SBI FD Calculator : ഭാര്യയുടെ പേരിൽ 2 ലക്ഷം എഫ്‌ഡി, 2 വർഷത്തിനുശേഷം എത്ര ലഭിക്കും
SBI Fixed Deposit Interest: സാധാരണ പൗരന്മാർക്ക് 7.00 ശതമാനവും ഈ കാലാവധിയിലുള്ള എഫ്‌ഡികൾക്ക് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്

രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ബാങ്കായ എസ്‌ബിഐ ഉപഭോക്താക്കൾക്കായി നിരവധി സേവിംഗ്‌സ് സ്‌കീമുകൾ എർപ്പെടുത്തുന്നുണ്ട്. എസ്‌ബിഐയിലെ സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകൾക്കൊപ്പം, എഫ്‌ഡി, ആർഡി, പിപിഎഫ് എന്നിവയുൾപ്പെടെ നിരവധി സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കാൻ സാധ്യതയുണ്ട്. വലിയ പലിശ തന്നെ സേവിംഗ്‌സ് സ്‌കീമുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇത്തരത്തിൽ ഭാര്യയുടെ പേരിൽ 2 വർഷ എഫ്‌ഡിയിൽ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ എത്ര രൂപ ലഭിക്കുമെന്ന് പരിശോധിക്കാം.
ഭാര്യയുടെ പേരിൽ 2 വർഷ എഫ്‌ഡി
ഒരു തരത്തിൽ നോക്കിയാൽ വീടിൻ്റെ ഹോം മിനിസ്റ്റർ സ്ത്രീകൾ തന്നെയാണ്. മിക്ക ആളുകളും ഭാര്യയുടെ പേരിൽ സ്വത്ത് വാങ്ങുകയും പണത്തിൻ്റെ ഭൂരിഭാഗവും ഭാര്യയുടെ പേരിലെ ബാങ്കുകളിൽ നിക്ഷേപിക്കുകയും ചെയ്യുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്‌ബിഐ) ഭാര്യയുടെ പേരിൽ 2 വർഷ എഫ്‌ഡിയിൽ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ എത്ര രൂപ ലഭിക്കുമെന്ന് നമുക്ക് നോക്കാം.
എസ്‌ബിഐ എഫ്‌ഡിക്ക് 7.00 ശതമാനം പലിശ
എഫ്‌ഡി സ്‌കീമുകൾക്ക് എസ്‌ബിഐ 3.50 ശതമാനം മുതൽ 7.00 ശതമാനം വരെ പലിശയാണ് നൽകുന്നത്. 2 വർഷത്തിൽ കൂടുതലും 3 വർഷത്തിൽ താഴെയുമുള്ള എഫ്‌ഡികൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും ഉയർന്ന പലിശ നൽകുന്നത്. സാധാരണ പൗരന്മാർക്ക് 7.00 ശതമാനവും ഈ കാലാവധിയിലുള്ള എഫ്‌ഡികൾക്ക് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും എഫ്‌ഡിയിൽ ഒരേ പലിശ ലഭിക്കും. 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് സാധാരണ പൗരന്മാരേക്കാൾ 0.50 ശതമാനം കൂടുതൽ പലിശ ലഭിക്കും.
2 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ എത്ര രൂപ
ഭാര്യയുടെ പേരിൽ എസ്‌ബിഐയിൽ 2 വർഷത്തെ എഫ്‌ഡിയിൽ 2 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ആകെ 2,29,776 രൂപ ലഭിക്കും. ഇതിൽ 29,776 രൂപ പലിശയും ലഭിക്കും. എഫ്‌ഡിയിൽ നിങ്ങൾക്ക് ഒരു നിശ്ചിത കാലയളവിൽ സ്ഥിരവും ഗ്യാരണ്ടിയുള്ളതുമായ പലിശ ലഭിക്കും.