്രൗണ്ട് ഇന്‍വെന്ററി കുറഞ്ഞുവരികയാണെന്നും നിക്ഷേപകരുടെ കൈകളിലുള്ള വെള്ളി വിലകൂടുന്ന സാഹചര്യത്തില്‍ മാത്രമേ വിപണിയിലേക്ക് എത്തൂവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സോളാര്‍ പാനല്‍ നിര്‍മാണം, 5 ജി ടെക്‌നോളജി, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്‌സ് എന്നീ മേഖലയാണ് വെള്ളിയുടെ വില ഉയരുന്നതിന് മറ്റൊരു കാരണം. എന്‍ ടൈപ്പ് സോളാര്‍ സെല്‍സ് എമ്മ സാങ്കേതികവിദ്യയില്‍ വെള്ളിയുടെ ഉപയോഗം കൂടുതലായിരിക്കുമെന് റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല ആര്‍ട്ടിഫിഷ്യല്‍സ് ഇന്റലിജന്‍സ്, ഡാറ്റ സെന്ററുകളുടെ വിപുലീകരണം എന്നിവയും വെള്ളിയുടെ ആവശ്യകത വര്‍ധിപ്പിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വികസനം എന്നിവയും വലിയൊരു ഘടകമാണ്.
ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍, രൂപ-ഡോളര്‍ നിരക്ക്, വാണിജ്യ നയങ്ങളും ഇറക്കുമതി നികുതിയും തുടങ്ങി ഇന്ത്യയിലെ പല സാഹചര്യങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്.
വൈദ്യുതി ഉത്പാദനം. ടെക്‌നോളഡി, ഗ്രീന്‍ എനര്‍ജി, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളില്‍ വെള്ളി ആവശ്യം വര്‍ധിക്കുന്നതുകൊണ്ട് 2025 വെള്ളിയുടേതാകും എന്ന വിലയിരുത്തലും വിദഗ്ധര്‍ക്കുണ്ട്. നിലവില്‍ ഒരു കിലോ വെള്ളിയുടെ വില 1,03,000 രൂപയാണ്. ഇത് ഇനിയും കൂടാനാണ് സാധ്യത.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.