Post Office Saving Scheme: ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ പ്രതിമാസം 40,100 രൂപ ലഭിക്കും; വിശദാംശങ്ങളറിയാം
Post Office Senior Citizen Savings Scheme: ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും വരുമാനം ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് വിഭാവനം ചെയ്യുന്ന സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം. മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിതമായി നിക്ഷേപം നടത്താന്‍ അനുവദിക്കുന്നു എന്നത് തന്നെയാണ് ഈ പദ്ധതിയുടെ പ്രത്യേകത.

വിരമിക്കലിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നിങ്ങളുടെ അത്തരത്തിലുള്ള ടെന്‍ഷനുകളെ ഇല്ലായ്മ ചെയ്യുന്നതിനായി നിരവധി സമ്പാദ്യ പദ്ധതികള്‍ ഇന്ന് ലഭ്യമാണ്. അവയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളാണ്. ഉറപ്പായ റിട്ടേണും അപകട സാധ്യത കുറവുമാണ് ആളുകളെ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിലേക്ക് ആകര്‍ഷിക്കുന്നത്.
ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും വരുമാനം ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് വിഭാവനം ചെയ്യുന്ന സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം. മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിതമായി നിക്ഷേപം നടത്താന്‍ അനുവദിക്കുന്നു എന്നത് തന്നെയാണ് ഈ പദ്ധതിയുടെ പ്രത്യേകത.
പ്രതിവര്‍ഷം 8.2 ശതമാനം പലിശയാണ് ഈ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ പലിശ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും അക്കൗണ്ടിലേക്ക് എത്തും. എങ്ങനെയാണ് സീനിയര്‍ സിറ്റസണ്‍ സേവിങ്‌സ് സ്‌കീമിലൂടെ മികച്ച വരുമാനം ഉണ്ടാക്കിയെടുക്കുന്നതെന്ന് പരിശോധിക്കാം.




പോസ്റ്റ് ഓഫീസിനെ കൂടാതെ അംഗീകൃത ദേശസാത്കൃത ബാങ്കുകളിലും സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമുകള്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്. സര്‍ക്കാര്‍ പിന്തുണയോടെയാണ് നിക്ഷേപം എന്നതുകൊണ്ട് അപകട സാധ്യത കുറവായിരിക്കും. അഞ്ച് വര്‍ഷത്തേക്കാണ് ഈ പദ്ധതിയില്‍ നിക്ഷേപം നടത്താനാവുന്നത്. പിന്നീട് ഇത് മൂന്ന് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാനുള്ള അവസരമുണ്ട്.
ഓരോ മൂന്നു മാസം കൂടുമ്പോഴും നിങ്ങളുടെ അക്കൗണ്ടിലേക്ക് 8.2 ശതമാനം പലിശ എത്തുന്നതാണ്. 1000 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാവുന്നതാണ്. നിക്ഷേപിക്കാന്‍ സാധിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യ 30 ലക്ഷം രൂപയാണ്. ആദായ നികുതി നിയമത്തിന്റെ സെക്ഷന്‍ 80സി അനുസരിച്ച് 1.5 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കുന്നതാണ്.
മാത്രമല്ല, നിക്ഷേപം നടത്തുന്നതിന് നിങ്ങള്‍ക്ക് നോമിനേഷന്‍ സൗകര്യവുമുണ്ട്. 60 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന്റെ ഭാഗമാകാവുന്നതാണ്. കൂടാതെ, 55 വയസിന് ശേഷം വോളന്റര്‍ലി റിട്ടയര്‍മെന്റ് എടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പദ്ധതി വഴി നിക്ഷേപം നടത്താവുന്നതാണ്.
സിംഗിള്‍ അക്കൗണ്ടില്‍ 30 ലക്ഷം രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ 8.2 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ ഓരോ പാദത്തിലും 60,150 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും. അങ്ങനെയാകുമ്പോള്‍ പ്രതിമാസം 20,050 രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ജോയിന്റ് അക്കൗണ്ടിലാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ 12.03 ലക്ഷം രൂപ നിങ്ങള്‍ക്ക് പലിശയായി ലഭിക്കും. പ്രതിമാസം 40,100 രൂപയാണ് നിങ്ങളിലേക്കെത്തുന്നത്.