Fixed Deposits: സെപ്തംബർ വരെ മാത്രം, ഈ ബാങ്കുകളുടെ കിടിലന്‍ ഓഫറുകള്‍ വിട്ടു പോകരുതെ
Best Fixed Deposit Schemes: പൊതുമേഖലാ ബാങ്കുകളായ എസ്ബിഐ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയെല്ലാം ഇതിൽപ്പെട്ടതാണ്, കൃത്യമായി നിക്ഷേപിച്ചാൽ മികച്ച പലിശ
സ്ഥിര നിക്ഷേപവും പലിശ നിരക്കുകളും പരിശോധിച്ച് നിക്ഷേപം നടത്തുന്നവരാണെങ്കിൽ സെപ്റ്റംബർ വളരെ പ്രധാനപ്പെട്ട മാസമാണ്. പല ബാങ്കുകളുടെയും പ്രത്യേക എഫ്ഡി സ്കീമുകളുടെ സമയപരിധി ഈ മാസം അവസാനിക്കുകയാണ്. പൊതുമേഖലാ ബാങ്കുകളായ എസ്ബിഐ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയെല്ലാം ഇതിൽപ്പെട്ടതാണ്. നിക്ഷേപ പരിധി സെപ്റ്റംബർ 30 വരെയാണ് ബാങ്കുകളുടെ നിക്ഷേപ പരിധി.
ഇൻ്റ് സൂപ്പർ
ഇന്ത്യൻ ബാങ്കിൻ്റെ പ്രത്യേക FD സ്കീമായ ഇൻ്റ് സൂപ്പർ ( Ind Super 300 Days) സെപ്റ്റംബർ 30-നാണ് അവസാനിക്കുന്നത്. സാധാരണ ഉപഭോക്താക്കൾക്ക് 7.05 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനവും സൂപ്പർ സീനിയർ പൗരന്മാർക്ക് 7.80 ശതമാനവും പലിശ നിരക്കാണ് ഈ സ്കീമിന് കീഴിൽ, ബാങ്ക് വാഗ്ദാനം ചെയ്യുന്നത്
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൻ്റെ 222 ദിവസവും 333 ദിവസവുമുള്ള പ്രത്യേക എഫ്ഡിയും ഇക്കാലയളവിൽ കഴിയുകയാണ്. 222 ദിവസത്തെ പ്രത്യേക സ്കീമിൽ
7.15 ശതമാനം പലിശ നിരക്ക് സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കും. 2024 സെപ്റ്റംബർ 30 വരെ നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം.
ഉത്സവ് എഫ്ഡി സ്കീം
300 ദിവസം, 375 ദിവസം, 444 ദിവസം എന്നീ കാലാവധിയിലുള്ളതാണ് ഐഡിബിഐ ബാങ്കിൻ്റെ സ്കീം. ഉത്സവ് എഫ്ഡി സ്കീം എന്നാണ് ഈ പദ്ധതിയുടെ പേര്.300 ദിവസത്തെ പ്രത്യേക എഫ്ഡി സ്കീമിന് 7.05 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം പലിശയും ലഭിക്കുന്നു. 375 ദിവസ സ്കീമിൽ, സാധാരണ ഉപഭോക്താക്കൾക്ക് 7.15 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം പലിശയും ലഭിക്കും. ഈ സ്‌കീമിലെ നിക്ഷേപത്തിനുള്ള സമയപരിധി സെപ്റ്റംബർ 30-ന് അവസാനിക്കും.
അമൃത് കലാഷ് പദ്ധതി
എസ്ബിഐ അമൃത് കലാഷ് പദ്ധതിയുടെ സമയപരിധിയും സെപ്റ്റംബർ 30-ന് അവസാനിക്കുകയാണ്. ഈ സ്കീമിന് കീഴിൽ, സാധാരണ ഉപഭോക്താക്കൾക്ക് 400 ദിവസത്തെ പ്രത്യേക FDയിൽ 7.10 ശതമാനം പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയും ലഭിക്കും. എസ്ബിഐയുടെ വീകെയർ എഫ്ഡി സ്‌കീമിൻ്റെ സമയപരിധിയും സെപ്റ്റംബർ 30-ന് അവസാനിക്കുകയാണ്.