SBI Mobile Banking Outage : എസ്ബിഐ ഉപയോക്താക്കൾക്ക് യോനോ, യുപിഐ സേവനം ലഭിക്കുന്നില്ല? കാരണമിതാണ്
State Bank Of India Mobile Banking Outage : പുതിയ സാമ്പത്തിക വർഷത്തിലേക്ക് പ്രവേശിച്ചതിനെ തുടർന്ന സാങ്കേതികപരമായ നടപടിയുടെ ഭാഗമായിട്ടാണ് ബാങ്ക് ഇൻ്റർനെറ്റ് ബാങ്ക് സേവനം നിർത്തിവെച്ചിരുന്നത്.

SBIImage Credit source: PTI
താൽക്കാലികമായി നിർത്തിവെച്ചിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈൽ, ഇൻ്റർനെറ്റ് ബാങ്കിങ് സേവനം പുനഃസ്ഥാപിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് എസ്ബിഐ തങ്ങളുടെ മൊബൈൽ ബാങ്കിങ് സേവനമായ യോനോയുടെയും ഇൻ്റർനെറ്റ് ബാങ്കിങ് സേവനവും താൽക്കാലികമായി നിർത്തിവെച്ചത്. പുതിയ സാമ്പത്തിക വർഷത്തിലേക്ക് പ്രവേശിക്കുന്ന ബാങ്കിൻ്റെ സേവനം സജ്ജപ്പെടുത്തുന്നതിന് വേണ്ടിയാണ് ബാങ്ക് ഇൻ്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ നിർത്തിവെച്ചത്. ഇത് മൂലം യുപിഐ സേവനങ്ങളും ബാധിച്ചിരുന്നു. എന്നാൽ യുപിഐ ലൈറ്റ്, എടിഎം മുഖേനയുള്ള പണമിടപാട് സേവനങ്ങൾ ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കുമെന്ന് എസ്ബിഐ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.