Systematic Investment Plan: യാ മോനേ! എസ്‌ഐപി എന്ന എസ്ബിഐയുടെ തന്നെ; അപ്പോള്‍ ഉടന്‍ തന്നെ തുടങ്ങിയാലോ
SBI Jan Nivesh SIP: മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിമാസം, വാര്‍ഷികം, പ്രതിവാരം എന്നിങ്ങനെ ചെറിയ സംഖ്യകളായി നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി. വിവിധ തരത്തിലുള്ള എസ്‌ഐപികള്‍ ഇന്ന് ലഭ്യമാണ്. അവയിലൊന്നാണ് എസ്ബിഐയുടെ ജന്‍നിവേഷ് എസ്‌ഐപി.

ഇന്നത്തെ കാലത്തെ ആളുകള്‍ പരമ്പരാഗത നിക്ഷേപ രീതികളോട് അത്ര താത്പര്യം കാണിക്കുന്നവരല്ല. നിക്ഷേപ രീതികളോടുള്ള ആളുകളുടെ സമീപനം തന്നെ മാറി. അല്‍പം റിസ്‌ക് എടുത്താലും കൂടുതല്‍ ലാഭം വേണമെന്നാണ് പലരുടെയും ചിന്ത. അതിനാല്‍ തന്നെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും വര്‍ധിച്ച് വരുന്നു.
മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിമാസം, വാര്‍ഷികം, പ്രതിവാരം എന്നിങ്ങനെ ചെറിയ സംഖ്യകളായി നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി. വിവിധ തരത്തിലുള്ള എസ്‌ഐപികള്‍ ഇന്ന് ലഭ്യമാണ്. അവയിലൊന്നാണ് എസ്ബിഐയുടെ ജന്‍നിവേഷ് എസ്‌ഐപി.
വെറും 250 രൂപയില്‍ നിങ്ങള്‍ക്ക് ഈ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നതാണ്. ദിവസേന, ആഴ്ചയില്‍, പ്രതിമാസം എന്നിങ്ങനെ നിങ്ങള്‍ക്ക് ജന്‍നിവേഷില്‍ നിക്ഷേപം നടത്താവുന്നതാണ്. എസ്ബിഐ യോനോ പ്ലാറ്റ്‌ഫോമിലും പേടിഎം, ഗ്രോ, സെറോദ പോലുള്ള ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകളിലും ഈ നിക്ഷേപ സൗകര്യം ലഭ്യമാണ്.




പ്രതിമാസം 250 രൂപയുടെ എസ്‌ഐപി നിക്ഷേപം നടത്താനാണ് നിങ്ങള്‍ പദ്ധതിയിടുന്നത് എങ്കില്‍ 15 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ 30 വര്‍ഷത്തിനുള്ളില്‍ 17.30 ലക്ഷം രൂപ സമാഹരിക്കാന്‍ സാധിക്കുന്നതാണ്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.