SBI FD Scheme: സ്ഥിരനിക്ഷേപത്തിന് ഇനി വമ്പന്‍ പലിശ; അമൃത് വൃഷ്ടി പദ്ധതിയുമായി എസ്ബിഐ
SBI Amrit Vrishti Scheme: ബാങ്കില്‍ നേരിട്ട് പോയോ, ഇന്റര്‍നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ യോനോ ആപ്പ് വഴിയും നിങ്ങള്‍ക്ക് ഈ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്. ഇന്ത്യയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മാത്രമല്ല പ്രവാസികള്‍ക്കും ഈ സ്‌കീമിലൂടെ പണം നിക്ഷേപിക്കാവുന്നതാണ്.
സ്ഥിരനിക്ഷേപം നടത്തുന്നതിന് ഏത് ബാങ്ക് വേണം എന്ന സംശയത്തിലാണോ? എങ്കില്‍ ഒട്ടും സംശയിക്കേണ്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിനുള്ള പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. അമൃത് വൃഷ്ടി എന്ന പേരില്‍ എസ്ബിഐ പുതിയ ഫിക്സഡ് ഡെപ്പോസിറ്റ് പ്ലാനിന് തുടക്കം കുറിച്ചിരിക്കുന്നു. ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വന്ന പദ്ധതിയിലൂടെ വമ്പന്‍ പലിശയാണ് ഉപഭോക്താവിന് ലഭിക്കുക.
444 ദിവസത്തേക്ക് പ്രതിവര്‍ഷം 7.25 ശതമാനം പലിശയാണ് ഈ സ്‌കീമിലൂടെ ഉപഭോക്താവിന് ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 7.75 ശതമാനവും പലിശയായി ലഭിക്കും. മാത്രമല്ല, ഈ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് വായ്പ എടുക്കാനും സാധിക്കും.